Saturday, November 10, 2007

കുഞ്ഞിക്കുട്ടനും കുഞ്ഞിക്കിളിയും

മഞ്ഞക്കിളിയേ മഞ്ഞക്കിളിയേ
മന്ദാരപ്പൂ വേണോടീ ?
മഞ്ഞക്കിളിയേ മഞ്ഞക്കിളിയേ
മുല്ലപ്പൂവിതള്‍ വേണോടീ ?

കുഞ്ഞിക്കുട്ടാ കുഞ്ഞിക്കുട്ടാ
മന്ദാരപ്പൂ തന്നാട്ടേ
കുഞ്ഞിക്കിളിയുടെ മുടിയില്‍ച്ചൂടാന്‍
മുല്ലപ്പൂവും തന്നാട്ടേ

മന്ദാരപ്പൂവിതളുകള്‍ തന്നാല്‍
‍മഞ്ഞക്കിളിയേ എന്തുതരും ?
മുല്ലപ്പൂവൊരു വല്ലം തന്നാല്‍
‍ചെല്ലക്കിളിയേ എന്തുതരും ?

മഞ്ഞപ്പട്ടാല്‍ നെയ്തു മെനഞ്ഞൊരു
കുഞ്ഞിയുടുപ്പതു നല്‍കീടാം
ചിത്തിര മാവിന്‍ കൊമ്പില്‍ നിന്നൊരു
ചക്കരമാമ്പഴമേകീടാം

കൊച്ചുകൂട്ടുകാര്‍ക്ക് വേണ്ടി ആദ്യത്തെ കുട്ടിക്കവിതയുമായി മനുവും മഴത്തുള്ളിയും ഒന്നിച്ചെഴുതുന്നു ഈ ദീപാവലി ദിനത്തില്‍. എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും ദീപാവലി ആശംസകള്‍.

32 അഭിപ്രായങ്ങള്‍:

G.manu November 10, 2007 at 3:32 PM  

കൊച്ചുകൂട്ടുകാര്‍ക്ക് വേണ്ടി ആദ്യത്തെ കുട്ടിക്കവിതയുമായി മനുവും മഴത്തുള്ളിയും ഒന്നിച്ചെഴുതുന്നു ഈ ദീപാവലി ദിനത്തില്‍. എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും ദീപാവലി ആശംസകള്‍.

::സിയ↔Ziya November 10, 2007 at 3:34 PM  

വൌ!
ലളിതമായി പറഞ്ഞാല്‍ മനോഹരമായിരിക്കുന്നു...
തുടക്കം കസറി :)

അഭിലാഷങ്ങള്‍ November 10, 2007 at 3:59 PM  

:-)

കവിത സൂപ്പര്‍..

അതിനേക്കാള്‍ സുപ്പറായി ഫീല്‍ ചെയ്‌തത് രണ്ട് പുലികളും കൂടി ഒരുമിച്ചെഴുതിയത് എന്ന് കണ്ടപ്പോഴാണ്..

അപ്പോ, ഈ കുട്ടിക്കവിത എഴുതിയത് :

പുലി+ പുലി = പുപ്പുലി

ഹി ഹി :-)

-അഭിലാഷ്

കുഞ്ഞന്‍ November 10, 2007 at 4:01 PM  

കുഞ്ഞിക്കവിത കുഞ്ഞനിഷ്ടമായി...!

ഇക്കാസ് മെര്‍ച്ചന്റ് November 10, 2007 at 4:18 PM  

മനു അണ്ണനും മഴ അച്ചായനും ആശംസകള്‍..
കുഞ്ഞുമനസ്സുകളില്‍ സ്നേഹം വളര്‍ത്തുന്ന വരികളുമായി ഇനിയും വരിക..
വരിക വരിക പുലികളേ..

വേണു venu November 10, 2007 at 6:27 PM  

മഞ്ഞക്കിളിയേ മഞ്ഞക്കിളിയേ
മന്ദാരപ്പൂവു എടുത്തോളൂ,
ചിത്തിരമാവിന്‍ കൊമ്പില്‍ നിന്നും
കുഞ്ഞിക്കവിതകള്‍ കേള്‍ക്കട്ടേ...:)

ബാജി ഓടംവേലി November 11, 2007 at 12:53 AM  

ഒന്നിച്ചുള്ള ഫോട്ടോ നന്നായിരിക്കുന്നു.കുഞ്ഞിക്കവിതയും നന്നായിരിക്കുന്നു. തുടരുക.

വാല്‍മീകി November 11, 2007 at 5:17 AM  

വളരെ നല്ല കവിത.

ഇത്തിരിവെട്ടം November 11, 2007 at 7:30 AM  

കവിത കലക്കന്‍...

മനുത്തുള്ളികള്‍ക്ക് എല്ലാ ആശംസകളും...

ആഗ്നേയ November 11, 2007 at 9:04 AM  

സുന്ദരമായിരിക്കുന്നു...മക്കള്‍ക്കു ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിക്കാന്‍ പറ്റിയ ലളിതമായ വരികള്‍

സപ്ന അനു ബി. ജോര്‍ജ്ജ് November 11, 2007 at 9:18 AM  

മനോഹരം എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും..... അതിമനോഹരം,പിന്നെ ക്ഷമ... ഇത്രെം ഒക്കെ ചെയ്തു കൂട്ടാന്‍... ഞാന്‍ എന്റെ മൂന്നു മക്കളെക്കൊണ്ടും അഭിപ്രായം എഴുതിക്കാം

അഭിലാഷങ്ങള്‍ November 11, 2007 at 9:28 AM  

ഞാന്‍‌ പിന്നേം വന്നു.. ഹി ഹി..

ഒരു കാര്യം പറയാന്‍ മറന്നുപോയി..

ആ ‘മഷിത്തണ്ട്, കുഞ്ഞിക്കഥകളും കവിതകളും’ എന്ന ആ ബാനര്‍ ഡിസൈന്‍ ഗംഭീരം! അതിമനോഹരം.

സിയയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച (മസിലുള്ള)കരങ്ങള്‍ എന്നാണ് ഔദ്യാഗിക കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ട്..!! എന്റെ അഭിനന്ദനങ്ങള്‍ കുത്തിനിറച്ച ഒരു വലിയ പാക്കറ്റ് ഷാര്‍ജ്ജയില്‍ നിന്നും സൌദി അറേബ്യയിലേക്ക് ഇന്ന് രാവിലെ കാര്‍ഗോ ആയി അയച്ചിരിക്കുന്നതായി ഇമാജിന്‍‌ ചെയ്യാന്‍ ഞാന്‍ സിയയോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. (രണ്ടാള്‍ക്കും ചിലവില്ലാ‍ത്ത കാര്യമല്ലേ! സോ, ജസ്റ്റ് ഇമാജിന്‍.. !)

സിയ, അഭിയുടെ അഭിനന്ദനങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ രേഖപ്പെടുത്തുന്നു..!

Sul | സുല്‍ November 11, 2007 at 9:52 AM  

ഈ മഷിതണ്ടില്‍ നിന്നും
ഊര്‍ന്നു വിഴാനിരുന്ന മഴത്തുള്ളിയെ
മനുവിന്റെ വരികളിലൂടെ
മനോഹരമാക്കിയ ഒരു കുഞ്ഞിക്കവിത.

ബാനറും നനായിരിക്കുന്നു സിയാ. ഉഗ്രന്‍.
മൂന്നുപേര്‍ക്കും അഭിനന്ദനങ്ങള്‍ :)

-സുല്‍

മെലോഡിയസ് November 11, 2007 at 11:22 AM  

കുട്ടിക്കവിത വളരെ മനോഹരം. ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചത് ബൂലോകത്തിലെ ജിമ്മനാണ് ( സിയ )എന്ന് ഇവിടുത്തെ കമന്റുകളില്‍ നിന്നും മനസിലാക്കുന്നു. അപ്പോ ജിമ്മനും, മഴത്തുള്ളിക്കും, മനുവിനും ആശംസകള്‍. കൂടുതല്‍ ഓരോന്നായിട്ട് ഇങ്ങട് പോരട്ടെ..

KuttanMenon November 11, 2007 at 12:09 PM  

കവിത നന്നായി. പെട്ടന്ന് നിന്നുപോയ പോലെ.
സംരംഭത്തിനു എല്ലാവിധ ആശംസകളും.

സാല്‍ജോҐsaljo November 11, 2007 at 1:20 PM  

ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ, ഈ രംഗത്തെ രണ്ടു പ്രതിഭകള്‍ കുട്ടിക്കവിതയെഴുതിയാല്‍ ഞാന്‍ കമന്റില്ലെന്ന്.....ഇപ്പം രണ്ടും ഒരുമിച്ചായോ?! ദൈവമേ! ഇനി വാ തുറക്കില്ല. (വരമൊഴി തുറക്കാമല്ലോ...:))

കൊള്ളാം..

അതു ശരി സിയാ മാഷിന്റെ സ്റ്റാറ്റസുകണ്ടപ്പോള്‍ ഞാനോര്‍ത്തു ഇയാള്‍ക്ക് കവിതയില്‍ ഇത്ര താല്പര്യമോന്ന്... ബാനറാണ് വിഷയം!.. അതും കൊള്ളാം. നന്നായിരിക്കുന്നു....

കുട്ടിക്കവിതകളും വരകളും ഒരുമിച്ചു വരട്ടെ....

പൊതുവാള് November 11, 2007 at 1:36 PM  

നന്നായിരിക്കുന്നു

മൂവര്‍ക്കും അഭിനന്ദനങ്ങള്‍:)

::സിയ↔Ziya November 11, 2007 at 2:25 PM  

സാല്‍‌ജോ മാഷേ,
ബാനര്‍ മാത്രമല്ല കാര്യം...
ഞങ്ങള്‍ കുറേ നാളായി ആലോചിക്കുന്ന കാര്യമാ ഇത്തരമൊരു ബ്ലോഗ്...
താത്പര്യമുള്ള എല്ലാവര്‍ക്കും ഇതില്‍ പങ്കാളികളാകാം.
tmziyad അറ്റ് ജീമെയില്‍ ഡോട്ട് കോമിലേക്ക് ഒരു മെയിലയച്ചാല്‍ മതി ട്ടോ...

(പിന്നെ എന്താണെന്നറിയില്ല, എന്റെ ഉള്ളിലും ഒരു കുഞ്ഞ് ഉണ്ണി ഇരുന്ന് വാ പിളര്‍ക്കുന്നു-കവിത ചൊല്ലാനാകാം. സഹിക്ക ന്നെ ല്യേ :) )

പ്രയാസി November 11, 2007 at 5:46 PM  

കുട്ടിക്കവിത നന്നായീ..:)

സാല്‍ജോҐsaljo November 11, 2007 at 5:51 PM  

സിയ മാഷെ അങ്ങനെ പറഞ്ഞതല്ല..:)
തമാ‍ശിച്ചതാ... സീരിയസാകാതെ....
അസ്ഥാനത്തായിപ്പോയെന്നുമാത്രം..... ഇതു നമ്മക്കുപൊളിച്ചടുക്കിക്കളയാം. അയയ്ക്കൂ മെമ്പര്‍ഷിപ്പ്..... ദേ വന്നു കുട്ടിക്കവിതകള്‍....

മിടുക്കന്‍ November 11, 2007 at 8:35 PM  

അനിവാര്യമായത് സംഭവിച്ചു കഴിഞ്ഞു...
ഇനി അനുഭവിക്കുക....

Sahayatrikan November 11, 2007 at 8:59 PM  

ഹൈ..അസ്സലായി...
കുഞ്ഞിക്കവിതേം അസ്സലായി... തലക്കെട്ടും അസ്സലയി... രണ്ടാള്‍ടേം പോട്ടോം അസ്സലയി...

മനുവേറ്റനേം, മയത്തുല്ലി മാശേം ഇപ്പയാ കാനനേ...
എനിച്ചിശ്റ്റായി ഈ പാറ്റ്... ഇനീം വരാറ്റോ...
:)

ഗീതാഗീതികള്‍ November 11, 2007 at 9:48 PM  

കുഞുങ്ങള്‍ക്ക് വേണ്ടിയുള്ള ഈ സംരംഭം കൊള്ളാം. എനിക്കും ഈ കൂട്ടുക്ട്ടില്‍ അംഗമാകാന്‍ താല്‍പ്പര്യമുണ്ട്.

മയൂര November 11, 2007 at 10:26 PM  

പുതിയ സംരംഭതിനു എല്ലാവിധ ആശംസകളും, ആദ്യ കവിത കസറിയിട്ടുണ്ട്..:) എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...:)

ശിശു November 12, 2007 at 9:38 AM  

മഷിത്തണ്ടു കലക്കി..തുടക്കം ഗംഭീര്‍..ഹൈ.

തുടരുക..

എനിക്കും കൂടണമെന്ന് ആഗ്രഹമുണ്ട്..
വല്ലതും കഴിയുമോയെന്ന് ശ്രമിച്ചുനോക്കാം..
സിയക്കൊരു മെയില്‍ അയക്കുന്നു.

ആശംസകളോടെ

Sumesh Chandran November 12, 2007 at 11:13 AM  

ഹലോ ഹലോ മാഷന്മാരേ... (സോറി, പുലികളേ)..
കവിതയെ ഒന്നു കമന്റാന്‍ പോലും കോഒണ്‍ഫിഡെന്‍സ് തരാത്ത ഒരു “സംഘം” ചേര്‍ന്ന് എല്ലാരും ഇതെതിനുള്ള പുറപ്പാടാ?? ഇങനെ തുരുതുരാ “കുട്ടിബ്ലോഗുകള്‍” വന്നാല്‍ പിന്നെ ഇതു ബായിക്കാന്‍ പുള്ളാരെ എവിടെന്നു കിട്ടും?

അവസാനമിപ്പോഴുള്ള ബ്ലോഗ്ഗര്‍മാരെ തന്നെ ഓരോ “‘കുട്ടി” ചേര്‍ത്ത് വിളിക്കേണ്ടിവരും..
മാത്തുക്കുട്ടി, മനുക്കുട്ടി, സിയക്കുട്ടി, വിശാലമനസ്കന്‍ കുട്ടി, കൈപ്പള്ളിക്കുട്ടി, മയൂരക്കുട്ടി, ശിശുക്കുട്ടി(എയ്, ഇവിടെ കുട്ടി വേണ്ട)...


“മഞക്കിളിയെ പുടിച്ചാലോ പിന്നെ,
പപ്പും തോലും പറക്കാലോ......”

മനുവും മാത്തച്ചായനു കൂടി ഒരു “മ” കവിത തന്നെ പോസ്റ്റി അല്ലെ...ഹഹ.. മവിത, സോറി കവിത ("മുഞ്ഞിക്കുട്ടനും മുഞ്ഞിക്കിളിയും")കലക്കി ട്ടോ..
:)

വല്യമ്മായി November 12, 2007 at 11:54 AM  

നല്ല പാട്ട്,പക്ഷെ ഈ പൂവിതള്‍ എന്നൊക്കെ കുട്ടികള്‍ക്ക് ഉച്ചരിക്കാന്‍ പ്രയാസമാകില്ലേ?

ഇവിടെ മുത്തുട്ടനും പൊന്നുടനും ഏത് പാട്ട് കേട്ടാലും തുള്ളാന്‍ തുടങ്ങും

അപ്പു November 12, 2007 at 2:47 PM  

ഇതെപ്പോ തുടങ്ങി? ഞാനറിഞ്ഞതേയില്ലല്ലോ പുലികളേ.. എന്നെക്കൂടെ കൂട്ടുമോ ഇതില്‍?

KUTTAN GOPURATHINKAL November 12, 2007 at 7:06 PM  

ഹായ്‌, രസായ്ട്ട്ണ്ട്‌.
കുട്ട്യോള്‍ടെ മനസ്സുള്ളോര്‍ക്കേ
അവര്‍ടെ ഭാഷേല്‌ എഴുതാനൊക്കൂ.
ആത്യന്തികമായി പുലികളെല്ലാം
പാവങ്ങളായിരിക്കും.കൊമ്പന്‍ മീശക്കാരന്‍ അത്‌ പിരിയ്ക്കുന്നത്‌
'ഞാനൊരു ഭയങ്കരനാണ്‌' എന്നല്ല; 'എന്നെ ഒന്നും ചെയ്യല്ലേ' എന്നാണെന്നറിയുന്നു

TESSIE | മഞ്ഞുതുള്ളി November 14, 2007 at 2:52 PM  

കുഞ്ഞി കവിത ഇഷ്ടായി...
ശിശുദിനത്തില്‍ മഞ്ഞുതുള്ളിക്കു ഒരു കവിത എഴുതി തായോ!!!!

മനോജ്.ഇ.| manoj.e January 17, 2008 at 8:57 AM  

നല്ല കവിത! ഇത് “മണിക്കുയിലേ .. മണിക്കുയിലേ ... മാരിക്കാവില്‍ പോവുല്ലേ...” എന്ന ഈണത്തിലും പാടാം ... :)))

മനോജ്.ഇ.| manoj.e March 6, 2008 at 10:44 AM  

സുന്ദരമായ ഈ കവിത ഒരു കുഞ്ഞ് ഈണവമായിട്ട് ഇവിടെ കേള്‍ക്കാം:
http://tinyurl.com/yogqyj