ഉമ്മമരുന്ന്
ഇന്നലെരാത്രിയിലപ്പൂനമ്മ
കൊടുത്തതുകുന്നിക്കുരുവല്ല!
ചോപ്പുനിറത്തിലെവട്ടത്തില്
മനമൊട്ടുവലച്ചൊരുമഞ്ചാടി?!
മീനൂനൊട്ടുകൊടുക്കാഞ്ഞതി-
നാലവളതുനേരേകണ്ടീലാ!
അമ്മതനിക്കുതരാതെകൊടു-
ത്തതുമധുരംകിനിയുംമുട്ടായി?!
എന്നുനിനച്ചവളിത്തിരിനേരം
കണ്ണുകലങ്ങിത്തേങ്ങുമ്പോള്‍,
അമ്മപുണര്‍ന്നുപറഞ്ഞതുകേ-
ട്ടവളപ്പൂന്റരികില്‍ ചെന്നോതി!
നിന്റെപനിക്കിന്നമ്മകൊടുത്ത
മരുന്നതുകണ്ടുകരഞ്ഞൂഞാന്‍!
ഇല്ല,പിണങ്ങില്ലപ്പൂഞാനിനി-
യുമ്മമരുന്നുപകര്‍ന്നീടാം!!
31 അഭിപ്രായങ്ങള്‍:
അമ്മ തനിക്കുതരാതെ അപ്പുവിനുകൊടുത്തതെന്താണ്?
പങ്കുവെക്കലിലെ പിണക്കങ്ങള്‍ സ്നേഹമസൃണമായ ഒരുമ്മയില്‍ അലിഞ്ഞുതീരാവുന്നതേയുള്ളൂ...
കൊള്ളാമല്ലോ കവിത.
"ചോപ്പുനിറത്തിലെവട്ടത്തില്
മനമൊട്ടുവലച്ചൊരുമഞ്ചാടി.."
കുഞ്ഞിക്കവിത നന്നായിട്ടുണ്ട് ഹരീ. ( ഇതിനൊരു പരിഹാരം ഹോമിയോ മരുന്ന് മാത്രമാണ് ) :)
ഹരിയണ്ണാ,വളരെ ഇഷ്ടമായി.രണ്ടു വരി ചേര്‍ത്തെഴുതാനും തോന്നുന്നു.. :)
“ഉമ്മമരുന്നാം സ്നേഹമരുന്നാ-
ക്കുഞ്ഞിന്‍ കവിളില്‍ നിറഞ്ഞപ്പോള്‍
പോയി മറഞ്ഞൂ ദീനം,പൂത്തൂ
പുഞ്ചിരിയാപൂങ്കവിളുകളില്‍
സ്നേഹമരുന്നാം ദിവ്യമരുന്നൊരു
തുള്ളിപകര്‍ന്നു കൊടുത്തെന്നാല്‍
മാറാതുള്ളൊരു നോവില്ലുലകില്‍
തോരാതുള്ളൊരു കണ്ണീരും! “
:)
നന്നായിട്ടുണ്ട് ഹരിയണ്ണാ...
ശ്രീലാലിന്റെ വരികളും കൊള്ളാം.
:)
ഹരിയണ്ണാ.. മഷിത്തണ്ടിലെ ആദ്യ കവിതതന്നെ ഗംഭീരം. ഇനി വരാന്‍പോകുന്ന വെടിക്കെട്ടിന്റെ ഭംഗി ഇതില്‍ നിന്നുതന്നെ ഊഹിക്കാം.
ശ്രീലാല്‍ കൊള്ളാമല്ലോ. നല്ല കമന്റു കവിത. ഇനി ചന്ദ്രകാന്തം ചേച്ചിയും ജി.മനുവും കൂടി നാലു നാലു വരികള്‍ എഴുതിയിടട്ടെ.
ഓ.ടോ. ഹരിയണ്ണാ, ഒരു കാര്യം പറഞ്ഞോട്ടേ. ഒന്നും വിചാരിക്കല്ലേ, ആ ഫോട്ടോ ഈ കവിതയുടെ എല്ലാ ഫീലും കളയുന്നു.
അപ്പുസാറിനോട് യോജിക്കുന്നു.. ആ പടം ശെരിക്കും കണ്ണില്‍ കുത്തുന്നുണ്ട്.
കവിത ഉഗ്രന്‍.. ശ്രീലാലും കലക്കി.
“അമ്മതനിക്കുതരാതെകൊടു-ത്തതുമധുരംകിനിയുംമുട്ടായി?!“
ഹരിയണ്ണന്റെ കുട്ടികവിതയിഷ്ടമായി...:)
ശ്രീലാലിന്റെ വരികളും ഇഷ്ടമായി...:)
ഈ വരികള്‍ വായിച്ചപ്പോള്‍ എനിക്കും പ്രായം കുറഞ്ഞു. അങ്ങ് ദൂരെ നാട്ടില്‍ ഒരു ആശുപത്രികിടക്കയില്‍ ഇപ്പോഴുള്ള എന്റെ അമ്മയുടെ കുഞ്ഞുമോനായി ഞാന്‍ വീണ്ടും
വിരിയും പൂവില്‍, പൊഴിയും മഞ്ഞില്‍,
ഉണരും പുലരിപ്പൊന്‍കതിരില്‍
ഉടയവനരുളും സ്നേഹത്തിന്‍ നറു-
മധുവാണുലകിന്നാധാരം...
ഹരിയണ്ണന്റെയും ശ്രീലാലിന്റെയും സ്നേഹാക്ഷരങ്ങള്‍, ഒരുപോലെ മനോഹരം.
ആശംസകള്‍.
ഉമ്മമരുന്നും കമന്റുമരുന്നും ഗംഭീരം.
:)
:)
ഇഷ്ടായി കുട്ടികവിത..
....അവളിത്തിരിനേരം
കണ്ണുകലങ്ങിത്തേങ്ങുമ്പോള്‍,...
അതെ സ്നേഹത്തോടെ അമ്മ കൊടുക്കുന്ന
ആ ഒരു ഉമ്മ സ്നേഹം അറിയാനും പിന്നെ
അതു പകരാനും ഉള്ള പാഠമാവുന്നു ....
ഹരി വളരെ നന്നായി എന്നു പറഞ്ഞാലും
പോരാ ..ശ്രീലാലിന്റെ വരികള്‍ ഞാനും
ഏറ്റ് ചൊല്ലാം .സ്നേഹാശംസകള്‍
നല്ല കവിത തന്നെ :)
ഹരിയണ്ണാ, വളരെ ഇഷ്ടപ്പെട്ടു ഈ കുട്ടിക്കവിത. നല്ല താളാത്മകമായ വരികള്‍. ആദ്യത്തെ ലൈന്‍ തന്നെ രസകരം.
ഇനിയും പോരട്ടെ മഷിത്തണ്ടിലേക്ക് രചനകള്‍. ആശംസകള്‍.
നല്ല വരികള്‍, നല്ല കവിത.
ഹരിയണ്ണോ.......ഗൊള്ളാം ഗൊള്ളാം......
എത്ര സുന്ദരമീ കവിത....
മീനൂട്ടീടെ നൊമ്പരങ്ങള്‍ കലക്കി......നന്നായി അവതരിപ്പിച്ചിരിക്കണൂട്ടോ....
കൂടെ ശ്രീലാലിന്റെ വരികളും കൂടായപ്പോ അടിപൊളിയായിട്ടോ.
കുട്ടിനൊമ്പരങ്ങളുടെ കുട്ടിക്കവിത വളരെ ഇഷ്ടമായി
എല്ലാവര്‍ക്കും നന്ദി.
വീട്ടില്‍ മീനൂന് ഇടക്കുതോന്നാറുള്ള ചില നൊമ്പരങ്ങള്‍ സ്മരിച്ചെഴുതിയതാണ്.
ശ്രീലാലിന്റെ വരികള്‍ നന്നായിട്ടുണ്ട്.അതിന്റെ അവസാനവരികള്‍(“മാറാതുള്ളൊരു നോവില്ലുലകില്‍
തോരാതുള്ളൊരു കണ്ണീരും”)പെരുത്തിഷ്ടായി!!
അപ്പൂ..സത്യം പറഞ്ഞാല്‍ ആ പടം എനിക്കും ഇഷ്ടായിട്ട് ഇട്ടതല്ല!!ഇത് എഴുതിയിട്ട് ഒരാഴ്ചയോളമായെങ്കിലും ഒരു നല്ല പടം കിട്ടാതെ പോസ്റ്റ് മുടങ്ങിയതാണ്.ഒടുവില്‍ ‘ഇതെങ്കിലിത്’എന്നമാതിരി എടുത്തിട്ടതാ!ആര്‍ക്കെങ്കിലും നല്ല ചിത്രമൊന്നു മെയില്‍ ചെയ്തുതരാമൊ?
ഹരിയണ്ണന്റെ കവിതയ്ക്കാണോ, ശ്രീലാലിന്റെ വരികള്‍ക്കാണോ അതൊ ചന്ദ്രകാന്തത്തിന്റെ വരികള്‍ക്കാണൊ ഫുള്‍ മാര്‍ക്ക് കൊടുക്കേണ്ടതെന്ന് utter confusion...
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
ശംഭോ ശിവ ശംഭോ...
കണ്‍ഫ്യൂഷന്‍ തീര്‍ന്നു.
ഹരിലാലിന് 100/100.
ശ്രീലാലിന് 100/100.
ചന്ദ്രകാന്തത്തിന് 100/100.
ഹരിയണ്ണാ എല്ലാവരും പറഞ്ഞതു പോലെ ആ ഫോട്ടോ മാറ്റിയെങ്കില്‍...
ഒരു കുഞ്ഞു ചേച്ചി തന്റെ കുഞ്ഞനിയന് മുത്തം കൊടുക്കുന്ന ഫോട്ടോ കിട്ടുകില്ലേ?
അനുമോദിച്ച എല്ലാവര്‍ക്കും ഞാനും നന്ദി പറഞ്ഞോട്ടെ ! ചില വരികളും പാട്ടുകളുമൊക്കെ കേട്ടാല്‍ ആരും ഒന്നു മൂളിപ്പോവൂലേ..? അത്രേ ഉള്ളൂ.. :)
എന്നുനിനച്ചവളിത്തിരിനേരം
കണ്ണുകലങ്ങിത്തേങ്ങുമ്പോള്‍,
അമ്മപുണര്‍ന്നുപറഞ്ഞതുകേ-
ട്ടവളപ്പൂന്റരികില്‍ ചെന്നോതി
nalla kunjikkavitha mashe
ഹരിയണ്ണാ,
ഉമ്മമരുന്നു വളരെ ഇഷ്ടമായി! ശ്രീലാലിന്റെയും
ചന്ദ്രകാന്തത്തിന്റെയും കമന്റുo മനോഹരം!
നന്ദി ടീച്ചറേ..മുഴുവന്‍ മാര്‍ക്കും കിട്ടിയല്ലോ!
മനുവിനും മഹേഷിനും നന്ദി!!
ഗൂഗിളമ്മായി തന്ന ഒരു പുതിയ പടം ഇട്ടു.അഭിപ്രായം പറയണേ...!
അപ്പോഴേക്കും ഞാന്‍ അടുത്തതൊന്നുകൂടി കണ്ടുപിടിക്കാം!!
അപ്പു അയച്ചുതന്ന പടങ്ങളും ഇഷ്ടമായി.നന്ദി!
ഇപ്പോളിട്ടിരിക്കുന്നത് ഗൂഗിളമ്മയുടെ അനുഗ്രഹമാണ്.
അയച്ചുതന്നത് സാരംഗി!!
ഹായ് ! ഈ ചിത്രം എന്തു മനോഹരം!
:)
ഹരിയണ്ണന്റെ , ശ്രീലാലിന്റെ, ചന്ദ്രകാന്തത്തിന്റെ വരികള്‍ക്ക് എന്റെ വക ഫുള്‍ മാര്‍ക്ക്
ആ വരികള്‍ കൂടി ആ കവിതയിലേയ്ക്ക് എഴുതിച്ചേര്‍ക്കാമായിരുന്നു.
Post a Comment