Monday, November 3, 2008

വാലു മുറിഞ്ഞ കുരങ്ങന്‍


ഒരു കാലത്ത് വളരെ വളരെ പ്രശസ്തമായ ഒരു കഥയാണ് ഇന്നു ഞാന്‍ എന്റെ പൈതങ്ങള്‍ക്കു പറഞ്ഞു തരാന്‍ പോകുന്നത്.ഈ കഥ അറിയാന്‍ വയ്യാത്ത ഒരു മക്കളും എന്റെ ഒക്കെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല.അപ്പോള്‍ റെഡിയായല്ലൊ എല്ലാവരും കഥ കേള്‍ക്കാന്‍ അല്ലെ?????????????

പണ്ട് ഒരിടത്ത് ഒരിടത്ത് ഒരു കുരങ്ങന്‍ ഉണ്ടായിരുന്നു.ഒരു ദിവസം അവന്‍ മരത്തില്‍ നിന്നും താഴെവീണു.അപ്പോള്‍ അവന്റെ വാലില്‍ ഒരു മുള്ളു കുത്തിക്കേറി.അവന്‍ ഒരു വൈദ്യന്റെ അടുത്തു പോയി.(വൈദ്യന്‍ എന്നു വച്ചാല്‍ ആരാന്നു മനസ്സിലായോ? ഇന്നത്തെ ഡോക്ടര്‍ തന്നെ).മുള്ള് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കത്തികൊണ്ട് വാല്‍ ശകലം മുറിഞ്ഞു പോയി.കുരങ്ങന് വല്ലാണ്ട് ദേഷ്യവും സങ്കടവും ഒക്കെയായി.കുരങ്ങന്‍ വൈദ്യനോടു പറഞ്ഞു “ഒന്നുകില്‍ എന്റെ വാല്‍ പഴയതു പോലെ വച്ചു തരണം, അല്ലെങ്കില്‍ വാല്‍ മുറിച്ച ആ കത്തി തരണം എന്നു”.വൈദ്യന്‍ കത്തി കോടുത്തു.

കത്തിയുമായി കുരങ്ങന്‍ കുറെ ദൂരം നടന്നു.അപ്പോള്‍ കുറെ കുട്ടികള്‍ കല്ലുകളും, കമ്പുകളും കൊണ്ട് മാമ്പഴം എറിഞ്ഞിടാന്‍ ശ്രമിക്കുന്നത് കണ്ടു.കുരങ്ങന്‍ ആ മക്കളുടെ അടുത്തു ചെന്നിട്ടു പറഞ്ഞു “ഇങ്ങനെ ഒന്നും എറിഞ്ഞാല്‍ മാമ്പഴം വീഴില്ല ഈ കത്തി കൊണ്ട് എറിഞ്ഞു നോക്കൂ” എന്നു.കുട്ടികള്‍ക്ക് സന്തോഷം ആയി, അവര്‍ കത്തി വാങ്ങി എറിഞ്ഞു, കുല കുലയായി മാമ്പഴങ്ങള്‍ വീണു.പക്ഷേ എന്തുണ്ടായി? കത്തി മാവിന്റെ മുകളില്‍ തറച്ചിരുന്നുപോയി.വീണ്ടും കുരങ്ങച്ചാര്‍ക്ക് വിഷമവും ദേഷ്യവും ഒക്കെയായി.കുരങ്ങന്‍ പറഞ്ഞു”ഒന്നുകില്‍ കത്തി തരണം,ഇല്ലങ്കില്‍ ഈ മാമ്പഴം മുഴുവനും തരണം എന്നു”.കുട്ടികള്‍ തര്‍ക്കിച്ചു ,കരഞ്ഞു,” തരില്ല“ എന്നു പറഞ്ഞു, കുരങ്ങനും വിട്ടില്ല. ഒടുവില്‍ ഒരു കുല മാമ്പഴം കൊടുത്ത് അവര്‍ കുരങ്ങനെ പറഞ്ഞു വിട്ടു.

മാമ്പഴവുമായി പോകുന്ന കുരങ്ങനെ മുറ്റമടിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടി കണ്ടു.വല്ലാണ്ടേ വിശന്നിരുന്ന അവള്‍ കുരങ്ങനോടു ചോദിച്ചു “ആ മാമ്പഴം എനിക്കു തരുമോ കുരങ്ങാ” എന്നു.മാമ്പഴം കൊടുത്തിട്ട് ആ പെണ്ണ് അതു തിന്നു തീരുന്നതുവരെ കുരങ്ങന്‍ അതു നോക്കി നിന്നു.കുരങ്ങന്‍ ഉടന്‍ ബഹളം തുടങ്ങി”ഒന്നുകില്‍ മാമ്പഴം തന്നേ പറ്റൂ അല്ലങ്കില്‍ നീ എന്റെ കൂടെ വന്നേ പറ്റൂ“.അവന്റെ ബഹളം സഹിക്കാതെ പെണ്‍കുട്ടി കുരങ്ങന്റെ കൂടെപോയി.

കുരങ്ങനും പെണ്‍കുട്ടിയും കൂടെ കുറേദൂരം നടന്നപ്പോള്‍ ഒരു എണ്ണയാട്ടുന്ന ആള്‍ തനിയെ ചക്കുന്തുന്നതു(ഇതു മനസ്സിലായില്ലങ്കില്‍ എന്താണന്നു അച്ഛനോ അമ്മയോ പറഞ്ഞു തരും കേട്ടോ മക്കളേ) കണ്ടു.അയാളെ ഒന്നു സഹായിക്കാന്‍ കുരങ്ങന്‍ പെണ്‍കുട്ടിയോടു പറഞ്ഞു.പെണ്‍കുട്ടി അവനെ ചക്കുന്തുന്നതിനു സഹായിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു പോകാനായി കുരങ്ങന്‍ ആ കുട്ടിയെ വിളിച്ചു, അപ്പോള്‍ എണ്ണക്കാരന്‍ പറഞ്ഞു “ജോലി ചെയ്യാന്‍ നല്ലപോലെ സഹായിക്കുന്ന ഇവളെ എനിക്കു വേണം പകരം നിനക്കു ഞാന്‍ കുറെ എണ്ണ തരാം എന്നു”. കുരങ്ങന്‍ സമ്മതിച്ചു. അയാള്‍ കൊടുത്ത എണ്ണയുമായി കുരങ്ങന്‍ വീണ്ടും നടന്നു.

എണ്ണയുമായി നടന്ന കുരങ്ങന്‍ ഒരു അമ്മൂമ്മ എണ്ണയില്ലതെയിരുന്നു ദോശ ചുടുന്നതു കണു.ഉടനെ നമ്മുടെ കുരങ്ങന്‍ അമ്മൂമ്മയോടു പറഞ്ഞു”അമ്മുമ്മെ ഇതാ ഈ എണ്ണ പുരട്ടി നന്നായി ദോശ ഉണ്ടാക്കു എന്നു”.അമ്മുമ്മക്കു സന്തോഷം ആയി. ആ എണ്ണ പുരട്ടി അമ്മൂമ്മ കുറെ ദോശ ഉണ്ടാക്കി വച്ചു.അപ്പോള്‍ എന്തു പറ്റി?എണ്ണയങ്ങു തീര്‍ന്നു പോയി.കുരങ്ങന്റെ ഭാവം മാറിയില്ലെ..”എനിക്കെന്റെ എണ്ണതാ അല്ലെങ്കില്‍ ആ ദോശ താ...”.കുരങ്ങന്‍ ദേഷ്യം വന്നു വളരെ ഉച്ചത്തില്‍ അലറാന്‍ തുടങ്ങി.ശല്യം സഹിക്ക വയ്യതെ അമ്മൂമ്മ ദോശ മുഴുവനും കുരങ്ങനു കൊടുത്തു.

ദോശയുമായി അവന്‍ കുറെ ദൂരം നടന്നപ്പോള്‍ ഒരു ചെണ്ടക്കാരന്‍ വിശന്നു തളര്‍ന്ന് നിന്ന് ചെണ്ട കൊട്ടുന്നു.ദോശ കണ്ടതും ചേണ്ട്ക്കാരന്‍ ചോദിച്ചു” മോനേ മങ്കീശാ... ആ ദോശ എനിക്കു തരാമോ, വല്ലാതെ വിശക്കുന്നു എന്നു”. കുരങ്ങന്‍ ദോശ കൊടുത്തു. അയാള്‍ അതു ആര്‍ത്തിയോടെ കഴിക്കുന്നതു നോക്കി കുരങ്ങന്‍ അയാളുടെ അടുത്തിരുന്നു.അയാള്‍ ദോശ തിന്നു കഴിഞ്ഞപ്പോള്‍ കുരങ്ങന്‍ പറഞ്ഞു”ഞാന്‍ എന്റെ ആഹാരമാണ് നിനക്കു തന്നത് പകരം നീയെനിക്കു ആ ചെണ്ട ഒന്നു കോട്ടാന്‍ തരുമോ?”എന്നു.അയാള്‍ ചെണ്ട കുരങ്ങനു കൊട്ടാന്‍ കൊടുത്തു.

കുരങ്ങന്‍ ചെണ്ട കൊട്ടി ഇങ്ങനെ പാടി നടന്നു.

“വാലു പോയി കത്തി കിട്ടി
ഡും ഡും ഡും
കത്തി പോയി മാങ്ങാ കിട്ടി
ഡും ഡും ഡും
മങ്ങാ പോയി പെണ്ണിനെ കിട്ടി
ഡും ഡും ഡും
പെണ്ണു പോയി എണ്ണ കിട്ടി
ഡും ഡും ഡും
എണ്ണ പൊയി ദോശ കിട്ടി
ഡും ഡും ഡും
ദോശ പോയി ചെണ്ട കിട്ടി
ഡും ഡും ഡും ഡും ഡും ഡും”

ഈ കഥ കേള്‍ക്കുമ്പോള്‍ ഒരു കുരങ്ങന്റെ കഥ.എന്നാല്‍ ഇതില്‍ നമുക്കു പഠിക്കാന്‍ കുറെ കാര്യങ്ങള്‍ ഉണ്ട്.
മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധം
ബാര്‍ട്ടര്‍ സിസ്റ്റം(വസ്തുക്കള്‍ പകരത്തിനു പകരം കൊടുക്കുന്ന രീതി)
പ്രകൃതിയില്‍ നിന്നും പഴങ്ങള്‍ എറിഞ്ഞിട്ടും പറിച്ചും ഒക്കെ തിന്നിരുന്നു കുട്ടികള്‍, അതിനു കമ്പും ആയുധങ്ങളും ഉപയോഗിച്ചിരുന്നു
നമ്മുക്കു കിട്ടുന്ന ആഹാരം അധ്വാനിക്കുന്നവര്‍ക്കു കൂടെ കൊടുക്കണം
കഠിനാധ്വാനം ചെയ്യുന്നവരെകണ്ടാല്‍ ഒന്നു സഹായിക്കണം
വയസ്സായവരെ സഹായിക്കണം
കലാകാരന്മാരെ ആദരിക്കണം
വാദ്യ ഉപകരണങ്ങളെ വേണ്ട്പോലെ ഉപയോഗിക്കണം
നമുക്കു കിട്ടുന്ന എല്ലാ നല്ലകാര്യങ്ങളും എല്ലാവരോടും പങ്കു വൈക്കണം.
സംഗീതത്തിനു പകരം സംഗീതം മാത്രം. ഇത്രയും കാര്യങ്ങള്‍ ഈ കഥയില്‍ നിന്നും ഞാന്‍ മനസ്സിലക്കിയതാണ്.
നിങ്ങള്‍ക്ക് എന്തൊക്കെ മനസ്സിലായി മക്കളേ............

15 അഭിപ്രായങ്ങള്‍:

ഉഷശ്രീ (കിലുക്കാംപെട്ടി) November 3, 2008 at 10:57 AM  

കുരങ്ങന്‍ ചെണ്ട കൊട്ടി ഇങ്ങനെ പാടി നടന്നു.

“വാലു പോയി കത്തി കിട്ടി
ഡും ഡും ഡും
കത്തി പോയി മാങ്ങാ കിട്ടി
ഡും ഡും ഡും
മങ്ങാ പോയി പെണ്ണിനെ കിട്ടി
ഡും ഡും ഡും
പെണ്ണു പോയി എണ്ണ കിട്ടി
ഡും ഡും ഡും
എണ്ണ പൊയി ദോശ കിട്ടി
ഡും ഡും ഡും
ദോശ പോയി ചെണ്ട കിട്ടി
ഡും ഡും ഡും ഡും ഡും ഡും”

സുല്‍ |Sul November 3, 2008 at 12:10 PM  

ഈ കഥ ഇപ്പക്കേട്ട്.

കിലുക്കാം പെട്ടി കിലുക്കി കിലുക്കി പറഞ്ഞതായതിനാല്‍ കേള്‍ക്കാന്‍ നല്ല ഇമ്പം.

-സുല്‍

അരവിന്ദ് :: aravind November 3, 2008 at 12:41 PM  

ഈ കഥ വായിച്ച് എന്റെ കണ്ണു നിറഞ്ഞ് പോയി സിയാ.
ഡും ഡും ഡും എന്ന ആ കൊട്ടുണ്ടല്ലോ..ഹോ! എന്റെ ചങ്കിലാ കൊണ്ടത്.

ഈ കഥ നീ അല്പം നേരത്തെ പറഞ്ഞിരുന്നെങ്കില്‍..വാള്‍സ്ട്രീറ്റിന് ഈ ഗതി വരില്ലായിരുന്നു.

Ziya November 3, 2008 at 4:32 PM  

അരവിച്ചേട്ടനെ ഞാന്‍ കുറ്റം പറയില്ല. അഗ്രഗേറ്റര്‍ ചതിച്ചതാവാനേ വഴിയുള്ളൂ...
ക്ഷമിച്ചേക്കണേ കിലുക്കാം പെട്ടീ...:)

കഥകള്‍ കൌതുകത്തോടെ കേള്‍ക്കുന്ന ബാല്യം ഓര്‍മ്മയില്‍ നിറച്ചതിന് ഒരു നന്ദീം പിടിച്ചോ :)

മഴത്തുള്ളി November 3, 2008 at 5:10 PM  

കിലുക്കാം‌പെട്ടിയുടെ ഈ കുട്ടിക്കഥ, അതുപറഞ്ഞിരിക്കുന്ന ശൈലി എല്ലാം വളരെ ഇഷ്ടമായി. ഈ കഥ ചെറുപ്പത്തില്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഈ കഥ വായിച്ചപ്പോള്‍ മാത്രമാണ് അത് മനസ്സില്‍ വന്നത്. വളരെ നന്നായിരിക്കുന്നു.

അഭിനന്ദനങ്ങള്‍.

അരവിന്ദ് :: aravind November 3, 2008 at 5:26 PM  

എന്നാ ഇനിക്ക് ഒരു ഇന്‍‌വിറ്റേഷം അയക്ക് സിയാ..
ഞാന്‍ അച്യുതന് പറഞ്ഞ് കൊടുക്കാന്‍ വെച്ചേക്കണ കഥോള് നിങ്ങക്കും പറഞ്ഞ് തരാം (ഒറ്റ പ്രാശ്യം)
:-)

thanks.

ജിജ സുബ്രഹ്മണ്യൻ November 3, 2008 at 5:44 PM  

സോറീ ട്ടോ..തനിയില്‍ സിയയുടെ വാലു പിടിച്ചു വന്നതാ..സിയ എഴുതീതാനോര്‍ത്ത് കമന്റിപോയി

കിലുക്കാം പെട്ടി ചേച്ചീ..ഈ കഥ അല്പം മുന്‍പു ഞാന്‍ മഞ്ചാടിയില്‍ ക്ണ്ടതേ ഉള്ളൂ..ഡും ഡും ഡും.

പ്രയാസി November 3, 2008 at 6:59 PM  

കിലുക്കാം പെട്ടീ..ക്ഷമിക്കണം
സിയയുടെ പോസ്റ്റാന്നു കരുതി അങ്ങനെ കമന്റിയതാ..

എന്നെ തല്ലണോങ്കിലും തല്ലിക്കൊ..:(

മുസാഫിര്‍ November 4, 2008 at 4:27 PM  

ഓര്‍മ്മയിലെവിടേയോ മറഞ്ഞുകിടന്ന ഒരു കഥ ഓര്‍മ്മിപ്പിച്ചതിന് നന്ദി കിലുക്കാം‌പെട്ടി.
ഇത്തിരി മുതിര്‍ന്ന കുട്ടികള്‍ ഇതു വായിച്ചിട്ട് മാങ്ങ വേണോ മാങ്ങ എന്നു പറഞ്ഞ് നടന്നാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല ട്ടോ.

Jayasree Lakshmy Kumar November 7, 2008 at 12:20 AM  

ചെറുപ്പത്തിൽ കേട്ട കഥ, വിണ്ടും ഓർമ്മിപ്പിച്ചതിനു നന്ദി കെട്ടൊ

Unknown November 7, 2008 at 10:45 AM  

കഥയിലെ കുരങ്ങൻ നമ്മൂടെ രാഷ്ടീയകാരുടെ പൊയ്മുഖമാണ്.വാലുപോയിട്ട് വൈദ്യരിൽ നിന്നും വാലു മുറിച്ച് കത്തിയുമായി കാര്യം കാണാൻ ഇറങ്ങുന്ന കുരങ്ങൻ ശരിക്കും ചിന്തിപ്പിക്കൂന്നു

മഴത്തുള്ളി November 9, 2008 at 8:56 PM  

ഇതെന്താ മഷിത്തണ്ടിന്റെ കളര്‍ പകല്‍ നോക്കുമ്പോള്‍ വെളുപ്പ് രാത്രി നോക്കുമ്പോള്‍ കറുപ്പ്.

അപ്പു എന്താ പ്രശ്നം?

കാര്‍ട്ടൂണിസ്റ്റ് കാണണ്ട ;) ഹി ഹി..

Cartoonist November 11, 2008 at 10:49 PM  

“കണ്ണേ മടങ്ങുക... കണ്ണേ മടങ്ങുക”
ഞാന്‍ തിരിഞ്ഞുനോക്കി. പ്രേമപരവശയായ ഭാര്യയായിരിക്കുമെന്നാണ് ഭയന്നത് -

തിരിഞ്ഞു നോക്കി. അല്ല...

അതെന്റെ അന്തരാളമായിരുന്നു...ഈ പരുവത്തില്‍ വെറ്റമഷി വായിച്ചാല്‍ എന്റെ ഇരുകണ്‍കളും അടിച്ചുപോകുമെന്ന് അവനറിയാം.

ഇനിയങ്ങോട്ട് ഇരുണ്ട യുഗമായിരിക്കുമല്ലെ, അപ്പൂ ?

എന്താ ചെയ്യ്യ.. :(

Cartoonist November 15, 2008 at 6:02 AM  

ഇപ്പൊക്കൊള്ളാം,
ബഹളിബ്ലോഗ് എന്ന് ആരും പറയില്ല,
പറഞ്ഞാല്‍....