Wednesday, November 12, 2008

മലയാളത്തിന്റെ പത്ത് ‘മാനങ്ങള്‍‘


ഒന്നാം .....മാനം പൂമാനം
രണ്ടാം ....മാനം സമ്മാനം
മൂന്നാം ....മാനം ബഹുമാനം
നാലാം ....മാനം വിമാനം
അഞ്ചാം ..മാനം അഭിമാനം
ആറാം ....മാനം കുറിമാനം
ഏഴാം .....മാനം തേയ്‌മാനം
എട്ടാം .....മാനം തീരുമാനം
ഒന്‍പതാം .മാനം അപമാനം
പത്താം ...മാനം ശതമാനം


ഇതുവരെ വായനക്കാര്‍ തന്നിരിയ്ക്കുന്ന വ്യത്യസ്ത മാനങ്ങള്‍: കമാനം, അമ്മാനം, ഉപമാനം, ആകമാനം, അനുമാനം, കണ്ടമാനം, സാമാനം, സമാനം, വരുമാനം, താപമാനം, സകലമാനം, രായ്ക്കുരാമാനം, ഏകമാനം, ദ്വിമാനം, ത്രിമാനം, ചതുര്‍മാനം, വര്‍ത്തമാനം, അതിമാനം...

മേലെ പറയുന്ന മാനങ്ങള്‍ക്ക് ‘ആകാശം‘ എന്നര്‍ത്ഥം വരുന്ന മാനവുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ അര്‍ത്ഥം വരുന്ന ചില പദങ്ങളാണ് വായനക്കാര്‍ തന്നിരിയ്ക്കുന്ന പൂമാനം, പൊന്മാനം, നീലമാനം, ചെമ്മാനം, തെളിമാനം തുടങ്ങിയവ ...

46 അഭിപ്രായങ്ങള്‍:

Appu Adyakshari November 12, 2008 at 3:15 PM  

“ഠേ” കിടക്കട്ടൊരു തേങ്ങാമാനം കൂടെ..

Kaithamullu November 12, 2008 at 4:03 PM  

പത്ത് മാനോം അടിച്ചെടുത്ത ദുഷ്ടാ,
നോക്കട്ടേ ഇനി വല്ല ‘മാനോം’ ബാക്കിയുണ്ടോന്ന്....

കുഞ്ഞന്‍ November 12, 2008 at 6:02 PM  

പതിനൊന്നാം മാനം കമാനം


ഞാന്‍ മാനം കാത്തൂ..

കുഞ്ഞന്‍ November 12, 2008 at 6:04 PM  

പന്ത്രണ്ടാം മാനം അമ്മാനം

ഭൂമിപുത്രി November 12, 2008 at 7:58 PM  

ചെമ്മാനം ഉപമാനമാക്കിയ കവികളെ മറന്നോ?

മഴത്തുള്ളി November 12, 2008 at 8:22 PM  

ഇവിടെ ആകമാനം ‘മാനം’ ആണല്ലോ? എന്റെ അഭിമാനം രക്ഷിക്കാന്‍ ഒരു മാനവുമില്ലേ? ങാ കിട്ടിപ്പോയ് ......

പതിനഞ്ചാം മാനം ‘ആകമാനം‘.

പതിനാറാം മാനം പോരട്ടെ ഇനി :)

Dr. Rajan November 12, 2008 at 9:38 PM  

ella maanavum ittu ingane ammanam aadan engane kazhiyunnu ?

ചന്ദ്രകാന്തം November 12, 2008 at 11:51 PM  

‘മാനങ്ങളൂടെ’ പല മാനങ്ങൾ ഒന്നിച്ചു പറഞ്ഞുവച്ചത്‌ രസമായി.

ഏതായാലും ഒരു ‘അനുമാനം’ കൂടി ഇവിടെയിരിയ്ക്കട്ടെ.

പാര്‍ത്ഥന്‍ November 13, 2008 at 8:55 AM  

ഇങ്ങന്യാ ദശാവതാരം ഉണ്ടായത്????????

ഞാനൊന്ന് അനുമാനിച്ചു നോക്കിയതാണ്.

[ nardnahc hsemus ] November 13, 2008 at 8:58 AM  

വെരി ഗൂഡ് ... വെരി ഗൂഡ്...

10 എണ്ണം തന്നെ ഒറ്റയ്ക്ക് ആലോചിച്ച് കണ്ടുപിടിയ്ക്കാന്‍ ഞാനനുഭവിച്ച ബുദ്ധിമുട്ട് എനിയ്ക്കല്ലെ അറിയൂ.. :)

പോസ്റ്റിക്കഴിഞ്ഞപ്പോള്‍ ദാ കിടക്കുന്നു, “കണ്ടമാനം“ മാനങ്ങള്‍ !! തൃപ്തിയായി..

അയ്യോ, ഒരു കാര്യം വിട്ടു.. ഷോപ്പിംഗ് ചെയ്ത കടയില്‍ നിന്ന് “സാമാനം“ വാങ്ങിയിട്ട് പൈസ കൊടുക്കാന്‍ മറന്നു... ഞാനത് കൊടുത്തിട്ട് വരാവേ....

ഭൂമിപുത്രി November 13, 2008 at 10:23 AM  

രസമുണ്ട്,ഈ പോസ്റ്റിനു അധികമാനങ്ങൾ ഇനിയുമുണ്ടാകട്ടെ..

വേണു venu November 13, 2008 at 11:16 AM  

ലോകമാനം സമാനം ചിന്തിക്കുന്നവരുടെ നീലമാനം എത്ര മനോഹരം.:)

dethan November 13, 2008 at 11:02 PM  

ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയില്‍ "വരുമാനം" കൂടെയിരിക്കട്ടെ
-ദത്തന്‍

കിഷോർ‍:Kishor November 14, 2008 at 4:57 AM  

അലോചിച്ചിട്ട് ഒരു പുതിയ ഒരു ‘മാന’വും കിട്ടുന്നില്ല.

ആകെ മാനം പോയി!

Anil cheleri kumaran November 14, 2008 at 12:15 PM  

ആകെ അപമാനമായല്ലോ

നിരക്ഷരൻ November 14, 2008 at 2:23 PM  

‘താപമാനം‘ കൂടിയാല്‍ ഇങ്ങനൊക്കെ സംഭവിക്കുമോ ? ഞാന്‍ സ്ഥലം കാലിയാക്കി :) :)

ശ്രീവല്ലഭന്‍. November 14, 2008 at 2:38 PM  

കിടക്കട്ടെ ഒരു മീമാനം :-)

krish | കൃഷ് November 14, 2008 at 2:56 PM  

ആകമൊത്തം മാനമാണല്ലോ ഇവിടെ..
മാനം തെളിഞ്ഞപ്പോള്‍ ഒരു ‘തെളിമാനം’ കൂടിയായി.

krish | കൃഷ് November 14, 2008 at 3:21 PM  

സകലമാനം മാനങ്ങളുമായപ്പോള്‍ “സകലമാനം”ത്തിനെ മറന്നോ.

“തീമാനം” പറ്റുമോ

Sherlock November 14, 2008 at 3:30 PM  

രായ്ക്കുരാമാനം :)

Unknown November 14, 2008 at 3:35 PM  

ഇതെല്ലാം കേട്ടിട്ട് എന്റെ ‘മാന’സമാകെ കുളിരു കേറുന്നു കേട്ടോ.......

ശ്രീവല്ലഭന്‍. November 14, 2008 at 4:29 PM  

ഒന്നാം മാനം പൂമാനം പിന്നത്തെ മാനം പൊന്‍മാനം.....

ആരാ മാനം ഓഫ് ദ മാച്ച്?

[ nardnahc hsemus ] November 14, 2008 at 9:03 PM  

മാനം ഓഫ് ദ മാച്ച് ആകുന്നയാളെ “സ്ഥാനമാനം” കൊടുത്ത് ആദരിയ്ക്കുന്നതായിരിയ്ക്കുമത്രെ!!!

krish | കൃഷ് November 14, 2008 at 9:49 PM  

ഏകമാനം,
ദ്വിമാനം,
ത്രിമാനം,
ചതുര്‍മാനം.

മാനത്തോട് മാനം.

വേണു venu November 14, 2008 at 9:58 PM  

മാനഭംഗം എന്ന മാനമല്ലേ അപമാനം മൂലം കമാനമായി രാഷ്ട്രീയമാനവും ഉള്‍ക്കൊണ്ട് ....
അപമാനമാകുന്നത് .
ഇതൊക്കെ വായിക്കുന്നതു തന്നെ ഒരഭിമാനം...
എങ്കിലും ഈ മാനത്തു കൂടിയാണല്ലോ ചന്ദ്രമാനവും പോയത്.
ഞാനെന്‍റെ മാനം കളഞ്ഞോ.:)
സാഭിമാനം.

ഭൂമിപുത്രി November 14, 2008 at 10:01 PM  

‘വിമാന’വേഗത്തിലാണല്ലൊ വാക്കുകൾ വരുന്നത്

മുസ്തഫ|musthapha November 15, 2008 at 8:57 AM  

അല്ല... ദിങ്ങനെ വര്‍ത്ത‘മാനം’ പറഞ്ഞോണ്ടിരുന്നാ മതിയോ... മാന് ഓഫ് ദി മാനിനെ തെരഞ്ഞെടുക്കെണ്ടെ ? :)

ശിശു November 15, 2008 at 9:34 AM  

ദൈവമേ ഇത്രയൊക്കെമാനം വന്നിട്ടും ഞാന്‍ നോക്കിവച്ചിരിക്കുന്ന “അതിമാനം” ആരും അടിച്ചോണ്ടുപോയില്ലല്ലൊ?, സമാധാനമായി മാനം കാത്തു.

[ nardnahc hsemus ] November 15, 2008 at 9:46 AM  

എല്ലാ വായനക്കാരും സംഭാവന നല്‍കി “മാനങ്ങള്‍” ശരിയ്ക്കും ഒരു ഹിറ്റാക്കിയതിനു നന്ദി. ഇത്തരത്തിലുള്ള ഇന്ററാക്റ്റീവ് ആയിട്ടുള്ള സംഗതികള്‍ ഈ ബ്ലോഗില്‍ കൂടുതല്‍ വരികയാണെങ്കില്‍ വളരെ നന്നായിരിയ്ക്കും എന്ന ഒരഭിപ്രായം കൂടി ഈയവസരത്തില്‍ ഞാന്‍ മുന്നോട്ട് വയ്ക്കുന്നു..

ഇതില്‍ പങ്കെടുത്തവര്‍ മുതിര്‍ന്നവരാണെങ്കിലും ഇത് മലയാളത്തെ സ്നേഹിയ്ക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് പ്രയോജനപ്രദമാകുമെന്ന് നൂറു തരം.

നമ്മള്‍ ശ്രദ്ധിയ്ക്കാതെ കിടക്കുന്ന ഇത്തരം എത്രയോ വിത്യസ്താര്‍ത്ഥങ്ങളുള്ള പദങ്ങളുണ്ടാകാം നമ്മുടെ മലയാളത്തില്‍.. അത് വ്യക്തമാക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ കമന്റ്റ് നല്‍കിയ “വര്‍ത്തമാനം”. മറ്റുള്ളവര്‍ക്ക് കിട്ടാതെപോയ ദൈനംദിനജീവിതത്തില്‍ എപ്പോഴും ഉപയോഗത്തില്‍ വരുന്ന വളരെ ലളിതമായ ഒരു പദം.. ഇങ്ങനെ ഇനിയും ഇത്തരം പദങ്ങള്‍ ഒരുപാടുണ്ടാകാം.. ഓര്‍മ്മയില്‍ ചികയാന്‍ ഒരു നിമിത്തമായി നമുക്കീ ‘കവിത‘ (!) യെ കാണാം..

ഇവിടെ വന്നവര്‍ക്കും കമന്റിട്ടവര്‍ക്കും പുതിയ ‘പദങ്ങള്‍’ പറഞ്ഞ് ഇതൊരു വിജയമാക്കിയവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

:)

കുഞ്ഞന്‍ November 15, 2008 at 9:52 AM  

ബൂലോഗ മാന്‍ - കുറുമാന്‍ എവിടെ..? മാനം കാക്കൂ...

ഭൂമിപുത്രി November 15, 2008 at 9:55 AM  

അങ്ങിനെയാണെങ്കിൽ പുള്ളിമാനേയും നീലപ്പൊന്മാനെയും കുറുമാന്റെയൊപ്പം ചേർക്കണേ..

krish | കൃഷ് November 15, 2008 at 1:43 PM  

‘മാന’ക്കട പൂട്ടിയോ..

ഇതാ കുറച്ച് മാനങ്ങള്‍ കൂടി.

ലോകമാനം
ദുരഭിമാനം
സര്‍വ്വമാനം

വേണു venu November 15, 2008 at 1:53 PM  

കൃഷേ, ലോകമാനം ഞാന്‍ നേരത്തെ എന്‍റെ മാനങ്ങളില്‍ കുറിമാനമാക്കിയിരുന്നല്ലോ. വെറുതേ മാനം കളയല്ലേ.അപമാനം ആകുമേ.:)

Appu Adyakshari November 15, 2008 at 2:09 PM  

അപ്പോള്‍ ചുരുക്കീപ്പറഞ്ഞാല്‍:

മാനം = ആകാശം
എന്നതുമായി ബന്ധപ്പെടുന്ന പദങ്ങള്‍

പൂമാനം, ചെമ്മാനം, നീലമാനം, തെളിമാനം

മാനം = pride എന്നതുമായി ബന്ധപ്പെട്ട്

അഭിമാനം, അപമാനം, ബഹുമാനം ഇവയും...

മാനം = അളവ് എന്ന അര്‍ത്ഥവുമായി ബന്ധപ്പെട്ട്

തേയ്മാനം, ശതമാനം, താപമാനം, കണ്ടമാനം, സമാനം, സകലമാനം, അതിമാനം , ആകമാനം എന്നിവയും,

മാനം = തലം എന്ന അര്‍ത്ഥത്തില്‍

ഏകമാനം, ദ്വിമാനം, ത്രിമാനം, ചതുര്‍മാനം എന്നിവയും,

ഒരു വസ്തുമായി ബന്ധപ്പെടുത്തി കുറിമാനം, സാമാനം, വിമാനം, വരുമാനം എന്നീവയും

ഒറ്റയ്കൊറ്റയ്ക്ക് അര്‍ത്ഥങ്ങളില്‍ കമാനം, അമ്മാനം, സമ്മാനം, തീരുമാനം, ഉപമാനം, രായ്ക്കുരാമാനം എന്നിവയും പെടുത്താം അല്ലേ.

ശ്രീവല്ലഭന്‍. November 15, 2008 at 3:04 PM  

ഇതു വിക്കി നിഘണ്ടുവില്‍ മാനത്തിനോടു ചെര്‍ക്കാമല്ലോ?

പേജ് താഴെ :
http://ml.wiktionary.org/wiki/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82

[ nardnahc hsemus ] November 15, 2008 at 3:29 PM  

വല്ലഭന്‍ സാറേ,

പോസ്റ്റിനു താഴെ, കൊടുത്തിരിയ്ക്കുന്ന വായനക്കാര്‍ പറഞ്ഞ ചില പദങ്ങള്‍ മുകളിലുള്ള കമന്റില്‍ അപ്പു വിട്ടുപോയിട്ടുണ്ട്. അതുകൂടെ ചേര്‍ത്താല്‍ ഇത് വിക്കിയിലിടാല്ലോ ആര്‍ക്കും.. അത് മലയാളികള്‍ക്കൊക്കെ തന്നെ മുതല്‍ക്കൂട്ടല്ലേ... അതു തന്നെയല്ലെ, ഈ ‘കുട്ടി‘ ബ്ലോഗിന്റെയൊക്കെ ധര്‍മ്മവും!

(ഞാനിതിന്റെ ആഡ്മിന്‍ അല്ല, ഒരഭിപ്രായം ഏത് പോലീസുകാരനും പറയാം എന്നല്ലെ.. അപ്പൊ പിന്നെ ഒരു സാദാ ബ്ലോഗര്‍ക്കായിക്കൂടേ? :P )

Appu Adyakshari November 15, 2008 at 3:33 PM  

വിക്കിയില്‍ ഒരു കാര്യംചേര്‍ക്കുന്നതിന് ഈ ബ്ലോഗിന്റെഅഡ്മിന്‍ മാര് വേണം എന്നില്ലല്ലോ.ശ്രീവല്ലഭനോ സുമേഷിനോ അതാകാം, മറ്റാര്‍ക്കും ആവാം. നമ്മുടെ ഭാഷ, ഭാഷയിലെ വാക്കുകള്‍, വാക്കുകളുടെ നിഘണ്ഡു. അത്രയല്ലേ ഉള്ളു :)

Ziya November 15, 2008 at 3:34 PM  

മലയാളത്തിന്റെ മാനങ്ങള്‍ അതീവരസകരമായിരിക്കുന്നു.
പത്ത് മാനങ്ങളവതരിപ്പിച്ച ശ്രീമാന്‍ സുമേഷിനും പിന്നെ ഒത്തിരി മാനങ്ങളുമായി വന്ന പുമാന്‍ മാര്‍ക്കും ഓരോ മാന്‍ മാര്‍ക്ക് കുട സമ്മാനമായി നല്‍കാന്‍ എനിക്ക് അഭിമാനമേയുള്ളൂ...:)

Sapna Anu B.George November 16, 2008 at 12:00 PM  

എന്റെ മാനമെ.......

അഭിലാഷങ്ങള്‍ November 16, 2008 at 3:06 PM  

ബെസ്റ്റ്...

സുമേഷ് ചന്ദ്രനെ “നാണവും ‘മാനവും’ ഇല്ലാത്തവന്‍“ എന്ന് വിളിച്ചവര്‍ക്കുള്ള ഒരു മറുപടികൂടിയാവട്ടെ ഈ ‘കവിത’..

നിങ്ങള്‍ക്ക് എത്ര മാനം വേണം ..? അത് പറ..

അല്ലേ, സുമേഷ് ചന്ദ്രയാന്‍...?

:)

ഉഷശ്രീ (കിലുക്കാംപെട്ടി) November 16, 2008 at 3:57 PM  

അയ്യോ.........വരാന്‍ വൈകിപ്പോയല്ലോ, അവസാനം വന്നെന്റെ‘ മാനാഭിമാനം ‘ എല്ലാം പോച്ച്.
അതൊക്കെ അവിടെ നില്‍ക്കട്ടേ... ഈ 41 പെരില്‍ വെള്ളക്ക കൊണ്ട് ‘അമ്മാനം’ ആടാന്‍ അറിയവുന്നവര്‍ ആരെല്ലാം?

Sapna Anu B.George November 19, 2008 at 2:32 PM  

പുതിയ കെട്ടും മട്ടു ഉഗ്രന്‍ കേട്ടോ....ആശ സകള്‍

ജയതി November 24, 2008 at 12:08 AM  

വളരെ വൈകിയണെങ്കിലും ഈ മാനത്തിൽ എത്തിയതിലുള്ള സന്തോഷം അറിയിക്കാതെ വയ്യ

ജയതി November 25, 2008 at 11:11 PM  

ഒരു സംശയം കൂടി അഹർമാനവും,ദിനമാനവും ഇതിൽ പെടില്ലേ?