Tuesday, February 10, 2009

ഉടുപ്പു തുന്നും പൂമ്പാറ്റ

ചായക്കൂട്ടിന്‍ ചന്തം ചിറകില്‍
ചാര്‍ത്തീട്ടെത്തും ചങ്ങാതീ
പച്ചക്കൂട്ടിന്നുള്ളിലിരുന്നീ
പുത്തനുടുപ്പു മെനഞ്ഞോ നീ?'പാഠം മൂന്നില്‍',പ്പുഴുവായ്‌ നിന്നെ-
ക്കാട്ടിത്തന്നതു കൊച്ചേച്ചീ
തളിരും തിന്നാ പച്ചിലമെത്ത-
പ്പായിലമര്‍ന്നു കിടപ്പൂ നീ.വെട്ടം കേറാക്കൂട്ടിന്നുള്ളില്‍
കൂട്ടും വിട്ടു കഴിഞ്ഞപ്പോള്‍
'ഇഴയും കാലം' മാറിക്കിട്ടാ-
നീശ്വര ഭജനം ചെയ്തോ നീ..വിരിയും ചിറകൊന്നാദ്യം കാണാ-
നരികത്തെത്തിയതല്ലേ ഞാന്‍
അതിനും മുന്‍പേ പാറിപ്പോകുവ-
തെങ്ങോ പൂന്തേനുണ്ണാനോ..?

***************************

ചേര്‍ത്തു വായിയ്ക്കാന്‍..
ഇത്ര നല്ല പടങ്ങളെടുത്ത്‌ നെറ്റിലിട്ട, പേരറിയാത്ത നല്ല മനസ്സിനും
അതൊക്കെ ഭംഗിയായി എഡിറ്റ്‌ ചെയ്തു തന്ന അപ്പൂനും..നന്ദി, സ്നേഹം.

27 അഭിപ്രായങ്ങള്‍:

അപ്പു February 10, 2009 at 6:49 AM  

“ഠേ.............”

ഐശ്വര്യമായിട്ടൊരു തേങ്ങയടിച്ചു തുടങ്ങാം.
മനോഹരമായ ആ ചിത്രങ്ങളില്‍ നടക്കുന്നതെന്തെന്ന് അതിലും മനോഹരമായ വാക്കുകളില്‍ എഴുതിവച്ചിരിക്കുന്നു ചന്ദ്രകാന്തം. വളരെ നന്നായിട്ടുണ്ട്.

പാമരന്‍ February 10, 2009 at 8:26 AM  

നല്ല പാട്ട്‌.. ഇങ്ങനെ കുഞ്ഞു മനസ്സിലേയ്ക്ക്‌ കൂടുമാറ്റം നടത്താന്‍ ഒരു കഴിവുതന്നെ വേണം!

nardnahc hsemus February 10, 2009 at 8:32 AM  

ആദ്യനാലുവരി കലക്കി..
:)

പിന്നീടുള്ള വരികളില്‍ ആ സുഖം തോന്നിയില്ല!

കാവലാന്‍ February 10, 2009 at 10:11 AM  

പറയാനുള്ളത് പാമരന്‍ പറഞ്ഞു, അത്ര ഭംഗിയായിരീക്കുന്നു.
അഭിനന്ദനങ്ങള്‍.

kaithamullu : കൈതമുള്ള് February 10, 2009 at 10:58 AM  

അവസാന നാലു വരികളും എനിക്കിഷ്ടായി, ട്ടോ സുമേഷേ!

ഓഫീസിലിരുന്ന് കുട്ടിക്കവിതകള്‍ ഉറക്കെ പാടുന്നത് ഒരു രോഗമാണോ ഡോക്ടര്‍?

രണ്‍ജിത് ചെമ്മാട്. February 10, 2009 at 11:47 AM  

നല്ല കുഞ്ഞിക്കവിത, ചിത്രം മനോഹരം...

മിന്നാമിനുങ്ങ്‌ February 10, 2009 at 12:18 PM  

കുഞ്ഞിക്കവിത മനോഹരം.

നാം കാണാതെ പോകുന്ന,
കണ്ടിട്ടും കാണാന്‍ കൂട്ടാക്കാത്ത,
ജന്തുജീവിതങ്ങളെക്കുറിച്ച്
ഒരല്പനേരത്തേക്കെങ്കിലും ഓര്‍മ്മിപ്പിച്ചു, ഈ ചിത്രങ്ങളും
കുഞ്ഞിക്കവിതകളും.

കെ.കെ.എസ് February 10, 2009 at 12:36 PM  

ഛന്ദസിന്റെ പ്യൂപ്പക്കുള്ളിൽ ചന്തമുള്ളൊരു പൂമ്പാറ്റകവിത..

പ്രയാസി February 10, 2009 at 12:40 PM  

"ഉടുപ്പു തിന്നും പൂമ്പാറ്റ" എന്നാ ഞാങ്കരുതിയെ..!
ചന്ദ്രക്കുട്ടീ..നെല്ല കവിത, ഇന്നലെ സൂളിലെന്താ വെരാത്തെ!?..:)

സുല്‍ |Sul February 10, 2009 at 12:47 PM  

'ഇഴയും കാലം' മാറിക്കിട്ടാ-
നീശ്വര ഭജനം ചെയ്തോ നീ..

ഇതെങ്ങനെ സംഭവിച്ചു?

സൂ‍ൂപര്‍ട്ടാ

-സുല്‍

മഴത്തുള്ളി February 10, 2009 at 1:32 PM  

ഇടക്കുള്ള 8 വരികള്‍ എനിക്ക് വളരെ ഇഷ്ടമായി കേട്ടോ.

ഒരു പൂമ്പാറ്റയുടെ ജീവിതചക്രം 16 വരികളിലൂടെ വരച്ചു കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ :)

വെളിച്ചപ്പാട് February 10, 2009 at 9:36 PM  

നന്നായി ഈ കുട്ടിക്കവിത

തണല്‍ February 11, 2009 at 11:12 AM  

പാമരന്‍ പറയും പോലെ കൂടുവിട്ടു കൂടുമാറ്റം ..അല്ലാണ്ടെന്താ പറയുക..!
-:)

മുസാഫിര്‍ February 11, 2009 at 3:53 PM  

നല്ല കുഞ്ഞിക്കവിത.ബഹുവ്രീഹിയുടെ മോ‍ളെപ്പോലെ ആരെങ്കിലും ഒന്നു പാടി കേള്‍ക്കാന്‍ പറ്റിയെങ്കില്‍ !

ജയതി February 11, 2009 at 11:44 PM  

പാട്ടും ചിത്രവും ഒന്നിനൊന്നു മെച്ചം

ആശിഷ രാജേഷ് February 12, 2009 at 3:47 PM  

വളരെ നല്ല കുഞ്ഞിക്കവിതയും ചിത്രങ്ങളും...
പിന്നേം പിന്നേം വായിക്കാന്‍ തോന്നുന്ന വരികള്‍...
വളരെ നന്ദി..

ശ്രീലാല്‍ February 13, 2009 at 1:14 PM  

നല്ല കുട്ടിക്കവിത.. !!

കുട്ടികൾക്കായി മഷിത്തണ്ടിൽ മത്സരങ്ങളൂം പരിപാടികളും ഒക്കെ സംഘടിപ്പിച്ചൂടെ ? കവിത, കഥ, ചിത്രരചന, അങ്ങനെ പലതും ?

കരീം മാഷ്‌ February 15, 2009 at 6:59 PM  

ഇത്ര നല്ല പടങ്ങളെടുത്ത്‌ നെറ്റിലിട്ട,
പേരറിയാത്ത നല്ല മനസ്സിനും
അതൊക്കെ ഭംഗിയായി എഡിറ്റ്‌ ചെയ്തു തന്ന അപ്പൂനും.
എഴുതിവച്ചിരിക്കുന്ന ചന്ദ്രകാന്തം.
നന്ദി

Mahesh Cheruthana/മഹി February 16, 2009 at 9:18 PM  

പൂമ്പാറ്റ വളരെ മനോഹരം!!!!!!!! അഭിനന്ദനങ്ങള്‍!!!!!!

ജ്വാല February 23, 2009 at 10:24 AM  

എന്തു ഭംഗി..ഒരു ചിത്രശലഭം പോലെ..

ramanan February 28, 2009 at 12:32 AM  

ingalu kunhunni maashaaa?????

Zebu Bull::മാണിക്കന്‍ March 31, 2009 at 9:11 PM  

{OT: "കചടതപ", "എനിക്കും താ ചേട്ടാ കദളിപ്പഴം" എന്നൊക്കെയുള്ള ഒരു കുഞ്ഞുണ്ണിക്കവിത ആര്‍ക്കെങ്കിലും ഓര്‍‌മ്മയുണ്ടെങ്കില്‍ കമന്റില്‍ എഴുതുമോ? അഡ്‌വാന്‍സായി നന്ദി.}

അപ്പു March 31, 2009 at 9:29 PM  

മാണിക്കാ... ഓര്‍മ്മയില്‍നിന്നെഴുതാം. ഇതാണോന്നു നോക്കൂ..


കചടതപ...കചടതപ...
എനിക്കും താ ചേട്ടാ കദളിപ്പഴം

ഖഛഠഥഫ.. ഖഛഢഥഫ..
കൈയ്കൂന്നിതനിയാ കദളിപ്പഴം

ഗജഡദബ.... ഗജഡദബാ....
കൈപ്പെനിക്കിഷ്ടമാണേറ്റമേട്ടാ...!!

ഘഝഢധഭ.... ഘഝഢധഭ....
ലവലേശം കൊടുത്തില്ല കൊതിയനേട്ടന്‍....!

ങഞണനമ.... ങഞണനമ...
കിണുകിണെകിണുങ്ങീ കുഞ്ഞനിയന്‍....

Zebu Bull::മാണിക്കന്‍ March 31, 2009 at 9:34 PM  

ഇതുതന്നെ അപ്പൂ ഞാനന്വേഷിച്ചത് :) :) :) ഒരുപാടൊരുപാടു നന്ദി.

neeraja May 27, 2009 at 11:40 AM  

നല്ല വരികള്‍ ..ചിത്രങ്ങള്‍ ...നന്ദി

സ്നോ വൈററ്... October 26, 2009 at 7:18 PM  

nice pictures. വരികളും നന്നായിട്ടുണ്ട് .ആശംസകള്‍