Saturday, November 10, 2007

മഷിത്തണ്ട് - ഒരു അറിയിപ്പ്

മഷിത്തണ്ട് ബ്ലോഗില്‍ രചനകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കായി ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.

1. ഒന്നില്‍ കൂടുതല്‍ രചനകള്‍ ഒരു ദിവസം പ്രസിദ്ധീകരിക്കാതിരിക്കാന്‍ ടീം മെമ്പേഴ്സ് ശ്രദ്ധിക്കുക. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ രചനകളുണ്ടെങ്കില്‍ അവ അടുത്ത ദിവസത്തേക്ക് പ്രസിദ്ധീകരിക്കാനായി സേവ് ചെയ്യുക.

2. ടീം മെമ്പേഴ്സ് തങ്ങളുടെ ബ്ലോഗുകളുടെ ലിങ്കുകള്‍ പോസ്റ്റുകളില്‍ ഒരു പരസ്യമായി പ്രസിദ്ധീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

3. ടീം മെമ്പേഴ്സ് കുട്ടികള്‍ ഇഷ്ടപ്പെടുന്ന രചനകള്‍ കഴിവതും പ്രസിദ്ധീകരിക്കാന്‍ ശ്രദ്ധിക്കുക. കുട്ടിക്കവിതകള്‍, കുട്ടിക്കഥകള്‍, കടങ്കഥകള്‍, പഴഞ്ചൊല്ലുകള്‍, ചിത്രരചനകള്‍, നാടന്‍ പാട്ടുകള്‍, അമ്മൂമ്മക്കഥകള്‍, നാട്ടു വിശേഷങ്ങള്‍ തുടങ്ങിയവ ഇട്ടാല്‍ വളരെ നന്നായിരിക്കും.

4. മഷിത്തണ്ടില്‍ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ഇമെയില്‍ വിലാസം കമന്റുകളുടെ കൂടെ അറിയിക്കുക.

എല്ലാ കൂട്ടുകാരുടേയും സഹകരണം പ്രതീക്ഷിക്കട്ടെ. :)

8 അഭിപ്രായങ്ങള്‍:

വില്ലൂസ് November 11, 2007 at 5:23 PM  

വായിക്കാന്‍ നല്ല രസം.......
ആശംസകള്‍

കൊച്ചുണ്ണി November 11, 2007 at 10:17 PM  

പുതിയ സംരംഭത്തിനു എല്ലാ ആശംസകളും നേരുന്നു.
പിന്നെ ഒന്നിനും ആരും ഉടമസ്ത്താവകാശം പറഞ്ഞു വന്നേക്കരുത്.. പറഞ്ഞേക്കാം.

പട്ടേരി l Patteri November 12, 2007 at 9:34 AM  

ആശംസകള്‍!
ആശംസകള്‍!!
ആശംസകള്‍!!!

അശോക് കർത്താ November 12, 2007 at 3:09 PM  

പഴയ നാടന്‍ പാട്ടുകള്‍, അമ്മുമ്മക്കഥകള്‍, നാട്ടുവിശേഷങ്ങള്‍ തുടങ്ങിയവ കൂടി ഇട്ടാല്‍ നന്നായിരിക്കും. അച്ചടിച്ച് വന്നതും റ്റിവിയില്‍ കാണിക്കുന്നതും ഒഴിവാക്കണം. ഇത് സന്ദര്‍ശിക്കുന്ന മുതിര്‍ന്നവര്‍ അവരുടെ ഓര്‍മ്മയില്‍ നിന്നെഴുതട്ടെ!

KUTTAN GOPURATHINKAL November 16, 2007 at 9:05 PM  

ക്ഷണമനുസരിച്ച്‌ ഞാന്‍ ഒരു പോസ്റ്റ്‌ ഇടാന്‍ ശ്രമിച്ചു. നടന്നില്ല. വീണ്ടും ശ്രമിച്ചു. വീണ്ടും നടന്നില്ല (കാലിന്‌ സുഖമില്ലാത്തതുകൊണ്ടല്ല. ഹീ ഹീ ഹീ) കമ്പ്യൂട്ടര്‍ അറിയാത്തത്‌ കൊണ്ടാണ്‌ എന്റെ ഇ മെയില്‍ ഐഡി
dear_gskuttan@yahoo.co.in or
kuttangopurathikal@gmail.com

(ente pEru kuttangopurathinkal ennaaNu. pakshe, G-mail uNTaakkiyappOL oru "N" vittupOyi athu 'kuttangopurathikal' ennaayi.pinne athu Sariyaakkaan kuRE paNithu nOkki. no phalam.)

മഴത്തുള്ളി November 17, 2007 at 1:11 AM  

കുട്ടന്‍ മാഷേ,

രണ്ട് ഈമെയിലിലും ക്ഷണം അയച്ചിട്ടുണ്ട്. നോക്കൂ.

ഉപ ബുദ്ധന്‍ December 28, 2008 at 10:45 PM  

എനിക്കും ഒരു മെംബര്‍ഷിപ്പ് വേണമായിരുന്നു
aneesh.antony@gmail.com