Monday, June 23, 2008

ഒരു കുണ്ടാമണ്ടിക്കഥ

പണ്ട് പണ്ട് ഒരു രാജാവുണ്ടായിരുന്നു.രാജാവ് ഒരിക്കല്‍ മന്ത്രിയുടെ ബുദ്ധിശക്തി ഒന്നു പരീക്ഷിച്ചു നോക്കുവാന്‍ തീരുമാനിച്ചു.ഒരു ദിവസം രാജാവ് മന്ത്രിയോടു ചോദിച്ചു

“മന്ത്രീ ഈ നാട്ടില്‍ എത്ര കാക്കകള്‍ ഉണ്ട്?”

രാജാവിന്റെ ഉദ്ദേശം അപ്പോള്‍ തന്നെ മന്ത്രിക്കു പിടി കിട്ടി.

‘അറുപതിനായിരത്തി അഞ്ഞൂറ്റിയന്‍പത്തി ഒന്‍പത്.” മന്ത്രി കൃത്യമായി പറഞ്ഞു.

അപ്പോള്‍ രാജാവ് അടുത്ത ചോദ്യം ചോദിച്ചു.

“ഈ കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍(കൂടുതലോ കുറവോ) ഒന്നുമില്ല്ല്ല്ലല്ലോ? കൃത്യമെന്നു തന്നെ കരുതട്ടെ?”

അപ്പോള്‍ മന്ത്രി പറഞ്ഞു“ഇതിലേറെയുണ്ടായാല്‍ അതു ബന്ധുക്കളും,ചെങ്ങാതികളുംവിരുന്നു വന്നു തമസിക്കുന്നവരും ,കുറവായാല്‍ ഇവിടുത്തെ കാക്കകള്‍ അന്യദേശത്തേക്ക് വിരുന്നു പോയതു കോണ്ടും ആയിരിക്കും.”

മന്ത്രിയുടെ ബുദ്ധിപരമായ ഉത്തരം രാജാവിനെ സന്തോഷിപ്പിച്ചു.

ചെറുചിരിയോടെ രാജാവു പറഞ്ഞു “മന്ത്രീ നിങ്ങള്‍ ബുദ്ധിമാന്‍ തന്നെ, സമ്മതിച്ചിരിക്കുന്നു.“

26 അഭിപ്രായങ്ങള്‍:

ഉഷശ്രീ (കിലുക്കാംപെട്ടി) June 23, 2008 at 6:48 AM  

എന്റെ ബ്ലോഗു കുഞ്ഞുങ്ങള്‍ക്കു എല്ലാ ആഴ്ചയും ഒരു കഥ ഇടണം എന്നാണ് ആഗ്രഹം, സമയക്കുറവു കോണ്ടാണ് ഈ കൊച്ചു കഥ ഇട്ടത്.കുണ്ടാമണ്ടിക്കഥ ഇഷ്ട്ടപ്പെട്ടല്ലോ അല്ലേ എല്ലര്‍ക്കും?

നന്ദു June 23, 2008 at 7:16 AM  

എല്ലാർക്കും? എന്നു ചോദിച്ചതുകൊണ്ട് വലിയവരെം ഉദ്ദേശിച്ചോ? എങ്കിൽ എനിക്കും ഇഷ്ടമായി കുഞ്ഞു കഥ!

വളരെ നല്ല തീരുമാനം. കുട്ടികൾക്കായി ഞങ്ങൾ പണ്ട് ഓണത്തുമ്പി എന്നൊരു ബ്ലോഗ്ഗ് തുടങ്ങി. തുടങ്ങി വച്ചയാൾ ഇവിടെ നിന്ന് പോയ ശേഷം അതു മുടങ്ങി!.

ഇനിയും ഇനിയും നല്ല നല്ല കഥകൾ കുഞ്ഞുങ്ങൾക്കായി എഴുതണേ.

Typist | എഴുത്തുകാരി June 23, 2008 at 7:17 AM  

ഇഷ്ടപ്പെട്ടൂ‍ട്ടോ.

ഉഷശ്രീ (കിലുക്കാംപെട്ടി) June 23, 2008 at 7:29 AM  

ഇപ്പോള്‍ മനസ്സിലായില്ലേ ബ്ലൊഗ് കുഞ്ഞുങ്ങള്‍ ആരാണന്നു? ഇതു വായിക്കുന്നവരെല്ലാം മനസ്സു നിറയെ കുട്ടിത്തം കോണ്ടു നടക്കുന്നവര്‍ അല്ലേ? ഇതു ചെറിയ കുട്ടികള്‍ ആരും അല്ല നന്ദുകുട്ടാ വായിക്കുന്നത്, നമ്മടെ ബ്ലോഗു കുഞ്ഞുങ്ങള്‍ എന്നതല്ലേ ഞാന്‍ വിളിക്കുന്നതു.പോസ്റ്റ് കാത്തിരുന്ന പോലെ വന്നു വയിച്ചു കമന്റിട്ട് നന്ദു കട്ടനും എഴുത്തുകാരികുട്ടിക്കും നന്ദി.

പാമരന്‍ June 23, 2008 at 7:44 AM  

നല്ല കഥ! ഞാനും ഒരു കുഞ്ഞു മനസ്സുള്ളോനാണേയ്‌..

ശ്രീ June 23, 2008 at 9:52 AM  

നല്ല ബുദ്ധിപരമായ ഒരുത്തരമല്ലേ മന്ത്രി പറഞ്ഞത്. (ബീര്‍ബലാണോ മന്ത്രി?)
:)

മാന്മിഴി.... June 23, 2008 at 10:01 AM  

എനിക്കും പറ്റി...

Rare Rose June 23, 2008 at 10:20 AM  

കിലുക്കാം പെട്ടീ..,..എനിക്കും ഇഷ്ടായീ ട്ടാ ഈ കുഞ്ഞിക്കഥ...ഇടക്കിടക്ക് ഇനിയും പറഞ്ഞുതരണേ ഇത്തരം കഥകള്‍...:)

കുഞ്ഞന്‍ June 23, 2008 at 10:30 AM  

കി. പെട്ടി

ഇനിയും നല്ല നല്ല കുഞ്ഞിക്കഥകള്‍ എഴുതൂ.. ഒരു കുഞ്ഞു നിര്‍ദ്ദേശം.. കാട്ടിലെ കഥകള്‍ (മൃഗങ്ങളുടെ) പോസ്റ്റുകയാണെങ്കില്‍ കൊച്ചുകുട്ടികള്‍ക്ക് കൂടുതല്‍ വായിച്ചു രസിക്കാനാകും പിന്നെ എന്നെപ്പോലുള്ളവര്‍ക്കും..!

Appu Adyakshari June 23, 2008 at 11:21 AM  

ചേച്ചീ,

നല്ല കഥ. ഇഷ്ടമായികേട്ടോ.

Kaithamullu June 23, 2008 at 12:04 PM  

അയ്യോ,
ഇത് കുഞ്ഞുങ്ങള്‍ക്കുള്ളതായിരുന്നോ. അബദ്ധത്തില്‍ വായിച്ച് പോയല്ലോ....
(ബ്ലോഗ്കുഞ്ഞുങ്ങള്‍ എന്നുദ്ദേശിച്ചത് എന്നേക്കൂടി കൂട്ടിയായിരിക്കും അല്ലേ? ആശ്വാസാ‍ായി)

Tomz June 23, 2008 at 12:14 PM  

ഇതു കുണ്ടാമാണ്ടികഥയും ഒന്നും അല്ല ..ഒരു പാടു വായിച്ചിട്ടുള്ള കഥ ആണ് ..

മുസാഫിര്‍ June 23, 2008 at 1:52 PM  

ശരിയാണ് കാക്കകള്‍ക്ക് വരാന്‍ വിസയും പാസ്പോര്‍ട്ടും ഒന്നും വേണ്ടല്ലോ അല്ലെ ? ഷാര്‍ജ ക്രീക്കില്‍ നങ്കൂരമിട്ടിരിക്കുന്ന ഉരുക്കളില്‍ ഇരിക്കുന്ന കാക്കകളെ കാണുമ്പോള്‍ തോന്നാറുണ്ട് ഇവ ചിലപ്പോള്‍ അന്യദേശത്ത് നിന്നു എത്തിയതാവുംന്ന്.
കേട്ടിട്ടുണ്ടെങ്കിലും ഈ പുനരാഖ്യാനം ഇഷ്ടമായി.

Ranjith chemmad / ചെമ്മാടൻ June 23, 2008 at 1:55 PM  

നിച്ചും ഇസ്ടായീ..........
ഓരോസും ഓരോന്ന് പോസിറ്റിച്ചൂടെ
എന്റേച്ച്യേ....

CHANTHU June 23, 2008 at 5:15 PM  

വരട്ടെ വരട്ടെ .. ഇതല്ലെ കാത്തിരിക്കുന്നത്‌. ഇഷ്ടായി.... ട്ടോ.

Unknown June 23, 2008 at 7:19 PM  

കൊള്ളാം ചേച്ചി നല്ല കുട്ടികഥ

ദിലീപ് വിശ്വനാഥ് June 23, 2008 at 8:19 PM  

കുട്ടിക്കഥ എനിക്കിഷ്ടമായി..

siva // ശിവ June 23, 2008 at 8:52 PM  

ഈ കഥ ഇഷ്ടമായി...

Kilukkampetty June 25, 2008 at 6:05 AM  

കഥ വായിച്ച എല്ലാ കുഞ്ഞുങ്ങളോടും എന്റെ സന്തോഷം അറീയിക്കുന്നു.ഇതിനകത്തെ ഒരു കുഞ്ഞു പറഞ്ഞിരിക്കുന്നു” Tomz said...
ഇതു കുണ്ടാമാണ്ടികഥയും ഒന്നും അല്ല ..ഒരു പാടു വായിച്ചിട്ടുള്ള കഥ ആണ് ..

June 23, 2008 1:14 AM

ശരിയാണു കുഞ്ഞേ,ഇതൊന്നും എന്റെ സൃഷ്ഠി അല്ല,ഞാന്‍ പോസ്റ്റിയ ആദ്യത്തേ കഥയിലെ അതു പറഞ്ഞിരുന്നു. ഞാന്‍ കേട്ടതും വായിച്ചതും ഒക്കെയാണ് എല്ലാം.
അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ.

പൊറാടത്ത് June 25, 2008 at 10:38 AM  

എനക്ക് റൊമ്പം പുടിച്ചാച്ച്.. ന്നും വേണം

ഗീത June 25, 2008 at 9:40 PM  

ബ്ലോഗ് കുഞ്ഞുങ്ങള്‍ മാത്രമല്ല, ബ്ലോഗ് മുത്തശ്ശികളും ഈ കഥകല്‍ വായിക്കും.കഥയിലെ മന്ത്രിക്കും കിലുക്കാമ്പെട്ടിക്കും വന്ദനം.

പിന്നേയ്, കി. പെട്ടീ, ആ കുഞ്ഞന്‍ വാവക്ക് കാട്ടിലെ കുറുക്കന്റേം, ചെന്നായുടേം കഥയൊക്കെ പറഞ്ഞുകൊടുക്കൂ...
കുഞ്ഞനോടൊപ്പം എനിക്കും വായിക്കാലോ.

ചന്ദ്രകാന്തം June 26, 2008 at 1:38 PM  

ആദ്യം ഓടിച്ചൊന്നു നോക്യേപ്പൊ.. ഇതൊരു കുഞ്ഞിക്കഥയാണൊ..അതോ..എല്ലാരും വായിച്ചേന്റെ ബാക്കിയായതോണ്ട്‌ കുറഞ്ഞുപോയതാണോ... എന്നൊരു സംശ്യം.
വായിച്ചപ്പോ ..സംശ്യം മാറി. നല്ലൊരു കുഞ്ഞിക്കഥ തന്നെ.

ഒരു സ്നേഹിതന്‍ June 28, 2008 at 10:24 AM  

ഈ കിലുക്കാം പെട്ടിയുടെ (സോറി മന്ത്രിയുടെ) ഒരു ബുദ്ധി,
എനിക്കിഷ്ടായിട്ടോ, കുട്ടികള്‍ കഥ പറഞ്ഞു തരാന്‍ പറയുമ്പോള്‍ പറയാലോ...

ഉഷശ്രീ (കിലുക്കാംപെട്ടി) June 29, 2008 at 7:26 AM  

പൊറാടത്ത്, അരുണ്‍, റ്റീച്ചര്‍,കാന്തം,സ്നേഹിതന്‍ ,ഈ കുഞ്ഞുങ്ങള്‍ക്കും കഥ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം. അരുണ്‍; ഇതു ചേട്ടനല്ല, ചേച്ചിയാണ കേട്ടോ.റ്റീച്ചറെ; അടുത്തത് കാട്ടിലെ കഥ പറയാം.