Thursday, December 18, 2008

രണ ഭൂമി

പ്രിയപ്പെട്ട കൂട്ടുകാരേ,
കഴിഞ്ഞ “മാനം” പോസ്റ്റ് എല്ലാവരും ചേര്‍ന്നൊരു വന്‍ വിജയമാക്കിയതിന്റെ ചുവടുപിടിച്ചാണ് ഈ പോസ്റ്റും ഉത്ഭവിയ്ക്കുന്നത്.

രണം‘ എന്നാല്‍ യുദ്ധം എന്നര്‍ത്ഥമാണ് മലയാളത്തില്‍ (രണഭൂമി = യുദ്ധഭൂമി)
പക്ഷെ ‘രണം‘ എന്ന ആ രണ്ടക്ഷരം അവസാനം വരുന്ന വ്യത്യസ്ഥാര്‍ത്ഥങ്ങളുള്ള ഒരുപാട് മലയാളവാക്കുകള്‍ നമ്മുടെ മലയാളത്തിലുണ്ട്.. അത്തരത്തിലുള്ള പത്ത് വാക്കുകളെ ചേര്‍ത്ത് വച്ച് കവിതാരൂപത്തില്‍ കോര്‍ത്തിണക്കാന്‍ ഒരു ശ്രമം നടത്തിയതാണ്.. പദപരിചയമാണ് ലക്ഷ്യം...

എന്റെ ജോലി കാലത്തെ പത്ര വിതരണം
കടകള്‍ക്കു മുന്നിലതെന്നുമൊരു തോരണം
കമ്മീഷന്‍ കുറയ്ക്കാതെയെന്‍ കൂലി തരണം
തരാത്തവന്റെ പത്രത്തിലോ മഴ ചോരണം
റോഡിലെ ചാണകമെല്ലാം നമ്മള്‍ കോരണം
ഇല്ലേല്‍ പറ്റിടും നിങ്ങള്‍ക്കും ആ മാരണം
ഒരിക്കലെന്‍ സൈക്കിള്‍ടയറിനു കാലഹരണം
മറിഞ്ഞുവീണു പൊട്ടിയതോ എന്റെ കരണം
താഴെവീണ പത്രമെല്ലാം ഞാന്‍ തന്നെ വാരണം
ആളുകൂടുന്നതിന്‍ മുന്നേ അവിടന്നു പോരണം..!

ഇതുവരെ രേഖപ്പെടുത്തിയ രണം എന്നടങ്ങുന്ന പദങ്ങള്‍ താഴെ:
(പുതിയ പദങ്ങള്‍ കമന്റിലൂടേ ചേര്‍ക്കുന്നവര്‍ താഴെയുള്ള ആല്‍ഫബെറ്റിക് ഓര്‍ഡറിലുള്ള ലിസ്റ്റില്‍ നോക്കി അവയില്ലെന്ന് ഉറപ്പുവരുത്തുമല്ലോ)

അപഹരണം, അനാവരണം, അനുകരണം, അനുസരണം, അംഗീകരണം, അമൂര്‍ത്തീകരണം, അലങ്കരണം, അശരണം, അസാധാരണം, അവതരണം, ആചരണം, ആഗിരണം, ആഗോളീകരണം, ആഗോളവല്‍കരണം, ആഭരണം, ആവരണം, ആയുധീകരണം, ഇരണം, ഈരണം, എരണം, ഏകീകരണം, ഉദാഹരണം, ഉതിരണം, ഉദ്ധരണം, ഉദാരീകരണം, ഉദാരവത്കരണം, ഉണരണം, ഉച്ചാരണം, ഉപകരണം, ഊരണം, ഉയരണം, കരണം, കാരണം, കലരണം, കിരണം, കുപ്രചരണം, ക്രമീകരണം, കവരണം, കുളിരണം, കോരണം, കാലഹരണം, ചരണം, ചാരണം, ചേരണം, ചോരണം, ചിത്രീകരണം, തരണം, തീരണം, തോരണം, തകരണം, തുടരണം, ദേശസാല്‍കരണം, ധ്രുവീകരണം, നാമകരണം, നിവരണം, നിവാരണം, നേരണം, നുകരണം, നിരായുധീകരണം, ന്യായീകരണം, ന്യൂനീകരണം, നിരാകരണം, പകരണം, പാര്‍ശ്വവത്കരണം, പരിഷ്കരണം, പരിചരണം, പുലരണം, പോരണം, പുനരാവിഷ്കരണം, പൂരണം, പൂര്‍ത്തീകരണം, പ്രചരണം, പ്രചാരണം, പ്രതികരണം, പ്രസരണം, പ്രസിദ്ധീകരണം, പ്രഹരണം, ബഹിഷ്കരണം, ഭരണം, മുകരണം, മുതിരണം, മരണം, മാരണം, മലരണം, മാനവീകരണം, മലിനീകരണം, രൂപാന്തരണം, രൂപീകരണം, രൂപവത്കരണം, ലഘൂകരണം, വനവത്കരണം, വരണം, വാരണം, വര്‍ഗ്ഗീകരണം, വിതരണം, വികിരണം, വിവരണം, വിശദീകരണം, വിമലീകരണം, വ്യാകരണം, വൈദ്യുതീകരണം, വസ്ത്രധാരണം, വശീകരണം, ശരണം, ശീതീകരണം, ശുചീകരണം, സ്ഫുരണം, സാത്മീകരണം, സാധാരണം, സാന്ദ്രീകരണം, സംഭരണം, സജ്ജീകരണം, സംവരണം, സമാഹരണം, സ്ഥാനീകരണം, സ്ഥിരീകരണം, സ്വാംശീകരണം, സ്വീകരണം, സഹകരണം, ഹരണം...

48 അഭിപ്രായങ്ങള്‍:

nardnahc hsemus December 18, 2008 at 2:35 PM  

‘രണം‘ എന്നാല്‍ യുദ്ധം എന്നര്‍ത്ഥമാണ് മലയാളത്തില്‍ (രണഭൂമി = യുദ്ധഭൂമി)
പക്ഷെ ‘രണം‘ എന്ന ആ രണ്ടക്ഷരം അവസാനം വരുന്ന വ്യത്യസ്ഥാര്‍ത്ഥങ്ങളുള്ള ഒരുപാട് മലയാളവാക്കുകള്‍ നമ്മുടെ മലയാളത്തിലുണ്ട്.. അത്തരത്തിലുള്ള പത്ത് വാക്കുകളെ ചേര്‍ത്ത് വച്ച് ഒരു കവിതാരൂപത്തില്‍ കോര്‍ത്തിണക്കാന്‍ ഒരു ശ്രമം നടത്തിയതാണ്.. പദപരിചയമാണ് ലക്ഷ്യം...

ശിശു December 18, 2008 at 2:36 PM  

ആദ്യമായി ഞാനുമൊരു തേങ്ങയുടക്കുന്നു..
സ്വീകരിച്ചാലും

(((((((0)))))))

കമന്റ് പിന്നാലെ

സുല്‍ |Sul December 18, 2008 at 2:36 PM  

ഞാനപ്പോഴേ കരുതി ഇവിടെ വരണം
എന്നിട്ടു വായിക്കണം നിന്റെ വിവരണം
സുന്ദരമാണീ പ്രസിദ്ധീകരണം
ഈ പോസ്റ്റിനു കവിത ഒരു ആവരണം
ഈ കവിതക്കും കിട്ടട്ടെ നല്ല സ്വീകരണം.
കമെന്റിതു വെറും ആചരണം

-സുല്‍

ശ്രീ December 18, 2008 at 2:40 PM  

രണം വരുന്ന കുറച്ചു വാക്കുകള്‍ ഞാന്‍ തരാം...

രണം, വരണം, വാരണം, തരണം, തോരണം, തീരണം, കരണം, കാരണം, കിരണം, ആചരണം, പകരണം, നുകരണം, സമാഹരണം, സ്വാംശീകരണം, പ്രസിദ്ധീകരണം, പുന:പ്രസിദ്ധീകരണം, ഉപകരണം,വിവരണം, അനുസരണം, സ്വീകരണം, മരണം, മാരണം, ആവരണം, അനാവരണം, പരിഷ്കരണം, വികിരണം, വിതരണം, പ്രതികരണം, ചിത്രീകരണം, ആവിഷ്കരണം, ശരണം, അശരണം, പ്രചരണം, കുപ്രചരണം

ശിശു December 18, 2008 at 2:40 PM  

കാലഹരണം ചെയ്ത ഈ പരിപാടിയുമായി വീണ്ടും വീണ്ടും വന്നാൽ ഞാൻ "ശരണം" വിളിച്ചുപോകുമല്ലോ സുമേഷെ.. "മരണം" വരെ ഈ "പൂരണം" തുടരാനാണു പരിപാടിയെങ്കിൽ തവ "ചരണം" വന്നു പൂകിടും ഞാൻ! എന്നിട്ട്‌ ഇതിൽനിന്നും ഒന്ന് "ഊരണം" എന്നു കേഴും!.. അന്നേരം എന്നോടു "ഭരണം" നടത്തിയാൽ എനിക്ക്‌ തോന്നും കയ്യിലെ കത്തി ഊരണം എന്ന്.. രക്ഷപ്പെടണമെന്നുണ്ടെങ്കിൽ വല്ലതും "നേരണം".. അല്ലതെ ഇല്ല വഴിയൊന്നുമിനി ഈശാ!!

ശിശു December 18, 2008 at 2:48 PM  

പക്ഷെ ഇത്രയൊക്കെ ആയിട്ടും നിന്നെ ഒന്ന് “മുകരണം” എന്നെനിക്ക് തോന്നിയിട്ടില്ല, മകനെ..

::സിയ↔Ziya December 18, 2008 at 2:55 PM  

പദം നിറച്ച വരികളുടെ മഹാപ്രസരണം
എല്ലാം മഷിത്തണ്ടില്‍ നന്നായ് ചേരണം

ശിശു December 18, 2008 at 2:56 PM  

ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു അങ്കിള്‍ ഈ “ചാരണം” എന്നാലെന്തുവാ എന്ന്.. ഞാന്‍ പറഞ്ഞു ചാരണം= ഒരിനം ത്വക്ക് രോഗം ആണു മകനെ എന്ന്.. എന്നിട്ട് പോകാന്‍ നേരം ഞാന്‍ പറഞ്ഞു മൈ നമ്പര്‍ ഈസ് 223344 എന്ന്..

e- പണ്ടിതന്‍ December 18, 2008 at 3:38 PM  

ശിശു
(മരണം" വരെ ഈ "പൂരണം" തുടരാനാണു പരിപാടിയെങ്കി )

മരണംവരെ ഈ പൂരണം തുടരണം എന്ന് പറയാം

keralainside.net December 18, 2008 at 3:40 PM  

This post is being listed please categorize this post
www.keralainside.net

keralainside.net December 18, 2008 at 3:40 PM  

This post is being listed please categorize this post
www.keralainside.net

keralainside.net December 18, 2008 at 3:40 PM  

This post is being listed please categorize this post
www.keralainside.net

മഴത്തുള്ളി December 18, 2008 at 4:12 PM  

എന്നു മുതല്‍ തുടങ്ങിയീ പത്രവിതരണം
പറ്റുന്നിടം വരെ തുടരണം
എന്നുവെച്ച് റോഡിലെ ചാണകമെല്ലാം കോരണം
അല്ലെങ്കില്‍ വാരണം
എന്നു ഞാന്‍ പറയില്ല, പ്രസിദ്ധീകരണം
ഇഷ്ടമായതിനാല്‍ ഞാനും തരുന്നൊരു സ്വീകരണം

ഹോ ഒരു വിധം ഒപ്പിച്ചു ഈ രണം.

...പകല്‍കിനാവന്‍...daYdreamEr... December 18, 2008 at 4:34 PM  

ബ്ലോഗിലെ എല്ലാരും ചേര്‍ന്ന് കാശു 'തരണം' എന്ന് പറഞ്ഞില്ലല്ലോ ...
ഹഹ് കലക്കി...

ശ്രീ December 18, 2008 at 4:39 PM  

അല്ല, ഇപ്പോള്‍ ബൂലോകത്തെ ആഗിരണം ചെയ്തിരിയ്ക്കുന്ന ബ്ലോഗ് പോസ്റ്റ് അപഹരണം അഥവാ ചോരണം എന്ന അവസ്ഥയെ കുറിച്ച് എല്ലാവരുടെയും പ്രതികരണം എന്താണ്?

കുഞ്ഞന്‍ December 18, 2008 at 4:42 PM  

മഷിത്തണ്ട് ബൂലോഗത്തിനൊരു ആഭരണമാണ്..!

nardnahc hsemus December 19, 2008 at 9:06 AM  

ആഹ് ഹാ,
രണഭൂമി തകര്‍ക്കുവാണല്ലോ!!
എന്നാലിതാ എന്റെ വക ഒരിച്ചിരികൂടി രണങ്ങള്‍ :

കാരണം, ഏകീകരണം, മുതിരണം, മലരണം, വ്യാകരണം, വൈദ്യുതീകരണം, ശീതീകരണം, ശുദ്ധീകരണം, സംഭരണം, സഹകരണം, ഹരണം,

കുറുമാന്‍ December 19, 2008 at 9:32 AM  

Malayalam ezhuthan nivrithiyilla ippol..sorry for that...

kalakki machoo........super.......iniyum poratte.......

IPPO RANATTHIL THUDANGUNNA VAKKUKAL ALOCHICKKANE VAYYA (KOOLI PANI)

THALKKALAM NAM IL AVASANIPPIKKUNNA ORU VAKKIL NIRUTHIYITTU POTTE


KUDIKKANAM :)

ശിശു December 19, 2008 at 9:50 AM  

“തകരണം“ എല്ലാം എന്നുനിനച്ചൊരു
“എരണം“ കെട്ടവന്‍ ഒടുവില്‍
“ഇരണം“ തന്നുടെ മടിയില്‍, ഒരു നാള്‍
“സംവരണ“ത്തിനു കൊടികെട്ടാനായ്-
ചില്ലയൊടിച്ചുതുടങ്ങീ.

സുമേഷിനോട് ഒരു ഉപദേശം കൂടി..
ഫോട്ടൊയെടുക്കുന്നതിനുമുമ്പ് മുടി നന്നായി “ഈരണ“മെന്ന് പറഞ്ഞു തരേണ്ടകാര്യമുണ്ടൊ.. അല്ല,അങ്ങനെയെങ്കില്‍ ഇത്ര വൃത്തികേടു തോന്നില്ല, അതുകൊണ്ടാ..

എരണം=ഭാഗ്യം
ഇരണം= കാട്, കടം.
ഈരണം= ചീകുക(മുടി),ഉച്ചരിക്കുക,പറച്ചില്‍

nardnahc hsemus December 19, 2008 at 10:11 AM  

ശിശുവേയ്,

തന്റെ രൂപീകരണം കൊള്ളാം ട്ടോ

നീയല്ലെങ്കിലും നല്ല അനുസരണം ഉള്ളവനാ
അനുകരണം ഒട്ടും കൂടാതെ നീയിത്രെം എഴുതിയല്ലോ
ഇനിയും നീ എന്നേടുള്ള ആദരവുമായി എപ്പോഴും എന്റെ പുറകേ ഗുരോ “ പരിചരണം, പരിചരണം... ” എന്നും പറഞ്ഞത് നടക്കരുത്... ഇനിയെങ്കിലും നിന്റെ നടുവ്, അതെന്റെ മുന്നില്‍ നിവരണം .. എനിയ്ക്കത് കണ്‍ കുളിര്‍ക്കേ കാണണം... എന്നാലെ എനിയ്ക്ക് തൃപ്തിയാകൂ...മനസ്സിലായോ? ഇനി വന്നാല്‍ നല്ല പ്രഹരണം കിട്ടും പറഞ്ഞേക്കാം!!!

ശിശു December 19, 2008 at 10:23 AM  

നിന്റെ ആഗ്രഹങ്ങള്‍ക്കൊരു ‘നിവാരണ’ മാര്‍ഗ്ഗമാരായുകയാ ഞാന്‍.. കിട്ടുന്നമുറക്കത് പറഞ്ഞുതരാം.. അതുവരെ വിശ്രമിക്കുക.

nardnahc hsemus December 19, 2008 at 5:12 PM  

മാനവീകരണം നടത്തി എന്നില്‍ ഒരു രൂപാന്തരണം കൊണ്ടുവരാനാണോ ശിശുവേ തന്റെ പരിപാടി?
അതു വെറും അമൂര്‍ത്തീകരണം മാത്രമേ ആവൂ കേട്ടോ?
തന്റെ വാക്കുകളിലെ സാധാരണം ഒട്ടുമല്ലാത്ത തികച്ചും അസാധാരണം ആയ ആ അലങ്കരണം എനിയ്ക്ക് ഒത്തിരി ഇഷ്ടമായി...അവയുടേ സജ്ജീകരണം അല്ലെങ്കില്‍ ക്രമീകരണം ഒക്കെ നന്നായിട്ടുണ്ട്...

എങ്കിലും കുട്ടികളുടേ ബ്ലോഗല്ലെ? ഒരല്പം കൂടേ ലഘൂകരണം ആയിക്കൂടേ? അല്ലെങ്കില്‍ കുട്ടികള്‍ക്ക് ഉച്ചാരണം നടത്തുമ്പോള്‍ അവര്‍ക്കതില്‍ ബുദ്ധിമുട്ടുവരികയും അവരൊരു പക്ഷെ, ഒരു ബഹിഷ്കരണം തന്നെ നടത്തിയെന്നും വരാം... വാക്കുകള്‍ക്ക് ഒരല്പം വശീകരണം കൂടിയുണ്ടെങ്കില്‍ അസ്സലായി...

വേണമെങ്കില്‍ ഞാന്‍ കുറച്ച് ഉദാഹരണം തരാം:

ന്യൂനീകരണം, വനവത്കരണം, ആയുധീകരണം, രൂപാന്തരണം, വര്‍ഗ്ഗീകരണം എന്നിങ്ങനെ പോകുന്നു....

ഞാന്‍ പറഞ്ഞത് സാത്മീകരണം ചെയ്യാനുള്ള കഴിവ് നിനക്കുണ്ടെന്ന് ഇനിയും ഞാന്‍ അവിശ്വസിയ്ക്കുന്നു (!).. ആയതിനാല്‍ നിന്നെ സ്ഥാനീകരണം ചെയ്യാനുള്ള സമയം ഇനിയും ആയില്ല കുഞ്ഞാടേ, അതിനിനിയും ചിലരുടെ കൂടി അംഗീകരണം, വിശദീകരണം ഒക്കെ ആവശ്യമായെന്നും വരും.. എങ്കിലും തുടര്‍ന്നും നിന്റെ സഹകരണം ഞാനിവിടെ പ്രതീക്ഷിയ്ക്കുന്നു...

lakshmy December 20, 2008 at 4:31 AM  

[ക്ഷണം ഞാനീ രണഭൂവിൽ നിന്നൂരണം]

നിണം ചിന്താത്ത ഈ രണഭൂമി നന്നായിരിക്കുന്നു. കെടാ എരണം നേരുന്നു

അഗ്രജന്‍ December 20, 2008 at 10:25 AM  

മനുസന്മാരുടെ സമയം ഇങ്ങനെ മെനക്കെടുത്തണേന് എന്തൂട്ട് ന്യായീകരണം ആണു നിനക്ക് പറയാനുള്ളത് :)

nardnahc hsemus December 20, 2008 at 2:27 PM  

അഗ്രജന്‍,

ഇടയില്‍ വന്ന് ഒരു സ്‌ഫുരണം നടത്തിയത് നന്നായി‍! രണം എന്ന അക്ഷരങ്ങളില്‍ അവസാനിയ്ക്കുന്ന വാക്കുകള്‍ ഇനിയും ധാരാളം നമ്മുടേ മലയാളത്തിലുള്ളപ്പോള്‍ ഈ പോസ്റ്റിനു ഒരു പൂര്‍ത്തീകരണം വന്നു എന്ന് ചിന്തിയ്ക്കുന്നതു തന്നെ മോശമല്ലേ? കുറച്ചൂടേ സമയം അങ്ങ് ട് മെനക്കടട്ടേന്ന്... മ്ടേ കുട്ട്യോള്‍ക്ക് വേണ്ടിയല്ലെ?
:)

അഗ്രജന്‍ December 20, 2008 at 3:11 PM  

ഈ പോസ്റ്റ് ഇനിയും ഉയരണം എന്നാഗ്രഹിക്കുന്നത് നല്ല കാര്യം തന്നെ... ഒന്നു കൂടെ, ഈ പോസ്റ്റിനു പേര്‍ "രണഭൂമി" എന്നു നാമകരണം നടത്തിയത് എന്തായാലും നന്നായി :)

അഭിലാഷങ്ങള്‍ December 20, 2008 at 3:16 PM  

ഈ ബ്ലോഗിന്റെ പുതിയ ‘വസ്ത്രധാരണം‘ ബ്ലോഗിനെ മനോഹരിയാക്കിയിട്ടുണ്ട്!

അതൊക്കെ പോട്ടേ, ഇതെന്തൂട്ട് മാരണം?

അഗ്രജഗുരൂ, ഒരു ഡൌട്ട്..,‘രണഭൂമി’ എന്ന് ഈ പോസ്റ്റ്ന് ‘നാമകരണം‘ ചെയ്തിരിക്കുന്നതും പോസ്റ്റ് ചെയ്തിരിക്കുന്നതും 'nardnahc hsemus' ആണെന്നിരിക്കേ, തനിമലയാളം അഗ്രിഗേറ്റര്‍ അത് "::സിയ<->Ziya" യുടെ പേരിലാണല്ലോ കാണിക്കുന്നത്! ഇങ്ങനെ തെറ്റായ ‘പ്രചാരണം‘ നടത്തിയാല്‍ ഈ അഗ്രിഗേറ്റേസിനെ എങ്ങിനെയാ വിശ്വസിക്കുക...!?

:)

nardnahc hsemus December 20, 2008 at 3:19 PM  

അഗ്രു അണ്ണാ,
ഇത് അങ്ങയുടേ നാവില്‍ നിന്നു തന്നെ ഉതിരണം എന്നുണ്ടായിരുന്നു എനിയ്ക്ക്.
ഈ പോസ്റ്റ് ഒരു നല്ല സമാഹരണം ആണേന്നു പറഞ്ഞതില്‍ സന്തോഷം!!

അഗ്രജന്‍ December 20, 2008 at 3:23 PM  

ഹല്ല ഹാരിത്... അഭിലാഷാ... വരണം ... വരണം :)

അഗ്രജന്‍ December 20, 2008 at 3:29 PM  

സുമേഷ്, താങ്കളുടെ സന്തോഷീകരണം ഞാന് വരവീകരണം വെച്ചിരിക്കുന്നു ;)

nardnahc hsemus December 20, 2008 at 3:31 PM  

അഗ്രജാ
ഇബടെ കെടന്ന് വല്ലാണ്ട് കമന്റി കമന്റി ഇവിടേ ഒരു മലിനീകരണം ഉണ്ടാക്കല്ലേ...പ്ലീസ്!!

അഗ്രജന്‍ December 20, 2008 at 3:36 PM  

ഓ... അതു സാരോല്ലാന്നേയ്... അവസാനം ഒരു ശുചീകരണം അങ്ങു നടത്തിയാ പോരായോ...

::സിയ↔Ziya December 20, 2008 at 3:37 PM  

പോസ്റ്റുകളുടെ ഏകീകരണം ആണ് അഗ്രഗേറ്ററിന്റെ ലക്ഷ്യമെങ്കിലും ഇപ്പോള്‍ ഏതോ കുഴപ്പമുള്ളതിനാല്‍ ഒരു വിമലീകരണം ആവശ്യമാണെന്ന് തോന്നുന്നു.

മീശ കൊഴിഞ്ഞ അഗ്രജന്റെ രണം* പോലും ഈയിടെയായി ഇല്ലല്ലോ ?

*അനക്കം

nardnahc hsemus December 20, 2008 at 3:46 PM  

അതേ സിയ..

ആരു തെറ്റായ അവതരണം ചെയ്താലും നമ്മള്‍ ഒരു സ്ഥിരീകരണം ചെയ്യാന്‍ തുനിഞ്ഞിറങ്ങിയാല്‍ അത് തനിമലയാളത്തിനു തന്നാ മോശക്കേട്... അതു കൊണ്ട് ഇങ്ങനെയുള്ള തെറ്റുകള്‍ക്കെതിരെ പ്രവര്‍ത്തിയ്ക്കാന്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ ഉണരണം എന്നേ എനിയ്ക്കു പറയാനുള്ളൂ...

അഗ്രജന്‍ December 20, 2008 at 3:58 PM  

സിയ, ധ്രുവീകരണം...ധ്രുവീകരണം ഞാനേതാണ്ട് ഒരു ധ്രുവത്തിലായിപ്പോയീന്ന് :)

nardnahc hsemus December 20, 2008 at 4:04 PM  

അഗ്രജാ,
എന്തയീ പറയണേ, ധ്രുവത്തിലോ? അപ്പോ തന്റെ ഗംബ്ലീറ്റ് ഷേപ്പിനെ പുതിയ രൂപവത്കരണം നടത്തി തന്നെ മൊത്തത്തില്‍ അവിടെയുള്ള ധ്രുവജീവികള്‍ മാറ്റിയെടുത്തിരിയ്ക്കുമല്ലോ

കുഞ്ഞന്‍ December 20, 2008 at 5:21 PM  

ഇനിയും ഇവിടെ ഒത്തിരി പദങ്ങള്‍ കലരണം എന്നാലെ രസകരമാകുകയൊള്ളൂ

സുല്‍ |Sul December 21, 2008 at 1:56 PM  

ആഗോളീകരണവും, ഉദാരീകരണവും കുറെ കാലം മലയാളിക്ക് ആഗോളവല്‍കരണവും ഉദാരവല്‍ക്കരണ വുമായിരുന്നു. അതിവിടെ എവിടെയും കണ്ടില്ലല്ലൊ.

nardnahc hsemus December 21, 2008 at 3:05 PM  

സുല്‍ പറഞ്ഞത് ശരീയാണ്..

അതും കൂടെ വേണ്ടതായിരുന്നു... പക്ഷെ, ബൂലോഗരുടേ മനം കവരണം എങ്കില്‍, കുറച്ചൊക്കെ അവര്‍ക്കായും മാറ്റിവയ്ക്കണ്ടെ? ഇപ്പോഴേ തന്നെ എന്റെ വക ഒരുപാടായി :)

kaithamullu : കൈതമുള്ള് December 21, 2008 at 4:09 PM  

സാന്ദ്രീകരണം, നിരാകരണം, കലരണം, പുലരണം
സാന്ദ്രീകരണം, നിരാകരണം, കലരണം....
-ഇതൊക്കെ സുമേഷിന്റെ വക!

(എന്റെ വക ഒരു കരണവുമില്ല)

haaa...haa..ha!

ശ്രീലാല്‍ December 21, 2008 at 4:34 PM  

ഈ കമന്റു കൂട്ടത്തിലേക്ക് എന്റെ വക ഒരു കമന്റെങ്കിലും പകരണം എന്നു കരുതിയിട്ട് നാളേറെയായി. കരണം മറിഞ്ഞിട്ടും പാര്‍ശ്വവല്‍ക്കരണം, ദേശസാല്‍കരണം ഇതല്ലാതെ ഒന്നും കിട്ടിയില്ല. :)

അഗ്രജന്‍ December 21, 2008 at 5:27 PM  

എല്ലാ രണങ്ങള്‍ക്കും ഒരറുതി വരുത്താന്‍ നിരായുധീകരണം കൊണ്ടു മാത്രമേ കഴിയൂ എന്നോര്‍മ്മപ്പെടുത്തി കൊണ്ട് ഞാന്‍ നിറുത്തുകയാണ് സുഹൃത്തുക്കളെ...

nardnahc hsemus December 22, 2008 at 8:49 AM  

ആവേശകരമായ വരികള്‍ കേട്ടാല്‍ ദേഹമാസകലം കുളിരണം എന്നാണല്ലോ!.. അഗ്രുവിന്റെ വരികള്‍ കേട്ടപ്പോള്‍ അനുഭവം മറ്റൊന്നായിരുന്നില്ല. എന്തായാലും ഈയാഴ്ച നമുക്ക് രണമാചരണ (ആചരണം)വാരമായി ആഘോഷിയ്ക്കാം ല്ലെ?

nardnahc hsemus December 22, 2008 at 9:47 AM  

അയ്യോ അതിനിടയില്‍ ഒരു കാര്യം പറയാന്‍ വിട്ടു...
നാളെ ഐശ്വര്യയുടേ കുഞ്ഞുവാവയുടേ നാമീകരണം ആണ്. നാളെമുതല്‍ കുഞ്ഞുവാവ “പ്രിയംവദ സുമേഷ് “ എന്ന പേരില്‍ അറിയപ്പെടുന്നതാണ്....

:)

Anish December 22, 2008 at 12:22 PM  

എന്താണ് ഇതിന് കാരണം ???

nardnahc hsemus December 22, 2008 at 1:04 PM  

എന്റെ മുകളിലെ കമന്റിലെ നാമീകരണം എന്ന വാക്ക് നാമകരണം എന്നു തിരുത്തി വായിയ്ക്കാനപേക്ഷ!

nardnahc hsemus December 23, 2008 at 3:21 PM  

ഘനീകരണം, താരണം, വികേന്ദ്രീകരണം, നശീകരണം, ശിഥിലീകരണം, ശുദ്ധീകരണം, നിര്‍ജ്ജലീകരണം, ദൈവീകരണം, ഭസ്മീകരണം, നിവാരണം, സമീകരണം, ബാഷ്പീകരണം, അധികരണം, ഉദീരണം, സംസ്കരണം...

ഹാവൂ.... ഞാന്‍ നിര്‍ത്തി!!!

Surya December 23, 2010 at 7:07 AM  

കവിത നല്ല രസം....!
കുറെ കുറെ പ്രാവശ്യം വായിച്ചു...