വേനല്‍ച്ചൂടിന്‍ നടുവിലുമിവിടെ-
ത്തൊടിയില്‍ നനവു പടര്‍ത്തും ചാലിന്‍
കരയില്‍ തളിരു വിടര്‍ത്തി;ത്തെല്ലും
കളവില്ലാ മനമഴകും കാട്ടി;
കുളിരും നീരും തണ്ടിലൊതുക്കും
തോഴനതാരെന്നറിയാമോ....?
അറിയാമറിയാം കുഞ്ഞിക്കൈകള്‍
കളിയായെഴുതുവതെല്ലാമുള്ളില്‍
നിറയും നീരാല്‍ മായ്ക്കും തോഴന്‍
നീയാണെന്റെ മഷിത്തണ്ടേ..!!!
21 അഭിപ്രായങ്ങള്‍:
ഹൌ! ഇഷ്ടപ്പെട്ടുപോയി..
നല്ല കുട്ടിക്കവിത...
കളിയായെഴുതുവതെല്ലാമുള്ളില്‍
എന്നത് കളിയായെഴുതുവതെയെല്ലാമുള്ളില്‍ എന്നാക്കിയാല്‍ ഒന്നുകൂടി നന്നാവുമെന്ന് തോന്നി..
:)
ആഹ! കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കാന്‍ മഷിത്തണ്ടിനെപ്പറ്റി നല്ല ഒന്നാന്തരം കവിതയിതാ!! നന്നായിട്ടുണ്ടേ... തെക്കേത്തൊടിയിലും വഴിവക്കത്തും പൈക്കള്‍ തിന്നുന്നതിനു മുന്‍പ് ഞങ്ങളെക്കാത്തു നിന്ന മഷിത്തണ്ട്!!
സുന്ദരമായ ഓര്‍മ്മ-- അതിസുന്ദരമായ കവിത :)
ഈ മഷിത്തണ്ടുകൊണ്ട് സ്ലൈറ്റ് മായ്ച്ചതൊക്കെ ഓര്‍മ്മ വന്നു...
മഷിത്തണ്ടിന്റെ സ്നിഗ്ദ്ധത പോലെ വരികളിലും തണുപ്പ്..
വളരെക്കാലത്തിനു ശേഷം മഷിത്തണ്ട് പടത്തിലെങ്കിലും കാണുന്നു. ഇപ്പോഴുള്ള കുഞ്ഞുങ്ങള്‍ക്ക് ഇതറിയമോ അവോ.
പ്ലാസ്റ്റിക് കളിക്കോപ്പുകളും ചിത്ര പുസ്തകങ്ങളും ഇല്ലാതിരുന്ന ബാല്യകാലത്തെ കൂട്ടുകാര്‍ പറമ്പിലെ പലതരത്തിലുള്ള ചെടികളും ഓലമടലിന്റെ പട്ടകൊണ്ട് ഉണ്ടാക്കുന്ന കാളയും പച്ച ഈര്‍ക്കിലിന്ന്റെ വണ്ടിയും മറ്റും ആയിരുന്നു.നല്ല കുട്ടിക്കവീതയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മനോഹര ചിത്രവും . ഒരു നിമിഷം , മനസ്സ് ആര്‍ദ്രമായിപ്പോയി,ആ ഓര്‍മമകളില്‍.
ഹായ്...
വെള്ളപ്പൂവും നീട്ടിയിരിക്കും കള്ളിപ്പെണ്ണേ.. കൈയില്‍
വെള്ളം നിറയും കുടവും താങ്ങിയിരിക്കുന്നോളേ.. നിന്നെ
നുള്ളിയെടുത്തു മണപ്പിക്കുമ്പോള്‍ ഉള്ളത്തില്‍ വന്നു.. പണ്ടു
തുള്ളിച്ചാടിമദിച്ചു നടന്നൊരു കുട്ടിക്കാലം
അവധിക്കു നാട്ടില്‍ ചെന്നാല്‍ ആദ്യം ചെയ്യുന്നത് വെള്ളിത്തണ്ടു ഞെരടി ഒന്നു മണപ്പിക്കലാണ്. മുപ്പതു വയസു ഒറ്റ അടിക്കു കുറഞ്ഞു കിട്ടും
കവിത കിണുക്കന്‍ പെങ്ങളേ
ചന്ദ്രകാന്തം,
ഈ കവിത ഇഷ്ടമായി. ഈ മഷിത്തണ്ടും പിങ്കും പച്ചയും ഇടകലര്‍ന്ന ധാരാളം വെള്ളമുള്ള മറ്റൊരു ഇനം മഷിത്തണ്ടും കുട്ടിക്കാലത്ത് സ്ലേറ്റ് മായ്ക്കാന്‍ ഉപയോഗിക്കുമായിരുന്നു. നമ്മുടെ കുട്ടിക്കാലത്തെ ഇത്തരം ചെടികളുടെ ഉപയോഗങ്ങള്‍ പുതിയ തലമുറയ്ക്ക് അറിയാനിടയില്ല.
മഷുതണ്ടിനു കുട്ടിക്കാലത്തെ കളികുട്ടുക്കാരിയുമായി
അടി ഉണ്ടാക്കിയതും അതിനു രണ്ടാം ക്ലാസുക്കാരനെ ടീച്ചര്‍ പെണ്‍ക്കുട്ടിക്കളുടെ ബഞ്ചില്‍
കൊണ്ടു പോയി ഇരുത്തിയതും ഇതു വായിച്ചപ്പോള്‍
ഓര്‍മ്മ വരുന്നു
നല്ല കവിത.
ഞാനിത് ഒരോ അടുക്ക് പോക്കറ്റില്‍ ഇട്ടുകൊണ്ടായിരുന്നു സ്കൂളില്‍ പോയിരുന്നത്. കാക്കത്തണ്ട് എന്നായിരുന്നു ഞങ്ങടെ നാട്ടില്‍ ഇതിനു പേര്. മഴത്തുള്ളി പറയൂന്നത് ലില്ലിച്ചെടിയുടെ ഇലയെപ്പറ്റിയാണെന്നു തോന്നുന്നു.
മഷിതണ്ടിന്റെ മണം...,
കടിച്ചെടുക്കുമ്പോഴുള്ള പറഞ്ഞ് ഫലിപ്പിക്കാനാവാത്ത ഇളം രുചി..
ചന്ദ്രകാന്തം..നന്ദിയുണ്ട്..
കുറച്ച് കാലങ്ങള്‍ പിന്നോട്ട് ഓടിച്ച് വിട്ടതിന്!
ഹായ്, അതില്‍ നിന്നും വെള്ളം ഇറങ്ങിവരുന്ന പോലെ!
വരികളും അതു പോലെ നന്നായിരിയ്ക്കുന്നു.,
നല്ല കുട്ടികവിത.
മഷിതണ്ടും, കള്ളിചെടിയുമൊക്കെ വച്ച് സ്ലേറ്റുമാച്ചിരുന്ന ആ കാലം എങ്ങോ പോയ്പോയ്.
ഇന്നത്തെ കുട്ടികള്‍ക്കുണ്ടോ, മഷിതണ്ടും, കള്ളിയും ഒക്കെ അറിയുന്നു.
വിന്റോസിന്റുള്ളില്‍ കയറി പുറം ലോകം കാണേണടിവരുന്നവര്‍ക്ക്.
ഹാവ്!
ഒരുപാടിഷ്ടമായി... ഈണവും പിന്നെ ഇതിലെ വാത്സല്യവും!
ഹായ് നല്ല കുഞ്ഞിക്കവിത ചന്ദ്രേ. ആ മഷിത്തണ്ടിന്റെ ചിത്രവും മനോഹരം.
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു സഹപാഠി കുറേ മഷിത്തണ്ടുചെടികളുമായി ക്ലാസ്സില്‍ വരും. എന്നിട്ട് ഒരോ ചെടിയും പൊക്കിപ്പിടിച്ചു കൊണ്ട് ‘ഒരോ പെന്‍സില്‍ ഒരോ പെന്‍സില്‍’ എന്നുവിളിച്ചു കൊണ്ട് നടക്കും .
ഒരു കഷണം സ്ലേറ്റ് പെന്‍സില്‍ അവനു കൊടുത്താല്‍ ഒരു മഷിത്തണ്ട് തരുമെന്ന്...
അതായത് ഒരു വില്‍പ്പന. പാവം പെന്‍സില്‍ ഇല്ലാഞ്ഞിട്ടാണ്......
പഴയകാലത്തേക്കുകൂട്ടിക്കൊണ്ട് പോയ കവിത.
wow..
നല്ല വരികള്‍.
സ്കൂള്‍ ഓര്‍മ്മ വന്നു.
സ്കൂള്‍ ഓര്‍മ്മ വന്നാല്‍,
എല്‍ പി സ്കൂളിലേയ്ക്ക് സ്ലേറ്റും പുസ്തകവും മാറത്ത് ചേര്‍ത്ത് പിടിച്ചു നടക്കുന്ന നീല നിക്കറുകാരന്റെ മൂക്കിലേയ്ക്ക് ഇടവഴിയിലെ നാണ്യമ്മേഡെ വേലിയ്ക്കലെ കോളാമ്പിപൂവിന്റെ മണവും ഉച്ചക്കത്തെ ഉപ്പുമാവിന് പോക്കറ്റില്‍ മടക്കി വച്ച ഉഴുന്നുണ്ടി ഇലയുടേയും മണവും വരും. അതങനെയാ...
(എന്നാലും വെള്ളം മാത്രമുള്ള ഇതിന്റെ ആരാ ഈ മഷിത്തണ്ട് എന്നു പേരിട്ടത്? ങേ?)
:)
നല്ല കുഞ്ഞു കവിത.
ആ മഷിത്തണ്ടു കൊണ്ടു മായിച്ചതൊക്കെ ദാ എന്‍റെ സ്ലേറ്റില്‍ തെളിയുന്നു.:)
നല്ല കവിത
എന്റെ ആദ്യവിദ്യലയത്തിലെ കൂട്ടുകാരുമായി ഞാന്‍ പങ്കു വെച്ചോട്ടെ?
Chris, തീർച്ചയായും :-)
Post a Comment