Monday, July 28, 2008

നായയും നിഴലും


ഒരു കാലത്തു ഈ കഥ കേട്ടിട്ടില്ലാത്ത ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല.ഇന്നത്തെ എത്ര മക്കള്‍ക്കു അന്നത്തെ കുട്ടികളായ ഇന്നത്തെ അച്ഛനമ്മമാര്‍ ഈ കഥ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും അറിയില്ലാ.അറിയാത്ത ഇന്നത്തെ മക്കള്‍ക്കും,അറിയാമായിരുന്ന അന്നത്തെ മക്കള്‍ക്കും(ഓര്‍മ്മ പുതുക്കാന്‍) വേണ്ടി ഞാന്‍ ഇവിടെ ആ കഥ ഒരിക്കല്‍ കൂടെ പറയാം.

ഒരിടത്ത് ഒരിടത്ത് ഒരു നായ വിശന്നു വലഞ്ഞു നടക്കുകയായിരുന്നു.അങ്ങനെ കറങ്ങി നടന്നപ്പോള്‍ ഒരു കശാപ്പുശാല കണ്ടു. മക്കളേ കശാപ്പുശാല എന്നു വച്ചാല്‍ മൃഗങ്ങളെ വെട്ടി ഇറച്ചിയാക്കി നമ്മള്‍ക്കു തരുന്ന സ്ഥലം.കശാപ്പുശാലയുടെ അടുത്ത് നിറയെ എല്ലിന്‍ കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതു നമ്മുടെ നായ കണ്ടു.അപ്പോള്‍ നായ വിചാരിച്ചു “ഹായ് ഇതു കൊള്ളാമല്ലോ. മാംസം കുറെശ്ശെ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലുകള്‍,ഇതില്‍ ഒരെണ്ണാം എടുക്കാം, തിന്നു വിശപ്പും മാറ്റാം”.നായ കൂടുതല്‍ മാംസം പറ്റിയിരിക്കുന്ന വലിയ ഒരു എല്ലുകഷണം കടിച്ചെടുത്ത് വീട്ടിലേക്കു ഓടി.

വീട്ടിലെത്താറായി.ഇനി ഒരു പാലം കടക്കുകയേ വേണ്ടൂ.


നായ പാലത്തില്‍ കയറി. താഴെ വെള്ളമാണ്.നായ വെള്ളത്തിലേക്കു നോക്കി.

“അമ്പടാ വെള്ളത്തില്‍ വേറെ ഒരു നായ,അവ്ന്റെ വായിലുമുണ്ട് ഒരു വലിയ എല്ല്.”

നായക്കു അതു കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല.ആ എല്ലും കൂടെ കൈക്കലാക്കണം എന്നു അവന്‍ തീരുമാനിച്ചു.

“ബൌ.....ബൌ.....”

പാലത്തില്‍ നിന്നും വെള്ളത്തിലേ മറ്റേ നായയെ നോക്കി നമ്മുടെ നായ കുരച്ചു.

പ്ലൂം........

എന്ന ശബ്ദത്തോടെ നായ കടിച്ചു പിടിച്ചിരുന്ന എല്ല് വെള്ളത്തിലേക്കു വീണു.

നായക്കു സങ്കടമായി. അവന്‍ വെള്ളത്തിലേക്കു സൂക്ഷിച്ചു നോക്കി.എല്ലു വീണപ്പോള്‍ വെള്ളത്തില്‍ ഉണ്ടായ കുഞ്ഞു അലകള്‍ പതുക്കെ മാഞ്ഞു വെള്ളത്തിന്റെ അനക്കം നിന്നു.അപ്പോള്‍ നായ തന്റെ മുഖം അതില്‍ തെളിഞ്ഞു കണ്ടു.അന്നേരം ആണ് നായക്കു മനസ്സിലായത് തന്റെ തന്നെ നിഴലാണ് വെള്ളത്തില്‍ കണ്ടത് എന്ന്.

വെള്ളത്തില്‍ മുമ്പ് കണ്ട നിഴല്‍ വേറെ നായയുടെതാണന്ന് കരുതിയ അവന്‍ തന്റെ മണ്ടത്തരമോര്‍ത്ത് വല്ലതെ ദു:ഖിച്ചു.നഷ്ടപ്പെട്ട എല്ലിന്‍ കഷണത്തിനെ ഓര്‍ത്ത് സങ്കടത്തോടെ “ഇനി ദു:ഖിച്ചിട്ടെന്തു കാര്യം!”എന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് വിശന്നു വലഞ്ഞു അവശനായ നായ വേച്ചു വേച്ചു വീട്ടിലേക്കു നടന്നു.

എന്തു ഗുണപാഠം ആണ് എന്റെ കുഞ്ഞുങ്ങള്‍ക്കു ഇതില്‍ നിന്നും മനസ്സിലായത്?
അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.

കഥ ഇഷ്ടപ്പെട്ടോ മക്കളെ. ഇനി അടുത്ത ആഴ്ച്ച പഴയ ഒരു പുതിയ കഥയുമായി വരാം.

രാജേഷ് സൂര്യകാന്തി said...
ഒരു ചെറിയ കുഴപ്പം ഈ കഥയിലുണ്ട്.. ഇതു എഴുതിയ ആള്‍ക്ക് നിഴലും പ്രതിബിംബവും തമ്മിലുള്ള വ്യത്യാസം അറിയില്ല എന്ന് തോന്നുന്നു. വെള്ളത്തിലേക്ക്‌ നോക്കിയാല്‍ നമ്മള്‍ കാണുന്നത് പ്രതിബിംബമാണ്. നിഴലല്ല.. വെളിച്ചതിനെതിരെ നില്‍ക്കുമ്പോള്‍, നമ്മുടെ രൂപത്തിന് പുറകില്‍ വെളിച്ചം തട്ടാതിരിക്കുന്നതിനാലാണ് നിഴല്‍ ഉണ്ടാകുന്നത്.. രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ടെന്നു മാത്രമല്ല, ഒരു ബന്ധവുമില്ല.. ഉടനടി തിരുത്തി എന്നെ വിവരം അറിയിക്കുക.. അല്ലെങ്കില്‍ ബൂലോക കോടതിയില്‍ കേസ് കൊടുക്കും.. പിന്നെ, ബൂലോകത്ത് തെറി പറയുന്നതില്‍ ഗവേഷണം നടത്തുന്നവരും, ഗുണ്ടകളും ഒക്കെയുണ്ടെന്ന് അറിയില്ലേ.. ഉം.. വേഗം

18 അഭിപ്രായങ്ങള്‍:

കിലുക്കാംപെട്ടി July 28, 2008 at 8:49 AM  

എന്തു ഗുണപാഠം ആണ് എന്റെ കുഞ്ഞുങ്ങള്‍ക്കു ഇതില്‍ നിന്നും മനസ്സിലായത്?
അത്യാഗ്രഹം ആര്‍ക്കും നല്ലതല്ല.

കഥ ഇഷ്ടപ്പെട്ടോ മക്കളെ. ഇനി അടുത്ത ആഴ്ച്ച പഴയ ഒരു പുതിയ കഥയുമായി വരാം

Anonymous,  July 28, 2008 at 11:08 AM  

ഇന്നും പ്രസക്തിയുള്ള കഥയാണിത്.
ഇന്നും ആളുകള്‍ അവരുടെ നിഴലിനോട് ആണ് യുദ്ധം ചെയ്യുന്നത്.

ശ്രീ July 28, 2008 at 11:37 AM  

നല്ല ഒരു ഗുണപാഠകഥ തന്നെ ആണ് ഇത് ചേച്ചീ.

രാജേഷ് സൂര്യകാന്തി July 28, 2008 at 1:11 PM  

ഒരു ചെറിയ കുഴപ്പം ഈ കഥയിലുണ്ട്.. ഇതു എഴുതിയ ആള്‍ക്ക് നിഴലും പ്രതിബിംബവും തമ്മിലുള്ള വ്യത്യാസം അറിയില്ല എന്ന് തോന്നുന്നു. വെള്ളത്തിലേക്ക്‌ നോക്കിയാല്‍ നമ്മള്‍ കാണുന്നത് പ്രതിബിംബമാണ്. നിഴലല്ല.. വെളിച്ചതിനെതിരെ നില്‍ക്കുമ്പോള്‍, നമ്മുടെ രൂപത്തിന് പുറകില്‍ വെളിച്ചം തട്ടാതിരിക്കുന്നതിനാലാണ് നിഴല്‍ ഉണ്ടാകുന്നത്.. രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ടെന്നു മാത്രമല്ല, ഒരു ബന്ധവുമില്ല.. ഉടനടി തിരുത്തി എന്നെ വിവരം അറിയിക്കുക.. അല്ലെങ്കില്‍ ബൂലോക കോടതിയില്‍ കേസ് കൊടുക്കും.. പിന്നെ, ബൂലോകത്ത് തെറി പറയുന്നതില്‍ ഗവേഷണം നടത്തുന്നവരും, ഗുണ്ടകളും ഒക്കെയുണ്ടെന്ന് അറിയില്ലേ.. ഉം.. വേഗം..

മിർച്ചി July 28, 2008 at 1:45 PM  

കുട്ടികൾക്ക് ഇതുപോലെ കഥകൾ പറഞ്ഞുകൊടൂക്കാൻ ഇന്നാർക്കും നേരവുമില്ല അഥവാ നേരം ഉണ്ടെങ്കിൽ തന്നെ ഒട്ടറിയുകയുമില്ല.

കിലുക്കാംപെട്ടി July 28, 2008 at 2:18 PM  

നീലപൊനമാന്‍, ശ്രീ , രാജേഷ്, മിര്‍ച്ചി. വന്നതിനും വായിച്ചു കമന്റിട്ടതിനും നന്ദി. രാജെഷി ന്റെ കമന്റ് അങ്ങനെ തന്നെ പൊസ്റ്റ് ചെയ്തു.കാരണം കഥ ഞാന്‍ എഴുതിയതല്ലത്ത കാരണം ഒന്നു കൊണ്ടു തന്നെ എനിക്കു അതു തിരുത്താനും അവകാശമില്ല.കാലാ കാലാകാലങ്ങളായിപറഞ്ഞു പറഞ്ഞു വന്ന കഥയല്ലെ.കുഞ്ഞുങ്ങള്‍ക്കുള്ള കഥകളില്‍ അവര്‍ക്കു മനസ്സിലകുന്ന ഭാഷയും, തത്വങ്ങളും ഒക്കെ മതിയന്നു ഈ കഥകള്‍ ഒക്കെ ഉണ്ടാക്കിയ നമ്മുടെ പൂര്‍വ്വികന്മാര്‍ വിചാരിച്ചിരിക്കും മോനേ.

ഇവിടെ ഗുണ്ടായിസം ഒന്നും വേണ്ട്പ്പാ.ഇതു കൊച്ചു കുഞ്ഞുങ്ങല്‍ക്കും വയസ്സായ എനിക്കും ഇടയിലുള്ള ഒരു പാവം ബ്ലോഗ് അല്ലെ. ക്ഷമി...........

കുഞ്ഞന്‍ July 28, 2008 at 5:13 PM  

ചേച്ചി..

ഞാന്‍ പറയുമ്പോള്‍ പൊന്‍‌മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന പോലെ തോന്നരുത്..രണ്ടു ദിവസം കൂടുമ്പോള്‍ കഥയെഴുതണം..!

മുകളില്‍ എഴുതിയത് അത്യാഗ്രമല്ലാട്ടൊ..ആഗ്രഹമാണ്

ശിവ July 28, 2008 at 10:39 PM  

ഹ ഹ ഇഷ്ടമായി ഈ കഥ....ഒരിക്കല്‍ കേട്ടു മറന്നു പോയത്...നന്ദി ഇതൊക്കെ ഇവിടെ സമാഹരിച്ചു വയ്ക്കുന്നതിന്...

അനൂപ്‌ കോതനല്ലൂര്‍ July 28, 2008 at 11:04 PM  

ഇത് കുട്ടികാലത്ത് വായിച്ചു കേട്ടിട്ടുള്ള കഥയാണ്.
എങ്കിലും ഇന്നത്തെ കുട്ടികള്‍ക്ക് എവിടെ വായിക്കാന്‍
നേരം
ഈ കഥകളൊക്കെ വായിക്കുന്നുണ്ടോ ചേച്ചി
അതിലാണ് സങ്കടം

പൊറാടത്ത് July 29, 2008 at 5:26 AM  

ചേച്ചീ..

“അറിയാമായിരുന്ന അന്നത്തെ മക്കള്‍ക്കും(ഓര്‍മ്മ പുതുക്കാന്‍) വേണ്ടി “.. ഈ ഓര്‍മ്മ പുതുക്കല്‍ ഇഷ്ടമായി..

കാവ്യ July 29, 2008 at 2:10 PM  

നല്ല വരികള്‍
ഇഷ്ടമായി
ഭാവുകങ്ങള്‍......

ഗീതാഗീതികള്‍ July 31, 2008 at 10:18 PM  

നന്നായി ഈ പഴയ കഥകള്‍ പുതുമയോടെ ഇവിടെ പോസ്റ്റുന്നത്.

സ്‌പന്ദനം August 11, 2008 at 2:01 PM  

എനിക്കിതു വായിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി.
ഇനിയും വേണം ഇങ്ങിനത്തെ കൊച്ചുകൊച്ചു കഥകള്‍.

'കല്യാണി' August 25, 2008 at 1:13 PM  

Ennathe kuttikalku ethupolulla 'kathakal' ariyilla.Nannayirikunnu.

ജിഷ്ണു September 1, 2008 at 11:06 PM  

kollaam........... kure naalaayit ee kadha marannirikkuarunnu...