ചെമ്പരുന്ത്
കര്‍പ്പൂരമാവിന്റെകൊമ്പത്തിരിക്കുന്ന
കള്ളക്കണ്ണുള്ളൊരു ചെമ്പരുന്തേ
വട്ടമിട്ടിന്നുനീ നോക്കുവതെന്തേയീ
ക്കോഴിയമ്മച്ചിതന്‍ മക്കളെയോ?
അയ്യയ്യോ പാതകമൊന്നുമേകാട്ടല്ലേ
പാവമല്ലേയവരെന്തറിഞ്ഞൂ!
പഞ്ഞികണക്കെനനുത്തൊരാക്കുപ്പായ-
മിട്ടൊരാ കുഞ്ഞുങ്ങളെന്തു ചന്തം!
കള്ളപ്പരുന്തേനീ നോക്കേണ്ടയിങ്ങനെ
കാവലിനായിഞാനുണ്ടിവിടെ
പെട്ടന്നുപോകുവാന്‍ ഭാവമില്ലെന്നാലീ
ക്കല്ലുകളൊരോന്നായങ്ങോട്ടെത്തും!
തിക്കിത്തിരക്കിക്കളിയ്ക്കും കിടാങ്ങളെ-
ക്കണ്ണുവയ്ക്കല്ലേ നീ ചെമ്പരുന്തേ
കുട്ടിക്കവണയിലെത്തുന്ന കല്ലിന്റെ-
യുന്നം പിഴയ്ക്കില്ല ചെമ്പരുന്തേ!!
(അവസാന നാലുവരിക്ക് ചന്ദ്രകാന്തത്തിന്റെ കമന്റിനോട് കടപ്പാട്)
28 അഭിപ്രായങ്ങള്‍:
രാവിലെ അപ്പൂനെ കോഴിക്കുഞ്ഞുങ്ങളെ നോക്കാന്‍ ആരാ ഏല്‍പ്പിച്ചത്?
കവിതേം ചൊല്ലിയിരുന്നോ കോഴിക്കുഞ്ഞുങ്ങളെ പരുന്ത് കൊണ്ടൊം
കവിത നന്നായിട്ടുണ്ട് കേട്ടോ:)
കൊള്ളാം. ഇനി ഇതിന്റെ ഭൌതിക-ആത്മീയ ബിംബങ്ങള്‍ ചിത്രകാരന്‍ കണ്ടെത്തട്ടെ.
കള്ളപ്പരുന്തേനീ നോക്കേണ്ടയിങ്ങനെ
കാവലിനായിഞാനുണ്ടിവിടെ
പെട്ടന്നുപോകുവാന്‍ ഭാവമില്ലെന്നാലീ
ക്കല്ലുകളൊരോന്നായങ്ങോട്ടെത്തും!
kalakki appoos
മഷിത്തണ്ട് - മനസ്സ് ഉടക്കിയത് അവിടെ. ഇതിലും നല്ല ഒരു പേര് ഉണ്ടാവില്ല, ഈ ബ്ലോഗിനു ചേര്‍ന്നത്.
അതുപോലെ തന്നെ മനോഹരമായ ബാനറും.
ചെമ്പരുന്തും വളരെ നന്നായി.
ഒരു പാടുതലമുറയിലെ കുട്ടികള്‍ക്ക് ഒരു കൂട്ടുകാരനായി ഈ ബ്ലോഗ് വളരട്ടെ. വായിച്ചും പാട്ടുകള്‍ പാടിയും കുട്ടികളും.
കവിതകള്‍ക്കും കഥകള്‍ക്കും ഒപ്പം പാട്ടുകള്‍ പാടിയും പോസ്റ്റൂ, കുട്ടികളെക്കൊണ്ട് പാടിച്ചും പോസ്റ്റൂ. എന്തിന് കുട്ടിക്കവിതാപാരായണം വരെ സംഘടിപ്പിക്കാലോ..
എല്ലാവിധ ആശംസകളും..
um um... kalakkan
കള്ളപ്പരുന്തേനീ നോക്കേണ്ടയിങ്ങനെ
കാവലിനായിഞാനുണ്ടിവിടെ
പെട്ടന്നുപോകുവാന്‍ ഭാവമില്ലെന്നാലീ
ക്കല്ലുകളൊരോന്നായങ്ങോട്ടെത്തും!
അപ്പൂസെ ഈ വരികള്‍ മനോഹരമായിട്ടുണ്ട്..
ചെമ്പരുന്ത് കലക്കി.
അഭിനന്ദനങ്ങള്‍..
നന്നായീണ്ട് അപ്പൂസ്..:)
ഈ ചെമ്പരുന്ത് വല്യ ഒരു നൊസ്റ്റാള്‍ജ്യ തന്നേണു മാഷേ :)
അപ്പൂസേ,
കള്ളക്കണ്ണിട്ടു നോക്കുന്ന ചെമ്പരുന്തിനെ പറപ്പിക്കാനുള്ള കരുത്ത് കോഴിയമ്മച്ചിക്കുണ്ടാവട്ടെ ;)
കൊച്ചുകുട്ടികള്‍ക്ക് ഇനി കവിതയുടെ പൊടിപൂരമായിരിക്കും, അപ്പു മഷിത്തണ്ടിലെത്തിയതോടെ. പിന്നെ ഊഞ്ഞാല്‍ മറക്കല്ലേ :) നന്നായിരിക്കുന്നു.
അപ്പൂ, ഈ കുഞ്ഞിക്കവിത മനോഹരമായിരിക്കുന്നു.
അയ്യയ്യോ അപ്പേട്ടാ കള്ളനല്ലഞാന്‍
കല്ലെടുക്കല്ലെന്നെ എറിഞ്ഞീടുവാന്‍
കാക്കയും പൂച്ചയും കപ്പിയെടുക്കാതെ
കാക്കുകയല്ലേ ഞാന്‍ ഈ പൈതങ്ങളേ..
അപ്പു, കലക്കന്‍.
-സുല്‍
നല്ല സംസ്കാരം കുട്ടികളുടെ മനസ്സിലെത്തിക്കാന്‍ അപ്പൂപ്പന്മാരും അമ്മൂമമാരും ആയിരിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ. (കുഞ്ഞുങ്ങള്‍ക്കായതുകൊണ്ട് എന്തെങ്കിലും സാരാംശം കൊടുക്കാന്‍ കഴിയണം.)
ഈ സംരംഭത്തിന് ആശംസകള്‍...
അപ്പ്വേട്ടാ..അസ്സലായി ഈ കുഞ്ഞിക്കവിത...
സുല്ലേട്ടന്റേയും വരികള്‍ നന്ന്....
:)
ഓ:ടോ: ചന്ദ്രകാന്തം ചേച്ചി ഈ വഴിയ്ക്ക് ഒന്ന് പാളിയാല്‍ ഒരു നാലുവരികൂടി കേള്‍ക്കായിരുന്നു.
:)
അപ്പുവേട്ടാ...
കലക്കി.
“പെട്ടന്നുപോകുവാന്‍ ഭാവമില്ലെന്നാലീ
ക്കല്ലുകളൊരോന്നായങ്ങോട്ടെത്തും!”
കല്ലെറിയല്ലേ... ഞാന്‍ പോകുവാണേയ്...
:)
തിക്കിത്തിരക്കി,ക്കളിയ്ക്കും കിടാങ്ങളെ-
ക്കണ്ണുവയ്ക്കല്ലേ നീ ചെമ്പരുന്തേ..
കുട്ടിക്കവണയിലെത്തുന്ന കല്ലിന്റെ-
യുന്നം പിഴയ്ക്കില്ല.. ചെമ്പരുന്തേ..
ചന്ദ്രകാന്തം, ആ വരികള്‍ മനോഹരം!...
ഒരു കുട്ടിബ്ലോഗായിക്കൂടേ, മഹാനുഭാവലൂ?? :)
ക്യോം കി, യേ ദില്‍ മാംഗേ മോര്‍....
:)
ഹായ്..നല്ല കവിത..
ഹഹ ചന്ദ്രകാന്തം ഈ കമന്റടിപൊളി. സുമേഷ് പറഞ്ഞത് ശരിയാണ്. ഈ മഷിത്തണ്ടിലെ അടുത്ത കവിത ചന്ദ്രകാന്തത്തിന്റേതാവട്ടെ :)
നല്ല ഈണത്തിലെ ചൊല്ലാന്‍ പറ്റിയ കുട്ടികവിത..വളരെ ഇഷ്ടപ്പെട്ടു
പാവം ചെമ്പരുന്തു്. ഒരു കോഴി കുഞ്ഞിനെ കാണാന്‍ അവനു് തമിഴ്നാട്ടില്‍ പോകേണ്ട ഗതിയാണു്.
പെട്ടെന്നു് കൊച്ചു പഞ്ഞിക്കൂട്ടങ്ങള്‍ പോകുന്നതു കണ്ടു് അവന്‍ ഒന്നു നോക്കി പോയി.
“തിക്കിത്തിരക്കി ക്കളിക്കും കിടാങ്ങളെ
കണ്ണുവയ്ക്കീടില്ല കോഴിയമ്മേ,
ഇവിടൊക്കെ കോഴികളില്ലാതിരുന്നോണ്ടു്
ഡയറ്റൊക്കെ ഞങ്ങളും മാറ്റിയല്ലോ.”
അപ്പൂസേ നന്നായിരിക്കുന്നു.:)
നന്നായിട്ടുണ്ട് ട്ടോ...
പതിവുപോലെ ഇതും അസ്സലായിരിക്കുന്നു.
നല്ല കവിത.
വായിച്ച, അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. ചന്ദ്രകാന്തത്തിന്റെ ഈ ‘സൂപ്പര്‍ കമന്റ്’ കവിതയുടെ അവസാന ഭാഗമായി ചേര്‍ത്തോട്ടേ.
വരങ്ങളേകണേ..
മനതാരിലെയിരുളാകെമാറ്റിനീ
കനിവോടരുളണമെന്നുമാശ്രയം
തനിയേജീവിതയാത്രചെയ്യവേ
തണലായ്‌എന്നുമനുഗ്രഹിക്കണം
അറിവിന്‍നെയ്‌ത്തിരിനാളമായി നീ
നിറയേണം, ഹൃദയത്തിലെപ്പൊഴും
അറിയാതിതുവരെ ചെയ്ത തെറ്റുകള്‍-
ക്കറിവിന്‍ഉറവേ, മാപ്പു നല്‍കണം
തൊഴുകൈ നെഞ്ചിലമര്‍ത്തി നില്‍പൂ നേര്‍-
വഴിനീകാട്ടണമിന്നു, മെപ്പൊഴും
മിഴികള്‍ നീട്ടുകയെന്റെനേര്‍ക്കു ഞാന്‍
തൊഴുതീടുന്നു; വരങ്ങളേകണം
സുഹൃത്തിന്റെ മകള്‍ക്ക് സ്കൂളില്‍ ചൊല്ലുവാനായി എഴുതിയതാണ്. ഈ ഫോര്‍മാറ്റില്‍ പെടുമെങ്കില്‍ പ്രസിദ്ധീകരിയ്ക്കാം. ഇല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാം. കുട്ടികള്‍ ക്ക് പ്രാര്‍ത്ഥനയും അവാമല്ലൊ.
അപ്പൂന്റെയും കുട്ടന്റെയും കവിതകളതിമനോഹരം!
ആശംസകള്‍!
അപ്പൂസ് ഈ കുട്ടികവിതയും നന്നായി
മനൂ, മാത്യൂച്ചായാ - നിങ്ങളുടെ കമ്പൈന്റ് കവിതയും കലക്കി
സിയാ - ടെമ്പ്ലേറ്റ് ഉശിരന്‍.
ആശംസകള്‍
ചെമ്പരുന്തിന്റെ പാട്ടു ഞാന് പാടിയതിവിടെ: http://tinyurl.com/yuzylx
കുട്ടന്റെ പ്രാര്‍ത്ഥന ഞാന്‍ പാടിയതിവിടെ:
http://tinyurl.com/2g7pot
Post a Comment