Saturday, April 26, 2008

ലകഡീ മേം സേ മകഡീ

ഒരു ഹിന്ദി കവിത

ബ്ലോഗര്‍ സുമേഷ് ചന്ദ്രന്റെ മകള്‍ ഐശ്വര്യ എന്ന പൊന്നൂസ് പാടിയ ഒരു ഹിന്ദി കവിത മലയാള തര്‍ജ്ജമയോടൊപ്പം പോസ്റ്റുന്നു.




ബാഹര്‍ ഏക് പുരാനി ലകഡീ
ഉസ് മേം രഹതീ മോഠീ മകഡീ
ഏക് ദിന്‍ ബേലാ മാ സേ റൂഠീ,
ജാകര്‍ ഉസ് ലകഡീ പര്‍ ബൈഠീ
ലകഡീ മേം സേ മകഡീ നികലീ
ബേലാ ഡര്‍ സേ ഐസേ ഉജ് ലീ


ബാഹര്‍ = പുറത്ത്; ഏക് = ഒരു, ഒന്ന്; പുരാനീ = പഴയ; ലകഡീ = മരം, മരത്തടി; മോഠീ = വലിയ; ബേല = ബേല എന്ന് പേരുള്ള പെണ്‍കുട്ടി; റൂഠീ = പിണങ്ങി; ജാകര്‍ = പോയി; ബൈഠീ = ഇരുന്നു; നികലീ = പുറത്തു വന്നു; ഡര്‍ = പേടി, ഭയം; ഐസേ = ഇതുപോലെ/ഇതു പോലെ; ഉജ് ലീ = ഭയന്നു വിറച്ചു.


ഹിന്ദി വരികളുടെ ഏകദേശം മലയാള അര്‍ത്ഥം:

പുറത്തൊരു പഴഞ്ചന്നുണക്കമരം
അതിന്നുള്ളിലുണ്ടേ വണ്ടനെട്ടുകാലി..
ഒരുദിനം ബേല പിണങ്ങി അമ്മയോട്,
പോയാ മരത്തിന്‍ മുകളിലിരുന്നു
മരത്തില്‍ നിന്നും വന്നൂ എട്ടുകാലി!!
ബേലാ ഭയത്താല്‍ ഇങനെ വിറച്ചു...

(ഇങനെ വിറച്ചു (ഐസേ ഉജ് ലീ) എന്നു പറയുമ്പോള്‍ ശരീരം ഒന്നു വിറപ്പിയ്ക്കാന്‍ മറക്കല്ലേ...)



Thursday, April 10, 2008

പ്രാര്‍ത്ഥന.

പ്രസിദ്ധ കവിയും തത്വചിന്തകനുമായ ഡോ:സര്‍ മുഹമ്മദ് ഇഖ് ബാല്‍ കുട്ടികള്‍ക്കായി എഴുതിയതാണ് ഉറുദു ഭാഷയിലുള്ള ഈ കവിത. എല്ലാ കുഞ്ഞുക്കൂട്ടുകാര്‍ക്കും വല്യകൂട്ടുകാര്‍ക്കും എന്റെ സമ്മാനമാണ് ഈ സ്വതന്ത്രവിവര്‍ത്തനം.

പ്രാര്‍ത്ഥനയായി ചുണ്ടിലെത്തുന്ന ഇതെല്ലാം
എന്‍ മോഹങ്ങളാണ് .

എന്‍ ജീവിതം നിറദീപമാക്കണേ നീ... എന്നെ

ആയുസ്സ് കൊണ്ട് അന്ധകാരം
അകറ്റുന്നവന്‍ ആക്കണേ നീ... എന്നെ

മുഴുലോകവും എന്‍ തേജസ്സിനാല്‍
പ്രകാശപൂരിതമാക്കണേ നീ... എന്നെ

പുന്തോട്ടത്തിന് പൂവെന്നപോലെന്നെ
ജന്മനാടിന്‍ സൌന്ദര്യമാവണേ നീ... എന്നെ

വിജ്ഞാന വെളിച്ചം അന്വേഷിക്കും-
ഈയാം പാറ്റയാകണേ നീ- എന്നെ

ഞാന്‍
അശരണര്‍ക്ക് ആലമ്പമാകണം
ദരിദ്രര്‍ക്കും വേദനിക്കുന്നവര്‍ക്കും
സാന്ത്വനമായ് മാറണം‍.

എന്റെ ദൈവമേ... നീ എന്നെ
തിന്മകളില്‍ നിന്ന് അകറ്റി...
സല്‍പന്ഥാവില്‍ ചരിപ്പിക്കണേ...

കേള്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇവിടെ ക്ലിക്കിയാലും മതി.

ആലപിച്ചത് ഞനല്ലാത്തത് കൊണ്ട് ധൈര്യമായി ക്ലിക്കാം... കേള്‍ക്കാം.

Monday, April 7, 2008

കുടവയറന്‍ ചേട്ടന്‍


കൂടല്ലൂരില്‍ നിന്നൊരു ചേട്ടന്‍
കുടവയറന്‍ ചേട്ടന്‍
കാടാമ്പുഴയില്‍ പോകാന്‍ നാലാള്‍
കൂടിയിറങ്ങീലോ
കുടുകുടു ബോട്ടില്‍ കേറിയിരുന്നു
കടവു കടന്നപ്പോള്‍
ചടപട കണ്ണിലുറക്കം കേറി
ഒടുവില്‍ കരയെത്തി
കുടുകുടു ബോട്ടില്‍ വിസിലു വിളിച്ചു
കടുകിടയില്ലാട്ടം
കടവിലെയാശാന്‍ തൊട്ടുവിളിച്ചു
കടുകിടയില്ലാട്ടം
കടവിലെയാശാന്‍ കുത്തുകൊടുത്തു
ചടപട ചൂടായി
ചാടിയിറങ്ങീട്ടൊടുവില്‍ ചേട്ടന്‍
പടപട കൂളായി


(ഇഡലി കുക്കറിലെ ഇഡ്‌ലി. വിസില്‍ കേള്‍ക്കുമ്പോള്‍, വെന്തോ ഒന്നു തൊട്ടു നോക്കി ഒടുവില്‍ കുത്തിയെടുക്കുന്നു. പിന്നെ തണുക്കുന്നു)

Wednesday, April 2, 2008

അരാണീ ഗഫൂര്‍ക്ക

ഗള്‍ഫില്‍ പോയൊരു ഗഫൂര്‍ക്കാ
ഗര്‍വ്വില്ലാത്തൊരു ഗഫൂര്‍ക്കാ
എണ്ണക്കടലില്‍ പണിയത്രേ
എണ്ണിക്കൂട്ടീ കാശത്രെ
പണ്ടു മെലിഞ്ഞൊരു ഗഫൂര്‍ക്കാ
കണ്ടോ ചീര്‍ത്തതു വന്നപ്പോള്‍

ഉത്തരം : പപ്പടം