ഏതാണീ കപ്പല്‍
അമ്പതു വെള്ളക്കാരേ കേറ്റീ
ട്ടമ്പോ ഒരു കപ്പല്‍
കടലുകടന്നുകടന്നിട്ടവരോ
കരകള്‍ തേടിപ്പോയ്
കടലുകടക്കും നേരത്തവരോ
കലപില ചിരിയായി
ഓരോ കരയിലുമോരോ സായി-
പ്പോടിയിറങ്ങിപ്പോയ്
കരയിലിറങ്ങും നേരത്തവരോ
കരിനിറമായിപ്പോയ്
അമ്പതുപേരുമിറങ്ങീ കപ്പലു-
മമ്പോ മുങ്ങിപ്പോയ്
അപ്പുക്കുട്ടാ കപ്പലതേതാ-
ണിപ്പം ചൊല്ലേണം
അപ്പം നല്‍കാം കപ്പലിലാരാ-
ണിപ്പം ചൊല്ലേണം
(ഉത്തരം കണ്ടുപിടിക്കൂ കൂട്ടുകാരേ.. ദയവായി ഉത്തരം മെയിലില്‍ അയക്കുക gopalmanu@gmail.com ആദ്യത്തെ പത്തു ശരിയുത്തരങ്ങള്‍ക്ക് പോപ്പിക്കുട സമ്മാനം.. ഉത്തരം ഇവിടെ പറയല്ലേ പ്ലീസ്......)
15 അഭിപ്രായങ്ങള്‍:
അപ്പുക്കുട്ടാ കപ്പലതേതാ-
ണിപ്പം ചൊല്ലേണം
അപ്പം നല്‍കാം കപ്പലിലാരാ-
ണിപ്പം ചൊല്ലേണം
കപ്പലേതാണെന്ന് വെച്ചാല്‍ ...
കപ്പലേതാണെന്ന് വെച്ചാല്‍..
എന്നാ വേണ്ട. ഇനി ഞാന്‍ വല്ലതും പറഞ്ഞിട്ട്...
വരികള്‍ രസമുണ്ട് ട്ടോ.
ഹഹ.. സംഗതി സൂപര്‍ ഡൂപര്‍...
ഉത്തരമൊക്കെ ഞാന്‍ മെയില്‍ അയച്ചല്ലോ,അച്ചായാ,
ഇത് ഒരു മെയിലിംഗ് കോണ്ടേസ്റ്റ് ആക്കി മാറ്റൂ.. അയച്ച എല്ലാ ഉത്തരങ്ങളും പിന്നീട് കമന്റില്‍ കൊടുക്കുക, കൂടെ ശരിയുത്തരവും.
:)
സുമേഷേട്ടന്‍ പറഞ്ഞതു പോലെ ചെയ്താല്‍ കൂടുതല്‍ രസമാകും. അവസാനം എല്ലാവരുടേയും ഉത്തരങ്ങളും കമന്റാക്കുക.
:)
സങ്കല്‍പ്പത്തിലെ പോപ്പിക്കുടയാണോ സമ്മാനം ?
ഒന്നെനിക്കു മാറ്റിവച്ചേക്കണേ........
മനുക്കുട്ടോ, ഇതെന്നാ പരിപാടിയാ. എനിക്കുമാത്രം (അപ്പുക്കുട്ടന്) അപ്പം. ബാകിയെല്ലര്‍ക്കും പോപ്പിക്കുട. ഇപ്പോ മനസ്സില്ല ഉത്തരം പറയാന്‍.
കവിത നന്നായിരിക്കുന്നു, ട്ടോ :)
മനുക്കുട്ടിയുടെ കുട്ടിക്കവിത
എനിക്കും ഒരുപാടിഷ്ടമായി.
നല്ല്ല കടംകഥ..... ഉത്തരം അറിഞ്ഞൂടാ...
കുട്ടിക്കവിത അസ്സലായി!
ഉത്തരം പറയാന്‍ എനിക്ക് മുട്ടിടു വയ്യ ..... എങ്കിലും ഞാന്‍ മെയില് അയകൂല നമുടെ മണ്ടത്തരം എന്തിനാ വെറുതെ പബ്ലിഷ് ചെയുന്നെ ......
തീപ്പെട്ടി ആണൊ?
ഛേ.... കൊഞ്ചത്സ് പബ്ലിക്ക് ആയി ഉത്തരം പറഞ്ഞോ..
ആന്‍സര്‍ അതു തന്നെ..
സുമേഷ്, അഭിലാഷ്, ശ്രീ, എന്നിവര്‍ക്ക് പോപ്പിക്കുട....
മഴത്തുള്ളിമാത്യൂസിനു ഫോറിന്‍ കുട (പുള്ളിയുടെ ഉത്തരം : ക്ലൂ പ്ലീസ്.
പിന്നെയും ഉണ്ടായിരുന്നു രസകരമായ ഉത്തരങ്ങള്‍, കന്യാസ്ത്രീ, ഉടുപ്പ്, മെഴുകുതിരി എക്സ്റ്റട്രാ.
യാാാഹൂൂ.......
അപ്പോ എന്റെ പോപ്പിക്കുട എപ്പത്തരും? ഞാനടക്കം 3 പേരുടെ പേര് കാണുന്നുണ്ടല്ലോ! മനൂജി, കുട മൂന്നുണ്ടോ? അതോ ഒന്നേ ഉള്ളൂ കഞ്ചൂസേ? മൂന്ന് കുട ഉണ്ടേല്‍ അത് മൂന്നും ഇങ്ങ് തന്നേര്... മറ്റവന്മാര്‍ക്ക് ഞാന്‍ കൊടുത്തോളാം.
(പറ്റിച്ചേ....)
ഓഫ് ടോപ്പിക്കേ: മഴ തുള്ളി തുള്ളിയായി വീണുതുടങ്ങി അത് പെരുമഴയാകുമ്പോള്‍ മഴത്തുള്ളി- മാത്യൂസ്‌ജി വീട്ടില്‍ നിന്ന് ക്ലൂ എടുത്തിട്ടാണോ ആവോ പുറത്തിറങ്ങാറ്?!
എന്നാലും കന്യാസ്ത്രീ എന്ന് പറഞ്ഞ മഹാപാപി ആരാണാവോ! :-)
പോപ്പിക്കുട എന്നുപറഞ്ഞിട്ട് ലോലിപോപ്പ് അയച്ചുകൊടുത്തെന്ന് അഭിലാഷും ശ്രീയും പറയുന്നു.. അപ്പൊ എനിയ്ക്കുമാത്രേ പോപ്പിക്കുട അയച്ചൊള്ളോ??
(കപ്പല്‍, കപ്പേള, കന്യാസ്ത്രീ.. ഒരു പ്രാസമൊക്കെ ഉണ്ടെങ്കിലും ‘ദെങനെ ആലോചിച്ചുകൂട്ടി...’ സമ്മതിച്ചു!!! )
:)
നല്ല രസൊണ്ട്.
Post a Comment