Sunday, March 9, 2008

പൂത്തുമ്പിയോടൊരു സല്ലാപം.........


പൂത്തുമ്പീ പൂവന്‍ തുമ്പീ
പൂവാലന്‍ തുമ്പീ പൊന്നോണതുമ്പീ
പൂവാംകുരുന്നില തുഞ്ചത്തായൊരു
പൊന്നൂഞ്ഞാല്‍ കെട്ടാം-നിനക്കായ്‌
പൊന്നൂഞ്ഞാല്‍ കെട്ടാം
താണിരുന്നാട്‌ തുമ്പീ
ആയത്തിലാട്‌ തുമ്പീ
ഈണത്തില്‍ പാടീ, താളത്തില്‍ കൊട്ടി
ഞാനും കൂടീടാം - നിനക്കൊപ്പം
ഞാനും കൂടീടാം.

*** *** ***

തേന്‍ കുടമേന്തിനില്‍ക്കും- വെണ്‍
തുമ്പക്കുടങ്ങളുണ്ടേ - തുമ്പീ
പൂമ്പൊടിയേറ്റിനില്‍ക്കും - പൊന്‍
‍ചെമ്പകപൂക്കളുണ്ടേ
തേനുണ്ണാന്‍ നീ വായോ
പൂമ്പൊടി പൂശാന്‍ വായോ
പൂമണം കൊള്ളാം പൂക്കില നുള്ളാം
ആലോലമാടീടാം - തെന്നലില്‍
ആലോലമാടീടാം.

രചന: കെ.സി. ഗീത.
Copyright(C) 2008 K.C. Geetha.

24 അഭിപ്രായങ്ങള്‍:

ഗീത March 8, 2008 at 11:14 AM  

ഇതു പോസ്റ്റ് ചെയ്ത സമയം മാര്‍ച്ച് 8, ശനിയാഴ്ച,12.30 p.m. പക്ഷെ ബ്ലോഗില്‍ കാണിക്കുന്ന സമയം, മാര്‍ച്ച് 7, വെള്ളിയാഴ്ച എന്നാണ്.
യഥാര്‍ത്ഥ സമയം കാണിക്കാന്‍ എന്തുചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞു തരണേ. Previous Post കഴിഞ്ഞ് 5 ദിവസം കഴിഞ്ഞല്ലോ എന്നു കരുതിയാണ് ഇന്നു പോസ്റ്റ് ഇട്ടത്. പക്ഷേ കമ്പ്യൂട്ടറില്‍ കാണുന്നത് 4 ദിവസം കഴിഞ്ഞ് പോസ്റ്റ് ചെയ്തതായാണ്. ശ്രീ. അപ്പുവും മഷിത്തണ്ടിന്റെ Creatorsഉം ക്ഷമിക്കണേ. ഇങ്ങനെ വരുമെന്ന് വിചാരിച്ചില്ല.

അപ്പു ആദ്യാക്ഷരി March 8, 2008 at 1:17 PM  

geetha chechi (oh...keyman work cheyyunnilla).

It is very easy to change the date in the blogger. Click on Edit post in dashbord, at the bottom of the page, there is OPTIONS icon, click on it, you will get the place to change date and time. Fix it according to your present timings. Publish again. That is all.

I have fixed it for you in this post

Gopan | ഗോപന്‍ March 8, 2008 at 3:24 PM  

ഗീത ടീച്ചറെ,

കുഞ്ഞു കവിത അസ്സലായി..
പല തവണ വായിച്ചപ്പോള്‍
തുമ്പയും തൊടിയും തുമ്പികളും
നിറഞ്ഞ വര്‍ണ്ണാഭമായ
ബാല്യം ഓര്‍മവന്നു..
കുഞ്ഞു മനസ്സുകള്‍ക്കുള്ള
ടീച്ചറുടെ ഈ സമ്മാനം കലക്കി.

അഭിനന്ദനങ്ങള്‍..

ശ്രീവല്ലഭന്‍. March 8, 2008 at 4:39 PM  

ഹായ് നല്ല കുട്ടിപ്പാട്ട് :-)

Sathees Makkoth | Asha Revamma March 8, 2008 at 6:49 PM  

കൊള്ളാമീക്കുഞ്ഞു കവിത.

ഉപാസന || Upasana March 8, 2008 at 7:34 PM  

ഗീതേച്ചി

നല്ല വരികള്‍
ഉണ്ണികളേ ഇതിലേ വരൂ
:-)
ഉപാസന

മഴത്തുള്ളി March 8, 2008 at 7:45 PM  

വളരെ നന്നായിരിക്കുന്നു ഈ കുഞ്ഞുകവിത. ഞാനും ഈയിടെ പൂത്തുമ്പി എന്ന ഒരു കുഞ്ഞുകവിത എഴുതിയിരുന്നു. കമന്റുകള്‍ മറുമൊഴിയില്‍ കണ്ട് വന്നപ്പോള്‍ ദേ സംഗതി വേറെ. :)

ഇനിയുമെഴുതൂ. ആശംസകള്‍.

ദിലീപ് വിശ്വനാഥ് March 8, 2008 at 8:17 PM  

നല്ല വരികള്‍ ഗീതേച്ചീ..
കുറെ ഓര്‍മ്മകള്‍ മനസ്സിലേക്ക് തികട്ടി വന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! March 9, 2008 at 12:00 AM  

ഗീതേച്ചീ നല്ല വരികളാട്ടൊ,...
ഓണത്തുമ്പിക്കൊരൂഞ്ഞാലുകെട്ടാന്‍ കൊതിയാകുന്നൂ.

ഗീത March 9, 2008 at 11:12 AM  

ആദ്യം തന്നെ ശ്രീ.അപ്പുവിന് നന്ദിയും, മഴത്തുള്ളിയോടൊരു സോറിയും പറഞ്ഞോട്ടെ.
മഴത്തുള്ളിയുടെ ആ കവിത ഞാന്‍ വായിച്ചതായിരുന്നു. എന്നിട്ടും ഇതിനു പേരിടുമ്പോള്‍ അതു ഓര്‍മ്മ വന്നില്ല. ഇതിന്റെ പേര് മാറ്റാം.
കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള കവിതകളാകുമ്പോള്‍ തുമ്പിയും, തുമ്പയും, പൂമ്പാറ്റയുമൊക്കെ തന്നെയല്ലേ വിഷയം. പക്ഷെ ഇക്കാലത്ത് ഇതിനൊക്കെ വല്ല പ്രസക്തിയുമുണ്ടോന്നും തോന്നിപ്പോകുന്നു. കാരണം, തുമ്പയും തുളസിയും, തെച്ചിയും, ദശപുഷ്പങ്ങളുമൊക്കെ നിറഞ്ഞ ഒരു തൊടിയിന്ന് ഏതെങ്കിലും കുഞ്ഞുങ്ങള്‍ക്ക് കാണാനുള്ള ഭാഗ്യം ഉണ്ടോ? ഇതൊക്കെയൂണ്ടെങ്കില്‍ തന്നെ അവയോടൊക്കെ സല്ലപിക്കാനുള്ള നേരം ഇന്നവര്‍ക്കുണ്ടോ? നമ്മളൊക്കെ അനുഭവിച്ചിരുന്ന ഈ ഭാഗ്യം...
പലരുടേയും മനസ്സില്‍ ഈ സ്മരണകളുണര്‍ത്താന്‍ ഈ കുഞ്ഞുകവിത സഹായിച്ചു എന്നതില്‍ വളരെ സന്തോഷം.
ഗോപന്‍, ശ്രീവല്ലഭന്‍, സതീശ്,കാപ്പിലാന്‍, ഉപാസന, വാല്‍മീകി,പ്രിയ, സജി എല്ലാവരേയും സന്തോഷമറിയിക്കുന്നു.......

മഴത്തുള്ളി March 9, 2008 at 1:06 PM  

ഹെയ്, ഇതെന്താ മാഷേ ഇങ്ങനെ ചെയ്തത്?? ഞാന്‍ എന്താ പറഞ്ഞത്? ഈ കവിതയുടെ പേരു മാറ്റാന്‍ പറഞ്ഞോ? ഞാന്‍ പറഞ്ഞത് മറുമൊഴിയില്‍ കണ്ടെന്നുമാത്രമല്ലേ? അതിനു പേരു മാറ്റിയതെന്തിനാണ്? ശരിക്കും വളരെ വിഷമമായി ഇത് കണ്ടപ്പോള്‍.

അതിനാല്‍ ഞാന്‍ ഇവിടെ തിരിച്ചൊരു സോറി പറയുന്നു. ഇത് ഞാന്‍ ഇങ്ങനെ ഒന്നും വിചാരിച്ച് പറഞ്ഞതല്ല എന്ന് വീണ്ടും എടുത്തുപറയാന്‍ ആഗ്രഹിക്കുന്നു. എന്റെ കവിതക്കൊരു കമന്റു വന്നു എന്നേ ഞാന്‍ കരുതിയുള്ളൂ. ഇതെങ്ങനെയാ താങ്കളെ ഒന്നു പറഞ്ഞു വിശ്വസിപ്പിക്കുക ഈശ്വരാ... :(

അതിനാല്‍ പെട്ടെന്ന് ആ കമന്റില്‍ വേണ്ടതായ എഡിറ്റിംഗ് ചെയ്ത് റീപബ്ലിഷ് ചെയ്യൂ. കൂടാതെ ഈ കവിതയുടെ പേര് ‘പൂത്തുമ്പി’ എന്നു തന്നെ ആക്കുക. എത്രയും വേഗം. അതു കാണാനായി കാത്തിരിക്കുന്നു.

ഗീത March 9, 2008 at 2:19 PM  

അയ്യോ മഴത്തുള്ളീ, ഈ കവിതയുടെ പേരു മാറ്റാനാണു മഴത്തുള്ളി പറഞ്ഞതെന്നു തെറ്റിദ്ധരിച്ചൊന്നുമല്ല മാറ്റിയത്. അങ്ങനെ എന്തെങ്കിലും പരിഭവം തോന്നി എന്നും വിചാരിക്കരുതേ. അല്ലെങ്കിലും അത്ര വലിയ മാറ്റമൊന്നും വരുത്തിയതുമില്ലല്ലോ. സത്യം പറഞ്ഞാല്‍ ആദ്യത്തെ പേരിനെക്കാള്‍ ഈ പേരാണ് കൂടുതല്‍ നന്ന് എന്നാണിപ്പോള്‍ എനിക്കു തോന്നുന്നത്. അതു കൊണ്ടിനി പേരു മാറ്റണോ മഴത്തുള്ളീ?
ഞാനാദ്യം സോറി പറഞ്ഞതിന് ഇപ്പോള്‍ സോറി പറയുന്നു. നിങ്ങളുടെയൊക്കെ ഈ സ്നേഹം നിറഞ്ഞ മനസ്സൂകള്‍ എനിക്ക് നന്നായി അറിയാം. എനിക്ക് അതാണേറ്റവും വലുതും. അതുകൊണ്ട് എനിക്കൊരിക്കലും നിങ്ങളാരോടും ഒരു പരിഭവമോ വിശ്വാസക്കേടോ വിഷമമോ ഒന്നും തോന്നുകില്ല. മഴത്തുള്ളിയെ വിഷമിപ്പിക്കാന്‍ ഇടയായല്ലോ എന്ന വിഷമമേ ഇപ്പോഴെനിക്കുള്ളൂ...
(ആദ്യം പൂത്തുമ്പിയോട് എന്ന് പേരിടാം എന്നായിരുന്നു വിചാരിച്ചത്. പക്ഷേ ഇതിനുമുന്‍പ് പൂമ്പാറ്റയോട് എന്ന പേരില്‍ എഴുതിയിരുന്നതു കൊണ്ട് ഇനി അതെ ലൈനില്‍ തന്നെ പേരു വരണ്ട എന്നു വിചാരിച്ചാണ് പൂത്തുമ്പി എന്നു മാത്രമാക്കിയത്. അത്ര satisfaction ഒന്നുമില്ലായിരുന്നു ആ പേരില്‍. ഈ പേരെനിക്ക് കുറച്ചുകൂടി ഇഷ്ടമായി താനും.ഇനിയും മഴത്തുള്ളിക്ക് നിര്‍ബന്ധമാണെങ്കില്‍ മാത്രം പേര് പഴയതാക്കാം.)

മഴത്തുള്ളി March 9, 2008 at 3:33 PM  

ഹൊ, ഇപ്പോഴാ ഒരു സമാധാനമായത്. ഞാന്‍ വിചാരിച്ചു എന്നെ തെറ്റിദ്ധരിച്ചിട്ടാണ് അങ്ങനെയെഴുതിയതെന്ന്. പിന്നെ ഞാന്‍ വിചാരിച്ചതാ മാഷിനോട് പറയാതെ തന്നെ ആ പേരു പഴയപടി ആക്കാന്‍ ;) അഡ്മിന്‍ കീ ഉണ്ടല്ലോ കയ്യില്‍ ഹഹഹ. എന്തായാലും ഇപ്പോള്‍ ഈ പുതിയ പേരു നന്നായി. അങ്ങനെ ഒരു വിഷമം മനസ്സില്‍ നിന്നും മാറിക്കിട്ടി. കൂടാതെ മാഷിന്റെ മനസ്സും മനസ്സിലായി.

അത് കൊണ്ട് ഇനി ഈ പേരു മാറ്റണ്ട. മാഷ് പറഞ്ഞതുപോലെ തുമ്പയും തുളസിയും, തെച്ചിയും, ദശപുഷ്പങ്ങളുമൊക്കെ നിറഞ്ഞ തൊടികള്‍ ഇന്ന് നമ്മുടെയെല്ലാം മനസ്സിലേ ഉള്ളൂ എങ്കിലും അവയൊക്കെ ഈ കുഞ്ഞുകവിതകളിലൂടെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം വളരെ വലുതാണ്.

ഇനി പേരു വീണ്ടും മാറ്റിയാല്‍ അപ്പോള്‍ ഞാന്‍ പറയാം. ങാ........... :)

Unknown March 10, 2008 at 6:28 AM  

ഗീതാ.നല്ല വരികള്‍ട്ടോ :)
ഇഷ്ടായി..എന്റെ മോന് ഇങ്ങനെയുള്ളതൊക്കെ വല്യ ഇഷ്ടമാ..

ശ്രീ March 10, 2008 at 11:53 AM  

നന്നായി ഗീതേച്ചീ.
:)

ചന്ദ്രകാന്തം March 11, 2008 at 7:37 AM  

ഗീതാജീ,
തുമ്പയും, തുളസിയും, മുക്കുറ്റിയുമെല്ലാം ഇന്നത്തെ കുഞ്ഞുങ്ങള്‍ കേള്‍‌ക്കുന്നതു ഇത്തരം വരികളിലൂടെയാണ്‌. "കണ്ണാം തുമ്പീ പോരാമോ" എന്ന പാട്ട്‌ കേട്ടിട്ട്‌ മകള്‍ ..എന്താണമ്മേ ഈ കണ്ണാംതുമ്പീ..ന്നു വച്ചാല്‍ എന്ന്‌ ചോദിച്ചപ്പോള്‍, ഫ്ലാറ്റില്‍ അവര്‍ക്കു വിധിയ്ക്കപ്പെട്ട ജയില്‍ വാസത്തിന്റെ കാഠിന്യം, ശരിയ്ക്കും സങ്കടപ്പെടുത്തി.
മനസ്സില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ തൊടികളുടെ പച്ചപ്പ്‌, വരികളില്‍ പകര്‍ത്തിയത്‌, വളരെ നന്നായി.

ഹരിയണ്ണന്‍@Hariyannan March 12, 2008 at 1:12 AM  

ഗീതേച്ചീ..
നാലോ അഞ്ചോ വരിയേ ഉള്ളെങ്കിലെന്താ?
ഉണ്ണിമനസ്സുകളില്‍ ഈ പൂത്തുമ്പി പറന്നുകളിക്കും..
സ്വപ്നങ്ങളും നിറങ്ങളുമുണര്‍ത്തും..!

ഗീത March 18, 2008 at 10:00 PM  

ആഗ്, കുഞ്ഞുമോന് ഇഷ്ടമായീന്നറിഞ്ഞതില്‍ വളരെ സന്തോഷം.
ശ്രീ, സന്തോഷം.
ചന്ദ്രേ, ആ പഴയ നല്ലകാലം ഇനി എപ്പോഴെങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാനാവുമോ ?

ഹരിയണ്ണാ, സ്വപ്നങ്ങളും നിറങ്ങളുമേകി ഈ പൂത്തുമ്പി ഉണ്ണി മനസ്സുകളില്‍ പറന്നുകളിക്കുമെങ്കില്‍ അതില്‍പ്പരം ഒരു സന്തോഷം വേറെന്ത്?

പൂത്തുമ്പിയോടൊത്ത് ഉല്ലസിക്കാന്‍ വന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.....

Manoj | മനോജ്‌ March 26, 2008 at 1:55 AM  

ഗീത- കവിത/പാട്ട് വളരെ വളരെ നന്നായ്യിരിക്കുന്നു. :) ഇതിനൊരു കുഞ്ഞ് ഈണമിട്ട് ഇവിടെ ചേര്‍ത്തിട്ടുണ്ട്...

ശ്രീ ഇടശ്ശേരി. September 8, 2008 at 11:49 PM  

വളരെ വയ്കി എന്നറിയാം, എന്നാലും ഇതു വായിക്കാനായതു ഭഗ്യമായി. ഒണവെയിലും,തുബികളും ഉള്ള കുട്ടിക്കാലം ഓര്‍ത്തുപോയി..ഈ പേരു തന്നെ ഒര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ്.."മഷിത്തണ്ട്".
:)