ഉത്തരം പറയാമോ
വെള്ളപ്പട്ടു വിരിച്ചൊരു വഴിയേ
വെള്ളാരം വഴിയേ
കള്ളക്കുട്ടന്‍ കുഞ്ഞിക്കുട്ടന്‍
തുള്ളിച്ചാടിപ്പോയ്
കള്ളന്‍ കാലു ചവിട്ടുന്നിടമൊരു
പുള്ളിക്കുത്തായി
പുള്ളിക്കുത്തു നിരന്നതു കാണാന്‍
ഉള്ളില്‍ കൊതിയായി
പുള്ളിക്കുയിലുകള്‍ വന്നാക്കുന്നില്‍
തുള്ളിയിരുപ്പായി
കള്ളിപ്പെണ്ണേ ചൊല്ലാമോയീ
വെള്ളപ്പട്ടേത്?
ഉള്ളുതുറന്നൊന്നാലോചിക്കൂ
കള്ളനിതാരാണ്?
വെള്ളിത്തുട്ടുതരാം ഞാന്‍ ചൊല്ലൂ
പുള്ളിക്കുയിലേത്?
ഉത്തരം: കടലാസില്‍ പേനകൊണ്ടെഴുതുന്നത്
വെള്ളപ്പട്ട് : കടലാസ്
കള്ളക്കുട്ടന്‍ : പേന
പുള്ളിക്കുയില്‍ : കണ്ണ്
14 അഭിപ്രായങ്ങള്‍:
വെള്ളപ്പട്ടു വിരിച്ചൊരു വഴിയെ
വെള്ളാരം വഴിയെ
കള്ളക്കുട്ടന്‍ കുഞ്ഞിക്കുട്ടന്‍
തുള്ളിച്ചാടിപ്പോയ്
കള്ളന്‍ കാലു ചവിട്ടുന്നിടമൊരു
പുള്ളിക്കുത്തായി
കള്ളക്കുട്ടാ, വെള്ളപ്പട്ടേതാന്ന് കള്ളിപ്പെണ്ണിനോടാണല്ലേ ചോദ്യം? ഉം ഉം........വേണ്ട മോനേ വേണ്ട മോനേ...
കള്ളക്കുട്ടന്‍ പോയൊരു വഴിയേ
മുള്ളുകളയ്യയ്യോ
ഉള്ളം കാലതു പൊട്ടിമുറിഞ്ഞൂ
കള്ളക്കുഞ്ഞേട്ടോ
തൊള്ളതുറക്കാന്‍ വയ്യെന്റയ്യോ
കള്ളക്കുഞ്ഞേട്ടാ
കള്ള് കുടിക്കാം ഷാപ്പില്‍ വാടാ
പിള്ളച്ചേട്ടാ നീ
‘ള്ള‘ തകര്‍ത്തു ;)
തള്ളേ, ദേ പിന്നേം പുള്ളാര്‍ കവിത മഴ!!
വെള്ളം പോലെ കവിതളെഴുതി
സൊള്ളിയിരിയ്ക്കും മനുവണ്ണാ...
തുള്ളിത്തുള്ളി വരുന്നുണ്ട്
മഴത്തുള്ളിച്ചേട്ടന്‍ വരുന്നുണ്ട്
പിള്ളേര്‍ക്കുള്ളൊരു ബ്ലോഗില്‍
കള്ളിന്‍കാര്യം പറഞ്ഞടുക്കുന്നൊരു
കള്ളക്കുട്ടനാരവന്‍ കേമന്‍? ചുമ്മാ-
ഉള്ളം കാലുമുറിഞ്ഞാല്‍ പോരാ
നുള്ളുകളൊത്തിരി കിട്ടേണം!!
മനുവണ്ണാ, കവിത അടിപൊളി
:)
മനുവേട്ടാ... “ള്ള” കവിത കലക്കി.
:)
ള്ള, ള്ള, ള്ള ള്ളേ........
സൂപര്‍ കവിത
-സുല്‍
ഒരു ക്ലൂതരാമോ എന്നു ചോദിക്കാന്‍ വന്നതായിരുന്നു. അപ്പോ ദേ കിടക്കുന്നു ഉത്തരം!
അതു മോശമായിപ്പോയി മനൂ, ഇനി ഇങ്ങനെ കടംകഥയിടുമ്പോള്‍ അതിന്റെ ഉത്തരം ഒരു ദിവസം കഴിഞ്ഞേ പബ്ലിഷ് ചെയ്യാവൂ.
കാര്യം ‘ക്ഷ’ പിടിച്ചു, പക്ഷെ എന്നെ കള്ളകുഞ്ഞേട്ടാന്നു വിളിക്കേണ്ടായിരുന്നു..!
അടിപൊളി കവിത.....:)
കള്ളക്കുട്ടന്‍ തുള്ളും വഴിയില്‍
വെള്ളപ്പട്ടു വിരിച്ചതിലുതിരും-
പുള്ളിക്കുത്തുകളെല്ലാം നുള്ളി-
പുള്ളിക്കുയിലിന്നേകും കൈകള്‍-
ക്കെന്നും നല്ലതു വരുവാനുള്ളില്‍-
ഈശനൊടെന്നും പ്രാര്‍ത്ഥിപ്പൂ...
ഈ ‘ള്ള’ പ്രാസമുള്ള കടംകവിത ഉഗ്രന്‍ മനു.
ഉത്തരം ഉടന്‍ പറയരുതായിരുന്നു. എല്ലാവര്‍ക്കും ഒന്നു ചിന്തിച്ച് ഉത്തരങ്ങള്‍ കണ്ടുപിടിക്കാനൊരവസരം കൊടുക്കണമായിരുന്നു....ഒരോരുത്തരുടേയും ഭാവന ചിറകു വിരുത്തട്ടെ.....
’ചള്ളാ പിള്ളാ’ ചൊല്ലുവതെന്തിന്
ചുള്ളന്‍ ചങ്ങാതീ,
പിള്ളാരുത്തരമെഴുതും മുമ്പേ
മുള്ളിയതെന്തിനു നീ?
’ഇള്ളാ’ക്കവിത കലക്കീച്ചാലും
കള്ളന്‍ കുഞ്ഞാലീ,
വെള്ളിത്തുട്ടതു തന്നില്ലെങ്കില്‍
പള്ള കലക്കും ഞാന്‍!
* മുള്ളിയത് = ഉത്തരം പറഞ്ഞത്! ;-)
ള്ളാ കടങ്കവിത നന്നായി
ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള
ള്ള ള്ള ള്ള ള്ള ള്ളാാാ...
ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള
ള്ള ള്ള ള്ള ള്ള ള്ള!
ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള
ള്ള ള്ള ള്ള ള്ള ള്ളാാാ...
ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള
ള്ള ള്ള ള്ള ള്ള ള്ള!
ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള
ള്ള ള്ള ള്ള ള്ള ള്ളാാാ...
ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള ള്ള
ള്ള ള്ള ള്ള ള്ള ള്ള!
ഉത്തരം പറയാമോ മനൂജി?
ഇല്ല അല്ലേ?
അയ്യേ....
:-)
ഓക്കെ....... “ള്ള” തകര്‍ത്തു.
ഇനി അടുത്ത അക്ഷരം “ക്ഷ”
തുടങ്ങിക്കോ, എഴുത്ത്...
Post a Comment