കൊച്ചുകൂട്ടുകാരേ..
പണ്ട് പണ്ട് ഈ ബ്ലോഗന്മാരായ അങ്കിള്‍മാരും ആന്റിമാരും നിങ്ങളെപോലെ കുട്ടികളായിരുന്ന സമയത്ത് കളിച്ചിരുന്ന ഒരു കളിയാണിത്. എത്ര കൂട്ടുകാര്‍ക്കു വേണമെന്കിലും ഒന്നായിരുന്നു കളിക്കാവുന്ന ഒരു കളിയാണിത്.
ആദ്യമായി ഒരു ലീഡറെ തിരഞ്ഞെടുക്കുക. ആകുട്ടിയായിരിക്കും ഈ കളി നിയന്ത്രിക്കുന്നത്. എന്നിട്ട് താഴെകാണുന്ന ഫോട്ടോയിലെ പോലെ വട്ടത്തില്‍ ഇരിക്കുക. നിങ്ങളുടെ കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി നടുക്കായി വെക്കുക.

ഈ കളിയില്‍ ഉപയോഗിക്കുന്ന പാട്ട് ഇനി പറഞ്ഞു തരാം. എല്ലാരും ഇത് കാണാതെ പഠിച്ചോളണം കേട്ടോ.
അത്തള പിത്തള തവളാച്ചി
ചുക്കുമലിരിക്കണ ചൂലാപ്പ
മറിയം വന്നു വിളക്കൂതി
ഉണ്ടാ മാണി സാറാ പീറാ ഗോട്ട്.
(ഇതിന്റെ മീനിങ്ങൊന്നും ആരും ചോദിക്കരുത്. ചുമ്മാ പാടിയാല്‍ മതി)

ഫോട്ടോയിലെ ലീഡര്‍ കുട്ടി ചെയ്യുന്ന പോലെ ഒരു കൈ ചുരുട്ടി ഓരോ കുട്ടിയുടെ കയ്യിലും ചെറുതായി കുത്തി കുത്തി പോവുക. അത്തള, പിത്തള എന്നീ ഓരോ വാക്കിനും ഓരോ കൈ വീതം ഗോട്ട് വരെ പോകുക. ഗോട്ട് എന്നു ഏതു കയ്യിലാണോ എത്തുന്നത് ആ കൈ മലര്‍ത്തി വക്കുക. വീണ്ടും അടുത്ത കൈമുതല്‍ അത്തള പിത്തള തുടരുക.

ഇങ്ങനെ പോകുമ്പോള്‍ ആരുടെയെങ്കിലും മലര്‍ത്തിയ കയ്യില്‍ ഗോട്ട് എത്തുകയാണെങ്കില്‍ ആ കൈ താഴെ കാണുന്ന ചിത്രത്തിലേതു പോലെ ചുരുട്ടി വക്കുക.

വീണ്ടും തുടരുക. ചുരുട്ടിയ കൈയ്യില്‍ ഗോട്ട് എത്തുമ്പോള്‍ താഴെകാണുന്ന ചിത്രത്തിലേതു പോലെ കൈ പുറകില്‍ കൊണ്ട് ഒളിച്ചു വക്കുക. പിറകിലുള്ള കൈ ചുരുട്ടി തന്നെ വച്ചേക്കണേ. കൈ മുന്നോട്ടു കൊണ്ടുവന്നാല്‍ പിച്ചു കൊള്ളും.

ഇങ്ങനെ കളിച്ചു കളിച്ച് ആദ്യം രണ്ടുകൈകളും കളത്തിനു പുറത്താകുന്നവര്‍ ഔട്ടായി. ബാക്കിയുള്ളവര്‍ കളി തുടരണം. ഏറ്റവും അവസാനം കളത്തില്‍ ബാക്കിയാവുന്ന ഒരു കൈ ആരുടേതാണോ ആ കുട്ടിയായിരിക്കും ഈ കളിയിലെ വിജയി.
ഈ കളിയില്‍ പങ്കെടുത്തവര്‍

അനു, പ്രജു, മനു, ഉണ്ണി, അമി, അച്ചു, കണ്ണന്‍
========================================
ഇതേ കളിയുടെ മറ്റൊരു പാട്ടാണ്,
അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാവെള്ളം, താറാമ്മക്കടെ കയ്യേലൊരു ബ്ലാങ്ക്
=======================================
Read more...