Thursday, April 10, 2008

പ്രാര്‍ത്ഥന.

പ്രസിദ്ധ കവിയും തത്വചിന്തകനുമായ ഡോ:സര്‍ മുഹമ്മദ് ഇഖ് ബാല്‍ കുട്ടികള്‍ക്കായി എഴുതിയതാണ് ഉറുദു ഭാഷയിലുള്ള ഈ കവിത. എല്ലാ കുഞ്ഞുക്കൂട്ടുകാര്‍ക്കും വല്യകൂട്ടുകാര്‍ക്കും എന്റെ സമ്മാനമാണ് ഈ സ്വതന്ത്രവിവര്‍ത്തനം.

പ്രാര്‍ത്ഥനയായി ചുണ്ടിലെത്തുന്ന ഇതെല്ലാം
എന്‍ മോഹങ്ങളാണ് .

എന്‍ ജീവിതം നിറദീപമാക്കണേ നീ... എന്നെ

ആയുസ്സ് കൊണ്ട് അന്ധകാരം
അകറ്റുന്നവന്‍ ആക്കണേ നീ... എന്നെ

മുഴുലോകവും എന്‍ തേജസ്സിനാല്‍
പ്രകാശപൂരിതമാക്കണേ നീ... എന്നെ

പുന്തോട്ടത്തിന് പൂവെന്നപോലെന്നെ
ജന്മനാടിന്‍ സൌന്ദര്യമാവണേ നീ... എന്നെ

വിജ്ഞാന വെളിച്ചം അന്വേഷിക്കും-
ഈയാം പാറ്റയാകണേ നീ- എന്നെ

ഞാന്‍
അശരണര്‍ക്ക് ആലമ്പമാകണം
ദരിദ്രര്‍ക്കും വേദനിക്കുന്നവര്‍ക്കും
സാന്ത്വനമായ് മാറണം‍.

എന്റെ ദൈവമേ... നീ എന്നെ
തിന്മകളില്‍ നിന്ന് അകറ്റി...
സല്‍പന്ഥാവില്‍ ചരിപ്പിക്കണേ...

കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ ക്ലിക്കിയാലും മതി.

ആലപിച്ചത് ഞനല്ലാത്തത് കൊണ്ട് ധൈര്യമായി ക്ലിക്കാം... കേള്‍ക്കാം.

11 അഭിപ്രായങ്ങള്‍:

Sharu (Ansha Muneer) April 10, 2008 at 10:56 AM  

നല്ലൊരു പ്രാര്‍ത്ഥന..പരിഭാഷയ്ക്ക് നന്ദി

മഴത്തുള്ളി April 10, 2008 at 11:20 AM  

ഇത്തിരി മാഷേ,

ഈ പ്രാര്‍ത്ഥന വളരെ ഇഷ്ടമായി. ഉറുദു ഭാഷയിലെഴുതിയ ഈ പ്രാര്‍ത്ഥന വിവര്‍ത്തനം ചെയ്തതിലൂടെ മാഷിന് ഉറുദുവും വശമുണ്ടെന്ന് മനസ്സിലായി. ഇനിയും ഇങ്ങനെ വിവര്‍ത്തനങ്ങള്‍ പോരട്ടെ :)

ഇത് ആലപിച്ചത് കേട്ടില്ല. അത് വീട്ടില്‍ ചെന്നിട്ട് :)

Ziya April 10, 2008 at 11:34 AM  

നന്നായി ഈ പ്രാര്‍ത്ഥന.

കുഞ്ഞുങ്ങള്‍ക്കുള്ളതായതിനാല്‍ പദങ്ങള്‍ അല്പം കൂടി ലളിതമാക്കാമായിരുന്നു എന്നു തോന്നി.

അപ്പു ആദ്യാക്ഷരി April 10, 2008 at 11:47 AM  

ഇത്തിരിയേ...സ്വാഗതം മഷിത്തണ്ടിലേക്ക്.
നല്ല പരിഭാഷ കേട്ടോ. സിയ പറഞ്ഞതിന്റെ താഴെ ഒരു ഒപ്പുഞാനും ഇടുന്നു.

കാസിം തങ്ങള്‍ April 10, 2008 at 12:32 PM  

മനസ്സില്‍ തട്ടുന്ന പ്രാര്‍‌ത്ഥനാ വചസ്സുകള്‍, നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

Unknown April 10, 2008 at 10:59 PM  

ഇത്തിരി മനസിലേക്ക് ഒരു മഴതുള്ളീ പോലെ പെയ്തിറങ്ങി ഈ പ്രാഥന

ഭടന്‍ April 11, 2008 at 2:47 PM  

ക്ലിക്ക്യേപ്പോ കേള്‍ക്കുകയും ചെയ്തു.
നല്ല പ്രാര്‍ത്ഥന...

അതുകൊണ്ടുതന്നെ നല്ല പോസ്റ്റിങ്ങും!

lath

latheefs.blogspot.com

G.MANU April 11, 2008 at 3:57 PM  

നല്ലൊരു പ്രാര്‍ഥന

ഗീത April 14, 2008 at 2:21 PM  

പ്രാര്‍ത്ഥന‍ വായിക്കുകയും കേള്‍ക്കുകയും ചെയ്തു.നന്നായിട്ടുണ്ട്.
എന്നാലും .......
“പുന്തോട്ടത്തിന് പൂവെന്നപോലെന്നെ
ജന്മനാടിന്‍ സൌന്ദര്യമാവണേ നീ... എന്നെ”

“വിജ്ഞാന വെളിച്ചം അന്വേഷിക്കും-
ഈയാം പാറ്റയാകണേ നീ- എന്നെ”

ഈ രണ്ടു വരികളില്‍ ഒരോ അക്ഷരത്തെറ്റു വന്നിട്ടുണ്ടോന്നൊരു സംശയം.
‘സൌന്ദര്യമാ‘ക്ക‘ണേ നീ... എന്നെ....
എന്നും
ഈയാം പാറ്റയാ‘ക്ക‘ണേ നീ- എന്നെ.....
എന്നുമല്ലേ വരേണ്ടിയിരുന്നതെന്നു തോന്നുന്നു.

Anonymous,  April 22, 2008 at 2:11 AM  

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Flores Online, I hope you enjoy. The address is http://flores-on-line.blogspot.com. A hug.