Sunday, February 3, 2008

തുലാ മഴ ...............


ഴയതു ചിന്നം പെയ്യുന്നു
മാനത്തൂടിടി പായുന്നു

വെള്ളിവെളിചം വീശുന്നു
വെള്ളിടിയായതു വെട്ടുന്നു

തുമ്പികളെല്ലാം അകലുന്നു
പറവകളെല്ലാം കരയുന്നു

ചേമ്പില പോലും തുള്ളുന്നു
പൂവുകളെല്ലാം കൊഴിയുന്നു

മണ്ണും വിണ്ണും ഇരുളുന്നു
തുലാ മഴയാണിതു സൂക്ഷിച്ചോ!!!!!!!!!!!

Copy Right (C) 2008MaheshCheruthana

22 അഭിപ്രായങ്ങള്‍:

Maheshcheruthana/മഹി February 3, 2008 at 9:04 AM  

പ്രിയപ്പെട്ടവര്‍ക്കായി മഷിത്തണ്ടിലെ എന്റെ ആദ്യ പോസ്റ്റ്‌ "തുലാ മഴ"

മിന്നാമിനുങ്ങുകള്‍ //സജി.!! February 3, 2008 at 11:27 AM  

തുലാമഴ പ്രകമ്പനം കൊള്ളുന്നല്ലൊ മാഷെ... നന്നായിരിക്കുന്നൂ.!!

അപ്പു February 3, 2008 at 1:20 PM  

തുള്ളിക്കൊരുകുടമായിമഴ-
ത്തുള്ളികളങ്ങനെ വീഴുന്നു
തോടും വയലും നിറയുന്നൂ
ആറ്റില്‍‌വെള്ളമതുയരുന്നു.

നന്നായിട്ടുണ്ടു മഹീ ആദ്യ കുട്ടിക്കവിത. അഭിനന്ദനങ്ങള്‍!

ചന്ദ്രകാന്തം February 3, 2008 at 1:39 PM  

മഹീ,
തുലാമഴയുടെ വരവ്‌ ഗംഭീരമായീ..ട്ടൊ.

പ്രിയ ഉണ്ണികൃഷ്ണന്‍ February 3, 2008 at 7:55 PM  

ഓടിക്കോ, തുലാമഴ വരുന്നേ....

ഗീതാഗീതികള്‍ February 3, 2008 at 10:39 PM  

തുലാമഴയുമായി എത്തിയ മഹിക്ക് മഷിത്തണ്ടിലേക്ക് സ്വാഗതം.

കുഞ്ഞുങ്ങള്‍ തന്‍ ഉള്ളം കുളിര്‍പ്പിക്കാന്‍
കുളിരാര്‍ന്ന പോസ്റ്റുകളുമായെത്തൂ ഇനിയും.....

ഹരിയണ്ണന്‍@Hariyannan February 3, 2008 at 10:44 PM  

ത്ലാമഴനന്നായ് പെയ്യുന്നൂ.
വാക്കുകളായതുപെയ്യുന്നൂ..
നാളെയുമിങ്ങനെ പെയ്യട്ടെ.
ഈമഴകുളിരായ് പടരട്ടെ..!!

Sreenath's February 4, 2008 at 8:04 AM  

നന്നായിരിക്കുന്നു...

ഷാനവാസ്‌ ഇലിപ്പക്കുളം February 4, 2008 at 1:29 PM  

മഹീ ഒരു സംശയം, തുലാം മാസത്തില്‍ ഇടിവെട്ടുമോ? ഇടവപ്പാതിയിലല്ലേ തകര്‍പ്പന്‍ ഇടി വെട്ടി മഴപെയ്യുന്നത്‌? തുലാവര്‍ഷം അങ്ങനെ നിന്നു പെയ്യുകയല്ലേ തുള്ളി മുറിയാതെ? രണ്ടുമാസത്തെ വലിയ അവധി (മീനം,മേടമാസം) കഴിഞ്ഞ്‌ വരുന്ന ഇടവപ്പാതിയിലല്ലേ ഇടിയുടെ പൂരം? പണ്ട്‌ ഇടി വെട്ടുമെന്ന പേടി കൂടാതെ തുലാവെള്ളത്തിന്‌ ചാടി വീഴുന്ന വരാല്‍ മത്സ്യത്തെ പിടിക്കാനും, വലവീശുന്നതു കാണാനും പോയിട്ടുള്ളതായി ഓര്‍മ്മവരുന്നു.സത്യം പറഞ്ഞാന്‍ ഇന്നും ഇടിവെട്ടുന്നത്‌ പേടിയാണ്‌ കേട്ടോ. പിന്നെ 'ചിത്ര ശലഭം' എന്ന സിനിമയിലെ ഒരു ഗാനത്തില്‍ 'ഇടവപ്പാതിയില്‍ ഇടനെഞ്ചു പൊട്ടുമ്പോഴും, മാനം ചിരിയുതിര്‍ക്കും, മിന്നലാല്‍ മാനം ചിരിയുതിര്‍ക്കും...' എന്നും കേട്ടിരുന്നു. ചിലപ്പോള്‍ തുലാവര്‍ഷ മേഘങ്ങളും ഇടിയുണ്ടാക്കുമായിരിക്കും അല്ലേ :)? ഏതായാലും കുട്ടിക്കവിത നന്നായിരിക്കുന്നു കേട്ടോ

ഗീതാഗീതികള്‍ February 4, 2008 at 11:29 PM  

ഷാനവാസ്, തുലാ വര്‍ഷത്തിലാണ് ഇടിയും മിന്നലും കൂടുതല്‍.

ഷാനവാസ്‌ ഇലിപ്പക്കുളം February 5, 2008 at 12:04 AM  

ഗീതാഗീതികള്‍, നന്ദി സംശയം ദൂരീകരിച്ചതിന്‌. മഹീ ചോദ്യം പിന്‍വലിച്ചിരിക്കുന്നു. :)

ഹരിയണ്ണന്‍@Hariyannan February 5, 2008 at 12:06 AM  

ഷാനവാസ്..
തുലാവര്‍ഷത്തില്‍ നല്ല ഇടിമിന്നലുണ്ടാകും..
സംശയനിവാരണത്തിനായി ചില വിക്കി പേജുകള്‍ തരാം.
ഇപ്പോള്‍ എന്തിനും ഏതിനും ഇതൊക്കെയാണല്ലോ ആധാരങ്ങള്‍!!:)
1. >“.. കേരളത്തില്‍ തുലാം മാസകാലത്ത് വൈകും നേരങ്ങളില്‍ കൂടുതലായി മിന്നല്‍ ഉണ്ടാകുന്നു.”
2. കേരളത്തില്‍ കൊല്ലവര്‍ഷത്തിലെ തുലാമാസം മുതല്‍ ലഭിക്കുന്ന മഴയാണ്‌ തുലാവര്‍ഷം. ഉച്ചക്കു ശേഷം പെയ്യുന്ന തുലാവര്‍ഷം ഇടിവെട്ടും മിന്നലും ഉള്ളതായിരിക്കും.

വൈകിപ്പോയി..ഒരു മിനിട്ട് എങ്കിലും ഇത് കൂടി കിടക്കട്ടെ!
(പൊതുവിജ്ഞാനം)
:)

Maheshcheruthana/മഹി February 5, 2008 at 12:24 AM  

ഈ കുഞ്ഞു തുലാമഴ നനയാനെത്തിയ
സജീ ഭായി: സന്തോഷം ,നന്ദി

അപ്പുവേട്ടാ : കവിതകളായതു പെയ്യുന്നു ഉള്ളം മുഴുവന്‍ നിറയുന്നു......

ചന്ദ്രകാന്തം: ഏകിയതിനു നിറഞ്ഞ നന്ദി..

പ്രിയേ : ഓടല്ലേ കുറചു മഴ നനഞ്ഞിട്ടേ ഓടാവൂ!

ശിവകുമാര്‍ :സന്തോഷം
ഗീതേചി :ഈ സ്നേഹത്തിനു ഒത്തിരി നന്ദി!

ഹരിയണ്ണാ: നന്ദികളായതു പെയ്യുന്നു
സന്തോഷത്താല്‍ കുളിരുന്നു !

sree nath:നന്ദി
ഷാനവാസ്‌ ഭായി :തുലാമഴയിലും മിന്നലുണ്ടു!
മിന്നലിനെക്കുറിചു ക്കൂടുതല്‍ അറിയാന്‍ എന്റെ www.kettathumkandathum.blogspot.com visit ചെയ്യുക.

Maheshcheruthana/മഹി February 5, 2008 at 12:28 AM  

ഷാനവാസ്‌ ഭായി :സന്തോഷം !നിറഞ്ഞ നന്ദി!

kb February 5, 2008 at 9:04 AM  

Mahi,
thulamazhayil njanum nananju !thdaruka!Ella nanmakalum nerunnu!

nisha February 5, 2008 at 11:56 PM  

മഹീ ,
കുട്ടിക്കവിത ഇഷ്ടമായി!ഇനിയും പ്രതീഷിക്കുന്നു!

Gopan (ഗോപന്‍) February 6, 2008 at 12:06 AM  

മഹി..

മഷിത്തണ്ടിലെ ആദ്യ കവിത നന്നായി..
വായിച്ചപ്പോള്‍ തുലാമഴ നനഞ്ഞ ബാല്യകാല സ്മരണകള്‍ മനസ്സിലോടിയെത്തി..
കൊച്ചുകൂട്ടുകാര്‍ക്കിതു ഇഷ്ടപ്പെടുമെന്നു തീര്‍ച്ച..

അഭിനന്ദനങ്ങള്‍!

Maheshcheruthana/മഹി February 6, 2008 at 8:25 AM  

ഈ തുലാമഴ നനഞ്ഞവര്‍ക്കു നിറഞ്ഞ നന്ദി

KB~:സന്തോഷം ,നന്ദി!

നിഷ~:സന്തോഷം ഇനിയും പ്രതീഷിക്കാo..

ഗോപന്‍ ജി ~: ബാല്യകാല സ്മരണകള്‍ മനസ്സിലെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം!
നിറഞ്ഞ നന്ദി.....

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ February 10, 2008 at 10:29 PM  

തുലമഴ മന്‍സസില്‍ രസമുള്ള ഓര്‍മകളാണു നല്‍കുന്നത്‌ മഴയത്തുടെ ഒന്നു ഓടി നടക്കാന്‍ കൊതിയാവുന്നു

Maheshcheruthana/മഹി February 11, 2008 at 9:41 PM  

ഈ കുഞ്ഞു തുലാമഴ നനയാനെത്തിയ
അനൂപ്‌ നിറഞ്ഞ നന്ദി !