Tuesday, February 3, 2009

അമ്മയും ഉണ്ണിയും.....................

ഉണ്ണിക്കുണ്ടൊരു പൊന്നമ്മ,
മുത്തം നൽകും നല്ലമ്മ

കുസൃതികൾ കാട്ടും നേരത്ത്,
കണ്ണുകളാലൊരു കഥ ചൊല്ലും

ഉണ്ണിക്കെന്നുമുറങ്ങീടാൻ,
മധുരം തൂവും താരാട്ടും

ഉണ്ണിയെയെന്നുമൊരുക്കീടും,
പലഹാരങ്ങൾ നൽകീടും

ഉണ്ണിമനസ്സിൻ ചോദ്യങ്ങൾ,
നന്മനിറഞ്ഞൊരു കഥയാകും

ഉണ്ണിക്കൊപ്പം കളിയാടാൻ,
അമ്മക്കെന്നും ഉത്സാഹം

ഉണ്ണിക്കെല്ലാമീയമ്മ,
അമ്മക്കെല്ലാം പൊന്നുണ്ണി !

Copy Right (C) 2009MaheshCheruthana

13 അഭിപ്രായങ്ങള്‍:

Mahesh Cheruthana/മഹി February 3, 2009 at 8:53 PM  

പ്രിയപ്പെട്ട കൂട്ടുകാരെ,
ഒരു വർഷത്തിനു ശേഷം മഷിതണ്ടിലേക്കു "അമ്മയും ഉണ്ണിയും.".

അപ്പു ആദ്യാക്ഷരി February 4, 2009 at 6:27 AM  

മഹീ, നന്നായിട്ടുണ്ട്. കുറേ നാളായി മഷിത്തണ്ടില്‍ ഒരു കുട്ടിക്കവിത കണ്ടിട്ട്!

ശ്രീ February 5, 2009 at 7:27 PM  

നന്നായിട്ടുണ്ട് മഹേഷ് ഭായ്...

ചങ്കരന്‍ February 6, 2009 at 5:52 AM  

നല്ല കുട്ടി കവിത.

Typist | എഴുത്തുകാരി February 6, 2009 at 6:56 AM  

‘ഉണ്ണിക്കെല്ലാമീയമ്മ,
അമ്മക്കെല്ലാം പൊന്നുണ്ണി !“

കുട്ടിക്കവിത നന്നായി.

Unknown February 7, 2009 at 11:51 PM  

മഹീ,
"അമ്മയും ഉണ്ണിയും." നിർമലസ്നേഹതിന്റെ പ്രതീകങ്ങളാണു!ഇനിയു എഴുതുക. ആശംസക‌ള്‍!

ജ്വാല February 8, 2009 at 3:32 PM  

നിഷ്കളങ്കമായ ഒരു കവിത..വളരെ നന്ദി

Mahesh Cheruthana/മഹി February 8, 2009 at 4:43 PM  

എന്റെ പ്രിയപ്പെട്ടവര്‍
അപ്പുവേട്ടാ:സന്തോഷം! നന്ദി!
ചന്ദ്രകാന്തം:സന്തോഷം! നന്ദി!
ശ്രീ ഭായ്: സന്തോഷം !നന്ദി!
ചങ്കരന്‍ :സന്തോഷം @നന്ദി!
Typist | എഴുത്തുകാരി:സന്തോഷം!നന്ദി!
ona :സന്തോഷം!തീചയായും ,നന്ദി!
ജ്വാല :സന്തോഷം ! നന്ദി!

[ nardnahc hsemus ] February 9, 2009 at 4:18 PM  

മഹീ,
അസ്സലായിട്ടുണ്ട്!!
:)
..............

ഉണ്ണിക്കെല്ലാമീയമ്മ,
അമ്മക്കെല്ലാം പൊന്നുണ്ണി !

അപ്പോ അച്ഛനോ??

-ഒരു പാവം അച്ഛന്‍

:)

Mahesh Cheruthana/മഹി February 18, 2009 at 8:33 PM  

സുമേഷ്‌ ഭായി, സന്തോഷം!
അച്ഛന്റെ വേദന മനസ്സിലാക്കുന്നു,തീർച്ചയായും പരിഹാരം കാണാം

Shaivyam...being nostalgic February 27, 2009 at 10:28 PM  

കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി. ഇപ്പോഴും കുട്ടിക്കവിതകള്‍ എഴുതുന്നവരുണ്ടോ? ഭയങ്കര സന്തോഷം തോന്നി. കുട്ടികള്‍ക്ക് തീര്‍ച്ചയായും വായിച്ചു കൊടുക്കും. പ്രത്യേകിച്ചും മലയാളവും വായനയും എല്ലാവരും മറക്കുന്ന ഈ കാലഘട്ടത്തില്‍:-)

Mahesh Cheruthana/മഹി June 25, 2009 at 1:07 PM  

സുരേഷ് ഭായി,

വളരെ സന്തോഷം!!