Tuesday, January 29, 2008

പിറന്നാള്‍ - (കുട്ടിക്കവിത)

ആവണി മാസമണഞ്ഞു പൊന്നാതിരാ
ത്താരവു,മിന്നിതാ കണ്‍തുറന്നൂ..
അഞ്ചാം പിറന്നാളിലാരോമലാതിരാ-
ക്കുഞ്ഞിന്നു പുഞ്ചിരിപ്പൂ കൊടുത്തൂ..

അമ്മയുമച്ഛനുമൊന്നിച്ചു കാലത്തു
തേവരെക്കണ്ടു വിളക്കു വച്ചൂ..
പുത്തനുടുപ്പിട്ടു, പൊട്ടിട്ടു,ചേലൊത്ത
കുപ്പിവളക്കൂട്ടമൊത്തണിഞ്ഞൂ..

പായസം വെയ്ക്കുവാനമ്മയടുപ്പത്തു
കുത്തരി വേവിച്ചൊരുക്കിയിട്ടൂ..
ശര്‍ക്കരപ്പാനിയും പാലും നറും നെയ്യു-
മണ്ടിപ്പരിപ്പും രുചി പകര്‍ന്നൂ..

"ആരും കൊതിയ്ക്കും മണവും മധുരവു-
മിത്രമേലെങ്ങിനെ ചേര്‍ത്തിണക്കീ.."
കൂട്ടുകാരൊത്തുച്ചസദ്യയ്ക്കു പായസ-
മുണ്ണുമ്പോള്‍ ചോദിപ്പൂ കുഞ്ഞു മെല്ലേ..

"അമ്മതന്‍ വാല്‍സല്യമാധുര്യമാണതി-
ലോമനേയേറെ",യെന്നോതിയച്ഛന്‍.
അര്‍ത്ഥം മനസ്സിലേയ്ക്കെത്തിയിട്ടോ,
കുഞ്ഞു-പൂന്തിങ്കളായവള്‍ പുഞ്ചിരിച്ചൂ..

കവയത്രി : ചന്ദ്രകാന്തം


നമ്മുടെ പ്രിയ കവയത്രി ചന്ദ്രകാന്തം എഴുതിയ കുട്ടിക്കവിതയാണിത്. “ഊഞ്ഞാല്‍” ബ്ലോഗിലെ “പായസം” എന്ന കുട്ടിക്കവിതയുടെ മനോഹരമായ ഒരു പുനരാവിഷ്കരണമാണിത്. ഇത് മഷിത്തണ്ടിലെ കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വ്വം
അപ്പു


25 അഭിപ്രായങ്ങള്‍:

അപ്പു ആദ്യാക്ഷരി January 29, 2008 at 8:06 AM  

മഷിത്തണ്ടിലെ കുട്ടികള്‍ക്കായി ഒരു കുട്ടിക്കവിത. ചന്ദ്രകാന്തം എഴുതിയത്.

സുല്‍ |Sul January 29, 2008 at 8:18 AM  

(((ഠേ.....)))
പിറന്നാളിന് തേങ്ങയടിക്കാന്‍ പാടില്ലെന്നുണ്ടോ?
നല്ല കുട്ടിക്കവിത. ചന്ദ്രകാന്തത്തിനും അപ്പുവിനും :)
-സുല്‍

ശ്രീ January 29, 2008 at 8:39 AM  

“അമ്മതന്‍ വാല്‍സല്യമാധുര്യമാണതി-
ലോമനേയേറെ",യെന്നോതിയച്ഛന്‍.
അര്‍ത്ഥം മനസ്സിലേയ്ക്കെത്തിയിട്ടോ,
കുഞ്ഞു-പൂന്തിങ്കളായവള്‍ പുഞ്ചിരിച്ചൂ...”

ചന്ദ്രകാന്തം ചേച്ചിയ്ക്കും അപ്പുവേട്ടനും ആശംസകള്‍!

ശ്രീനാഥ്‌ | അഹം January 29, 2008 at 10:06 AM  

കവിത നന്നായി.. തുടര്‍ന്നും എഴുതൂ..

Unknown January 29, 2008 at 11:46 AM  

നല്ല കവിത :-)

പ്രയാസി January 29, 2008 at 12:24 PM  

ചന്ദ്രകാന്തം ചേച്ചിയ്ക്കും അപ്പുവേട്ടനും ആശംസകള്‍!

krish | കൃഷ് January 29, 2008 at 1:31 PM  

നല്ല കഞ്ഞിക്കവിത.
രണ്ടുപേര്‍ക്കും ആശംസകള്‍.

അപര്‍ണ്ണ January 29, 2008 at 4:06 PM  

ഒരു പിറന്നാളുണ്ണാന്‍ വന്ന പോലെ. :)

മിന്നാമിനുങ്ങുകള്‍ //സജി.!! January 29, 2008 at 8:00 PM  

നന്നായിരിക്കുന്നു മാഷെ..

പ്രിയ ഉണ്ണികൃഷ്ണന്‍ January 29, 2008 at 8:35 PM  

"അമ്മതന്‍ വാല്‍സല്യമാധുര്യമാണതി-
ലോമനേയേറെ",യെന്നോതിയച്ഛന്‍.


മനോഹരമായ വരികള്‍

ഗീത January 29, 2008 at 8:52 PM  

മനസ്സിലും പായസത്തിന്റെ മധുരം വിളമ്പി ഈ കവിത.
ഇതെഴുതിയ ചന്ദ്രക്കും, ഇതിവിടെ പോസ്റ്റിയ അപ്പുവിനും അഭിനന്ദനങള്‍....

Murali K Menon January 29, 2008 at 10:18 PM  

അസ്സലാവുണൂ...മുഷിയില്ല

Gopan | ഗോപന്‍ January 29, 2008 at 10:43 PM  

വളരെ നല്ല കുട്ടികവിത..
പിറന്നാളും പായസവും കേമാമായി..
അപ്പുവിനും ചന്ദ്രകാന്തം ചേച്ചിക്കും അഭിനന്ദനങ്ങള്‍..

ദിലീപ് വിശ്വനാഥ് January 29, 2008 at 11:39 PM  

വളരെ നന്നായിട്ടുണ്ട് കുട്ടിക്കവിത.

ശ്രീലാല്‍ January 30, 2008 at 3:26 AM  

കുഞ്ഞുപൂന്തിങ്കളായി പുഞ്ചിരിച്ചൂ ഈ കവിതയും..
:) മനോഹരമായിരിക്കുന്നു.

ഉച്ചയൂണ് എന്നതു പോലെ ‘ഉച്ചസദ്യ‘ എന്ന് പറയാറുണ്ടോ?

മന്‍സുര്‍ January 30, 2008 at 5:02 AM  

ചന്ത്രകാന്തം

നന്നായിരികുന്നു

നന്‍മകള്‍ നേരുന്നു

മുസ്തഫ|musthapha January 30, 2008 at 9:16 AM  

ചന്ദ്രകാന്തത്തിന്‍റെ കവിതയ്ക്ക് ‘നന്നായിരിക്കുന്നു’ എന്ന് അഭിപ്രായം പറയല്‍ ഞാന്‍ നിറുത്തി...!





























ചന്ദ്രകാന്തം നന്നായേ എഴുതൂ :)

G.MANU January 30, 2008 at 1:45 PM  

അമ്മയുമച്ഛനുമൊന്നിച്ചു കാലത്തു
തേവരെക്കണ്ടു വിളക്കു വച്ചൂ..
പുത്തനുടുപ്പിട്ടു, പൊട്ടിട്ടു,ചേലൊത്ത
കുപ്പിവളക്കൂട്ടമൊത്തണിഞ്ഞൂ

ഹായ്...മനോഹരമായ കുഞ്ഞുകവിത

ചീര I Cheera February 8, 2008 at 5:23 PM  

വൈകിയാണ് കണ്ടത്.
വളരെ നന്നായിട്ടുണ്ട് ഈ പുനരാവിഷ്കരണം.

Manoj | മനോജ്‌ February 29, 2008 at 3:53 AM  

അതിമനോഹരമായ ഈ കവിത എനിക്കേറെ ഇഷ്ടപ്പെട്ടു. ഒരു ലളിതമായ ഈണത്തോടെ അത് ഇവിടെ കേള്‍ക്കാം: http://tinyurl.com/2f5qe9

വിജയലക്ഷ്മി January 30, 2009 at 9:11 PM  

ee kuttikavitha orupaadishttayi.ithippozha kandathu..