Monday, April 7, 2008

കുടവയറന്‍ ചേട്ടന്‍


കൂടല്ലൂരില്‍ നിന്നൊരു ചേട്ടന്‍
കുടവയറന്‍ ചേട്ടന്‍
കാടാമ്പുഴയില്‍ പോകാന്‍ നാലാള്‍
കൂടിയിറങ്ങീലോ
കുടുകുടു ബോട്ടില്‍ കേറിയിരുന്നു
കടവു കടന്നപ്പോള്‍
ചടപട കണ്ണിലുറക്കം കേറി
ഒടുവില്‍ കരയെത്തി
കുടുകുടു ബോട്ടില്‍ വിസിലു വിളിച്ചു
കടുകിടയില്ലാട്ടം
കടവിലെയാശാന്‍ തൊട്ടുവിളിച്ചു
കടുകിടയില്ലാട്ടം
കടവിലെയാശാന്‍ കുത്തുകൊടുത്തു
ചടപട ചൂടായി
ചാടിയിറങ്ങീട്ടൊടുവില്‍ ചേട്ടന്‍
പടപട കൂളായി


(ഇഡലി കുക്കറിലെ ഇഡ്‌ലി. വിസില്‍ കേള്‍ക്കുമ്പോള്‍, വെന്തോ ഒന്നു തൊട്ടു നോക്കി ഒടുവില്‍ കുത്തിയെടുക്കുന്നു. പിന്നെ തണുക്കുന്നു)

6 അഭിപ്രായങ്ങള്‍:

annamma April 7, 2008 at 1:26 PM  

Idali ok... where is vada

ദിലീപ് വിശ്വനാഥ് April 7, 2008 at 6:39 PM  

രാവിലെ ബൈക്ക് സ്റ്റാര്‍ട്ട് ആയില്ല അല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ April 7, 2008 at 8:09 PM  

ഹ ഹ ഹ ആളെ പറ്റിക്കുന്നൊ...

മഴത്തുള്ളി April 10, 2008 at 11:13 AM  

കുടവയറന്‍ ചേട്ടനെ ഇഷ്ടമായി :)

ഹരിയണ്ണന്‍@Hariyannan April 26, 2008 at 2:42 PM  

വന്നുവന്ന് ആത്മകഥ ഇവിടേം എഴുതിത്തുടങ്ങിയല്ലേ?
:1