Saturday, April 26, 2008

ലകഡീ മേം സേ മകഡീ

ഒരു ഹിന്ദി കവിത

ബ്ലോഗര്‍ സുമേഷ് ചന്ദ്രന്റെ മകള്‍ ഐശ്വര്യ എന്ന പൊന്നൂസ് പാടിയ ഒരു ഹിന്ദി കവിത മലയാള തര്‍ജ്ജമയോടൊപ്പം പോസ്റ്റുന്നു.




ബാഹര്‍ ഏക് പുരാനി ലകഡീ
ഉസ് മേം രഹതീ മോഠീ മകഡീ
ഏക് ദിന്‍ ബേലാ മാ സേ റൂഠീ,
ജാകര്‍ ഉസ് ലകഡീ പര്‍ ബൈഠീ
ലകഡീ മേം സേ മകഡീ നികലീ
ബേലാ ഡര്‍ സേ ഐസേ ഉജ് ലീ


ബാഹര്‍ = പുറത്ത്; ഏക് = ഒരു, ഒന്ന്; പുരാനീ = പഴയ; ലകഡീ = മരം, മരത്തടി; മോഠീ = വലിയ; ബേല = ബേല എന്ന് പേരുള്ള പെണ്‍കുട്ടി; റൂഠീ = പിണങ്ങി; ജാകര്‍ = പോയി; ബൈഠീ = ഇരുന്നു; നികലീ = പുറത്തു വന്നു; ഡര്‍ = പേടി, ഭയം; ഐസേ = ഇതുപോലെ/ഇതു പോലെ; ഉജ് ലീ = ഭയന്നു വിറച്ചു.


ഹിന്ദി വരികളുടെ ഏകദേശം മലയാള അര്‍ത്ഥം:

പുറത്തൊരു പഴഞ്ചന്നുണക്കമരം
അതിന്നുള്ളിലുണ്ടേ വണ്ടനെട്ടുകാലി..
ഒരുദിനം ബേല പിണങ്ങി അമ്മയോട്,
പോയാ മരത്തിന്‍ മുകളിലിരുന്നു
മരത്തില്‍ നിന്നും വന്നൂ എട്ടുകാലി!!
ബേലാ ഭയത്താല്‍ ഇങനെ വിറച്ചു...

(ഇങനെ വിറച്ചു (ഐസേ ഉജ് ലീ) എന്നു പറയുമ്പോള്‍ ശരീരം ഒന്നു വിറപ്പിയ്ക്കാന്‍ മറക്കല്ലേ...)



16 അഭിപ്രായങ്ങള്‍:

[ nardnahc hsemus ] April 26, 2008 at 9:52 AM  

ബ്ലോഗര്‍ സുമേഷ് ചന്ദ്രന്റെ മകള്‍ ഐശ്വര്യ എന്ന പൊന്നൂസ് പാടിയ ഒരു ഹിന്ദി കവിത മലയാള തര്‍ജ്ജമയോടൊപ്പം പോസ്റ്റുന്നു.

Ziya April 26, 2008 at 9:58 AM  

വളരെ വളരെ നന്നായി...
ഒരു വല്യ തേങ്ങ സുമേഷിനും ഒരുണ്ണിത്തേങ്ങ ഐശ്വര്യക്കും...

സുമേഷ് പോസ്റ്റ് അവതരിപ്പിച്ച രീതി വളരെ നന്നായി...
ഹിന്ദി പദങ്ങളുടെ അര്‍ത്ഥം, ലളിതമായ തര്‍ജ്ജമ...
ആ വിറപ്പീര് :)

ഐശ്വര്യ മോള്‍ക്ക് എല്ലാ ഭാവുകങ്ങളും....

ഗീത April 26, 2008 at 10:13 AM  

ഐശ്വര്യ മോളെ, വളരെ വളരെ നന്നായിട്ടൂണ്ട് കേട്ടോ.

ആ പാട്ടും കൊള്ളാം. നല്ലപ്രാസം ഉള്ളതിനാല്‍ കേള്‍ക്കാന്‍ നല്ല സുഖം.

മോളിനി ഒരു നീണ്ട പാട്ടു പാടി പോസ്റ്റണം കേട്ടോ.
ഐശ്വര്യ മോള്‍ക്ക് അഭിനന്ദനങ്ങള്‍. ഭാവിയില്‍ വലിയൊരു പാട്ടുകാരിയായി വരട്ടേ.

un April 26, 2008 at 10:19 AM  

തകര്‍പ്പന്‍!
അപ്പോ ബഹുവ്രീഹിയുടെ അമ്മുക്കുട്ടി മാത്രമല്ല താരം!
പൊന്നൂന്‍സിന് എല്ലാ ഭാവുകങ്ങളും.
എത്ര വയസ്സായി?

നന്ദു April 26, 2008 at 10:39 AM  

സുമേഷ്, പോസ്റ്റിന്‍ അഭിനന്ദനങ്ങള്‍.
പാട്ടുപാടിയ പൊന്നൂസിനും.

അഭിലാഷങ്ങള്‍ April 26, 2008 at 10:43 AM  

മോള്‍ നന്നായി പാടി..

മോളുടെ അച്ഛന്‍ അത് നന്നായി റെക്കോഡ് ചെയ്‌തു..

മോള്‍ടെ അച്ഛന്റെ ദോസ്ത് അത് നന്നായി ആസ്വദിച്ചു...

മോള്‍ക്കും മോള്‍ടെ അച്ഛനും മോള്‍ടെ അച്ഛന്റെ ദോസ്തിന്റെ അഭിനന്ദനങ്ങള്‍..
:-)

ഓഫ്: ഐശ്വര്യ ഇനീം ഐശ്വര്യമായി കുറേ പാട്ടുകള്‍/കവിതകള്‍ പാടൂ... ഐശ്വര്യയുടെ അച്ഛന്‍ അത് ബ്ലോഗില്‍ ഐശ്വര്യമായി പോസ്റ്റൂ... ഞങ്ങള്‍ ആസ്വദിക്കട്ടെ....

Unknown April 26, 2008 at 10:47 AM  

നല്ല ഗാനം സുമേഷ് മാഷെ മോളു നന്നായി പാടിയിരിക്കുന്നു

ശ്രീവല്ലഭന്‍. April 26, 2008 at 11:18 AM  

വളരെ നന്നായ്‌ പാടി മോളൂ. ഇഷ്ടപ്പെട്ടു

G.MANU April 26, 2008 at 1:44 PM  

മോളൂസെ കലക്കി കടുവറുത്തു..
അച്ഛനെപ്പോലെയല്ല.. നല്ല സ്വരം.

ഇനിയും പാടൂ....

അങ്കിള്‍സ് വക സ്പെഷ്യല്‍ ആശംസ...

Unknown April 26, 2008 at 2:19 PM  

എന്റെ പ്രണയ ക്ഥ ലോകത്തെക്ക്
അങ്ങയെ ക്ഷണിക്കുന്നു
http:ettumanoorappan.blogspot.com

മഴത്തുള്ളി April 26, 2008 at 2:31 PM  

ബ്ലോഗര്‍ സുമേഷ് ചന്ദ്രന്റെ മകള്‍ പൊന്നൂസിന്റെ കവിത അടിപൊളിയായി. ഇനിയും ഇതുപോലെ ധാരാളം കവിതകള്‍ പോരട്ടെ. മോളുടെ സ്വരം എനിക്കും വളരെ ഇഷ്ടമാണ് കേട്ടോ.

പിന്നെ ആ വിറപ്പീരില്ലെ അത് പൊന്നൂസിന്റെ അടുത്ത് വേണ്ട. നിര്‍ബന്ധമാണേല്‍ “ഐസേ ഉജ്‌ലീ.. ഐസേ ഉജ്‌ലീ“‍ എന്നും പാടി ശരീരം വിറപ്പിച്ച് നടന്നോ. ;)

siva // ശിവ April 26, 2008 at 8:25 PM  

ഇഷ്ടമായി....അഭിനന്ദനങ്ങള്‍....

Appu Adyakshari April 27, 2008 at 8:00 AM  

അങ്ങനെ ഒരു കുട്ടിക്കവിത മഷിത്തണ്ടില്‍ ആദ്യമായി ഒരു കുട്ടിപാടിയിരിക്കുന്നു. പൊന്നൂസേ നന്നായി. പൊന്നൂസിന്റച്ഛാ നിങ്ങളെത്ര പാടുപെട്ടുകാണും ഇതിത്രയും ഒപ്പിച്ചെടുക്കാന്‍ എന്നറിയാം. അതിനാല്‍ ഒരു അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ക്കും ഇരിക്കട്ടെ.

Appu Adyakshari April 27, 2008 at 8:00 AM  

അങ്ങനെ ഒരു കുട്ടിക്കവിത മഷിത്തണ്ടില്‍ ആദ്യമായി ഒരു കുട്ടിപാടിയിരിക്കുന്നു. പൊന്നൂസേ നന്നായി. പൊന്നൂസിന്റച്ഛാ നിങ്ങളെത്ര പാടുപെട്ടുകാണും ഇതിത്രയും ഒപ്പിച്ചെടുക്കാന്‍ എന്നറിയാം. അതിനാല്‍ ഒരു അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നിങ്ങള്‍ക്കും ഇരിക്കട്ടെ.

നിരക്ഷരൻ April 28, 2008 at 1:20 AM  

ആ കുഞ്ഞ് ശബ്ദത്തില്‍ കവിത കേട്ടപ്പോള്‍ മനം കുളിര്‍ത്തുപോയി പൊന്നൂസ് മോളേ...
ആശംസകള്‍

ശ്രീ April 28, 2008 at 9:16 AM  

നന്നായി, പൊന്നൂസേ...
ആശംസകള്‍!
:)