Wednesday, April 2, 2008

അരാണീ ഗഫൂര്‍ക്ക

ഗള്‍ഫില്‍ പോയൊരു ഗഫൂര്‍ക്കാ
ഗര്‍വ്വില്ലാത്തൊരു ഗഫൂര്‍ക്കാ
എണ്ണക്കടലില്‍ പണിയത്രേ
എണ്ണിക്കൂട്ടീ കാശത്രെ
പണ്ടു മെലിഞ്ഞൊരു ഗഫൂര്‍ക്കാ
കണ്ടോ ചീര്‍ത്തതു വന്നപ്പോള്‍

ഉത്തരം : പപ്പടം

16 അഭിപ്രായങ്ങള്‍:

G.MANU April 2, 2008 at 2:49 PM  

ഗള്‍ഫില്‍ പോയൊരു ഗഫൂര്‍ക്കാ
ഗര്‍വ്വില്ലാത്തൊരു ഗഫൂര്‍ക്കാ

തോന്ന്യാസി April 2, 2008 at 3:37 PM  

ഞ്ഞി ഗള്‍ഫില് പോയിട്ട് ആരെങ്കിലുമെന്തെങ്കിലും ചോയ്ച്ചാ ഗഫൂര്‍ക്കാ ദോസ്ത് ന്ന് പറഞ്ഞാ മതി

Manoj | മനോജ്‌ April 2, 2008 at 5:41 PM  

ങ:, കൊള്ളാമല്ലോ! :)

യാരിദ്‌|~|Yarid April 2, 2008 at 6:15 PM  

മേം ഗഫൂര്‍ക്കാ ദോസ്ത് ഹൂം, ഹെ, ഹൈ, ഹൂ..;)

പപ്പൂസ് April 2, 2008 at 6:23 PM  

ഹ ഹ! അതു കലക്കി... :-)

എനിക്കും മൂഡായി. സുമേഷ് ജീ, പഴേ ഒരു ഓഫറ് ഉണ്ടായിരുന്നല്ലോ, എന്നേം കൂട്ടാം മഷിത്തണ്ടില് എന്ന്. ഇപ്പോഴും വാലിഡ് ആണോ? :-)

willsnav at gmail dot com

ദിലീപ് വിശ്വനാഥ് April 2, 2008 at 6:56 PM  

ഗഫൂര്‍ക്ക ഗള്‍ഫില്‍ പോയില്ലല്ലോ, കയറ്റിവിട്ടതല്ലേ...
നല്ല വരികള്‍ മനൂ.

simy nazareth April 2, 2008 at 7:04 PM  

ഇതെന്നെയാണ് ഉദ്ദേശിച്ചത്, എന്നെത്തന്നെയാണ് ഉദ്ദേശിച്ചത്, എന്നെ മാത്രമാണ് ഉദ്ദേശിച്ചത്.

അല്പം തടി ഒരു പാപമാണോ ചേട്ടായീ?

പ്രിയ ഉണ്ണികൃഷ്ണന്‍ April 2, 2008 at 7:53 PM  

അസ്സലാമു അലിക്കും

വ അലൈക്കും ഉസ്ലാം

അല്ഫോന്‍സക്കുട്ടി April 3, 2008 at 6:15 AM  

ഗള്‍ഫില്‍ പോയിട്ടു വേണം ഗഫൂര്‍ക്കാനെ പോലെ എനിക്കും ഇത്തിരി തടി വ‍ക്കാന്‍.

നാസ് April 3, 2008 at 6:50 AM  

ഗഫൂര്‍ക്കാനെ തൊട്ട് കളിക്കരുത്.... ഞാന്‍ ആരാന്നോ? ഗഫൂര്‍ക്കാ ദോസ്ത്...

നിലാവര്‍ നിസ April 3, 2008 at 1:07 PM  

സത്യായിട്ടും ഉത്തരം അതാന്ന് വിചാരിച്ചതേ ഇല്ലാട്ടോ...
:-)

കുഞ്ഞന്‍ April 3, 2008 at 1:28 PM  

ഇത് എന്തു തരം കൂര്‍ക്കയാണപ്പാ...?

ഗള്‍ഫില്‍ പോയവര്‍ക്കെല്ലാം ഗര്‍വ്വുണ്ട്...ബന്ധങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഗര്‍വ്വ്..!

ശ്രീ April 3, 2008 at 1:37 PM  

:)
കൊള്ളാമല്ലോ

[ nardnahc hsemus ] April 4, 2008 at 4:56 PM  

ഹഹ, കലക്കി..

(പപ്പൂസ്, ഏറ്റു :) )

ഗീത April 5, 2008 at 11:27 PM  

ചീര്‍ത്തു ചുവന്നൊരു ഗഫൂര്‍ക്കാ
ചാടിയൊളിച്ചൂ മനുവിന്‍ വായില്‍.....

ചന്ദ്രകാന്തം April 7, 2008 at 7:35 AM  

ഇങ്ങനൊരുത്തരം തലയില്‍ മിന്നിയില്ലാ....... കടംകഥമാഷേ..

"വിരലൊന്നമര്‍ത്തിയാല്‍.. പൊട്ടിത്തകരുന്ന" ഗര്‍വ്വുകാരന്‍.
എണ്ണപ്പാടം വിട്ടുകഴിഞ്ഞാല്‍, തണുത്ത്‌..കുഴയുന്ന ഗള്‍ഫുകാരന്‍.
(അങ്ങനേം വായിയ്ക്കാലോ..ല്ലേ......)
:)