Tuesday, May 12, 2009

മാഞ്ഞുപോകും ഒഴിവുകാലം




ശ്രീ. നന്ദകുമാറിന്റെ "ദൃശ്യപര്‍‌വ്വം"എന്ന ബ്ലോഗിലെ ഹൃദയസ്പര്‍ശിയായ ഈ ചിത്രത്തിനൊരു അടിക്കുറിപ്പാണീ വരികള്‍.







കേള്‍ക്കുന്നുണ്ടാക്കുയില്‍ പാട്ടെന്റെ കാതില്‍
ആടുന്നുണ്ടൂഞ്ഞാലെന്‍ പൂമരക്കൊമ്പില്‍..
മൊട്ടിട്ടു മന്ദാരച്ചില്ലയൊന്നുള്ളില്‍
തൊട്ടു കൈവിട്ടൊരാപ്പച്ചപ്പെന്‍ കണ്ണില്‍..

പൂവാലിപ്പയ്യിന്റെ നെറ്റിപ്പൊട്ടൊന്നില്‍
കുങ്കുമം തൊട്ട ചെഞ്ചോപ്പുണ്ടു കയ്യില്‍
നെല്ലിപ്പുളിയ്ക്കുപ്പുകല്ലൊന്നു മുക്കീ
കൂട്ടിക്കടിച്ചതിന്‍ ചേലുണ്ടു നാവില്‍..


പാടത്തെത്തോട്ടുവരമ്പിന്റെ തോളില്‍
വേലിപ്പടര്‍പ്പിലൊരായിരം പൂക്കള്‍
ആരാരും കാണാതെ കാവിലെക്കാട്ടില്‍
തേടിപ്പോയെത്തിപ്പറിച്ചിട്ട കായ്കള്‍

മുത്തശ്ശിപ്പാട്ടിന്റെയീണങ്ങള്‍ രാവില്‍
പീലിക്കെട്ടേറ്റിപ്പറക്കുന്നു നെഞ്ചില്‍
പുള്ളോര്‍ക്കുടങ്ങളും വീണയും പാടീ-
വന്നൂ,കളം കൊള്ളും നാഗരാജാക്കള്‍..

പൊട്ടാത്ത പട്ടിന്റെ നൂലുകൊണ്ടുള്ളില്‍
കോര്‍ത്തിട്ടൊരോര്‍മ്മ തന്‍ ചെമ്പകപ്പൂക്കള്‍
കാണുന്നതെന്നിനി; വീര്‍പ്പിട്ടു കണ്ണീര്‍-
ക്കണ്‍‌മറഞ്ഞോടുന്നു പാളങ്ങള്‍ പിന്നില്‍..

******************************************

37 അഭിപ്രായങ്ങള്‍:

ശ്രീ May 13, 2009 at 5:06 AM  

സൂപ്പര്‍!!!

Appu Adyakshari May 13, 2009 at 6:04 AM  

വളരെ വളരെ നന്നായിട്ടുണ്ട്... സത്യം മനസില്‍ കൊളുത്തിവലിച്ചു..

പക്ഷേ ഒരു അഞ്ചുവയസുള്ള കുട്ടി ഇതേ ആശയങ്ങള്‍ തൊണ്ടയില്‍ കുരുങ്ങുന്ന ഒരു നോവായി ആവും മനസിലാക്കുക അല്ലേ, ഈ വാക്കുകള്‍ പോലെയാവില്ല...

പാമരന്‍ May 13, 2009 at 6:47 AM  

super! ഒരുവട്ടം കൂടി...

ആരെങ്കിലുമൊന്നു പാടികേപ്പിക്കോ....

Rare Rose May 13, 2009 at 10:20 AM  

ഹാ..ആ ചിത്രം പോലെ വരികളും മാഞ്ഞകന്നു പോകുന്ന ഒഴിവുകാലത്തെ എത്ര നന്നായി പകര്‍ത്തിയിരിക്കുന്നു..പാട്ടിനൊത്ത പടമോ..പടത്തിനൊത്ത പാട്ടോ..:)

പ്രയാണ്‍ May 13, 2009 at 10:52 AM  

ഇതൊക്കെ ഇപ്പോഴും അനുഭവിക്കാന്‍ കിട്ടുന്ന കുട്ടികള്‍ ഭാഗ്യം ചെയ്തവര്‍.നന്നയിട്ടുണ്ട്.

Kaithamullu May 13, 2009 at 11:02 AM  

പൊട്ടാത്ത പട്ടിന്റെ നൂലുകൊണ്ടുള്ളില്‍
കോര്‍ത്തിട്ടൊരോര്‍മ്മ തന്‍ ചെമ്പകപ്പൂക്കള്‍
കാണുന്നതെന്നിനി; വീര്‍പ്പിട്ടു കണ്ണീര്‍-
ക്കണ്‍‌മറഞ്ഞോടുന്നു പാളങ്ങള്‍ പിന്നില്‍..
...

അഞ്ച് വയസ്സല്ലാ, അപ്പൂസെ, അമ്പത് വയസ്സിലും നാട് വിടുമ്പോഴുള്ള ചിന്തകള്‍!

അതെ, ആരെങ്കിലും ഒന്ന് പാടൂ...

ബഹൂ.......
പൊറാടത്ത്...
ആരെങ്കിലും വിളി കേള്‍ക്കൂ...

[ nardnahc hsemus ] May 13, 2009 at 11:42 AM  

കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്, പോഗോ, ബൂമറാംഗ്, ബി. ബി. സി. സീബീസ്, നിക്കലൊഡിയോണ്‍, ഡിസ്നി, അനിമാക്സ് .... എന്നിട്ടാ അതിന്റെടേലൊരുപ്പുകല്ല്.... !!!

---------------------------------------
എന്റെ പ്രായത്തില്‍ എനിയ്ക്കിഷ്ടമുണ്ടായിരുന്നതൊക്കെ പറഞ്ഞിട്ടുണ്ട്.. അസ്സലായി.. യ്ക്കിഷ്ടായി... ഇനി ഇത് ആരും പാടിയില്ലേല്‍ ഞാന്‍ പാടും!!! (നിങ്ങള്‍ പറ.. അല്ല, അതു വേണോ? എന്നെകൊണ്ട് തന്നെ... ശ്ശൊ!)

പകല്‍കിനാവന്‍ | daYdreaMer May 13, 2009 at 12:27 PM  

ഈ വരികള്‍ ഞാന്‍ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു...അത്രയ്ക്ക് ഇഷ്ടമായി..
ഫോട്ടോക്ക് നന്ദന് ഒരു കൈ... :)

അഗ്രജന്‍ May 13, 2009 at 2:41 PM  

നല്ല ഇഷ്ടമായി വരികൾ... :)

നന്ദനുള്ളത് അവിടെ കൊടുത്തോളാം...

kichu / കിച്ചു May 13, 2009 at 8:17 PM  

ഓര്‍മകളുടെ ചെമ്പകപ്പൂക്കള്‍ക്ക് നല്ല നിറം...

നല്ല മണം എന്നു പറയേണ്ടല്ലോ..

:)

yousufpa May 13, 2009 at 10:22 PM  

ആഹ...വളരെ നാളുകൊണ്ട് ഹൃദ്യമായൊരു കവിത നുകര്‍ന്നു ഞാന്‍.

മാണിക്യം May 14, 2009 at 6:58 AM  

ഓടുന്ന തീവണ്ടിയിലിരുന്ന് നോക്കുമ്പോള്‍‌ മിന്നി മായുന്ന കാഴച്ചകള്‍ പോലെ ജീവിതത്തിലേ ഓരോ ദിവസവും കണ്ടുമുട്ടുന്ന ആളുകളും ബോധത്തില്‍ കൂടി മിന്നി മറയുന്നു.. കണ്ട കാഴ്ചകള്‍ കേട്ട സ്വരങ്ങള്‍
ഒന്നും മറക്കുന്നില്ല ഒന്നും മായുന്നുമില്ല
എന്നിട്ടും എന്തെല്ലാമോ ഓടി അകലുന്നു
ഇനി ഒരുവട്ടം കൂടി എത്തില്ല മുന്നില്‍ എന്നറിയുമ്പോഴും
ഈ ഇത്തിരി പോന്ന ജനാലയ്ക്കരുകില്‍ കാത്തു നില്‍ക്കാന്‍ ഒരു സുഖം!!

സുല്‍ |Sul May 14, 2009 at 11:03 AM  

ഇത് അടിക്കുറിപ്പല്ല
അടി കവിതയാണ്.
(നല്ല അടിക്കിട്ടാത്തതുകൊണ്ടാണ് ഇത് കുറിപ്പ് എന്നു പറയുന്നതെന്ന്:))

-സുല്‍

G.MANU May 14, 2009 at 12:14 PM  

അതിമനോഹരം..കുട്ടിക്കാലം തിരികെത്തരുന്ന വരികള്‍ല്

ഉപാസന || Upasana May 14, 2009 at 8:08 PM  

ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...

ചേച്ചി നല്ല വരികള്‍.
:-)
ഉപാസന

കരീം മാഷ്‌ May 15, 2009 at 6:12 PM  

ഇടക്കിടക്കിങ്ങനെ ഒത്തിരി വരികള്‍ വിരിഞ്ഞാലേ..
മറ്റേ ബ്ലോഗിലെ കനമുള്ള വരികള്‍ വായനക്കാനു നല്‍കിയ "കെട്ടു" വിട്ടു പോകൂ..
ആസ്വാദകനില്‍ പുതുമയുണര്‍ത്തൂ !
നന്നായി
ആ ഫോട്ടോയും ഈ ഗാനവും.

nandakumar May 17, 2009 at 8:24 AM  

ഉള്ളിലെവിടെയോ കൊളുത്തിവലിക്കുന്നു വരികള്‍

Mahesh Cheruthana/മഹി May 17, 2009 at 3:06 PM  

"പൊട്ടാത്ത പട്ടിന്റെ നൂലുകൊണ്ടുള്ളില്‍
കോര്‍ത്തിട്ടൊരോര്‍മ്മ തന്‍ ചെമ്പകപ്പൂക്കള്‍
കാണുന്നതെന്നിനി; വീര്‍പ്പിട്ടു കണ്ണീര്‍-
ക്കണ്‍‌മറഞ്ഞോടുന്നു പാളങ്ങള്‍ പിന്നില്‍.."

ഓര്‍മകളുടെ ഹൃദയസ്പര്‍ശിയായ വരികള്‍ !
എല്ലാ ആശംസകളും!!!!!!

ശ്രീലാല്‍ May 17, 2009 at 11:34 PM  

ഓര്‍മ്മകളുടെ ചെമ്പകപ്പൂക്കള്‍ !! മനോഹരമായി വരികള്‍ .

മനസ്സില്‍ തട്ടിയ ഒരു ചിത്രമായിരുന്നു അത്. വരികളിലൂടെ ചിത്രത്തെക്കാണുമ്പോള്‍ മനോഹാരിത കൂടുന്നു..

ശ്രീലാല്‍ May 17, 2009 at 11:40 PM  

പുറത്തേക്ക് നോക്കിയിരിക്കുന്ന കുട്ടിയുടെ കണ്ണില്‍ കണ്ണുനീരാണെന്ന് കണ്ട ചന്ദ്രേച്ചിക്ക് ഒരു കൂപ്പുകൈ കൂടി.

Ziya May 21, 2009 at 11:52 AM  

ഹാ! അതിമനോഹരം...അത്യുജ്ജ്വലം...
നന്ദി ചന്ദ്രേച്ചി...

നന്ദന്റെ ചിത്രം കണ്ടപ്പോള്‍ കുറേ നാള്‍ മുമ്പ് ഞാനെഴുതിയ ഒരു പോസ്റ്റിലെ വരികളാണ് ഓര്‍മ്മയിലെത്തിയത്. എന്റെ ചെറുപ്പത്തിലെ സങ്കടം...

“...വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് പരശുറാം ട്രെയിനില്‍ യാത്രയാവുമ്പോള്‍, തിങ്ങിയ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വിങ്ങിയ ഹൃദയവുമായി സങ്കടം കടിച്ചമര്‍ത്തിയിരിക്കുമ്പോള്‍ അതിവേഗം പിന്നോട്ട് പായുന്ന ഗ്രാമക്കാഴ്‌ചകള്‍ മിഴിനീര്‍ മൂടി അവ്യക്തമാകുമായിരുന്നു”

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor September 11, 2009 at 11:30 AM  

നിഷ്കളങ്കത കണ്ണാടി നോക്കുന്ന വരികള്‍..!! ഉശിരന്‍ ചേച്ചീ..!!

തൃശൂര്‍കാരന്‍ ..... September 11, 2009 at 9:23 PM  

വളരെ നന്നായിരിക്കുന്നു...ഈണം കൊടുത്തു പാടിയാല്‍ കേള്‍ക്കാന്‍ രസമുണ്ടായിരിക്കും...നല്ല വരികള്‍ ..

Umesh Pilicode October 26, 2009 at 12:54 PM  

കണ്ണീര്‍-
ക്കണ്‍‌മറഞ്ഞോടുന്നു പാളങ്ങള്‍ പിന്നില്‍..


നന്നായി

ramanika November 23, 2009 at 4:34 PM  

വളരെ നന്നായിട്ടുണ്ട്..
മനസ്സില്‍ കൊണ്ടു

ManzoorAluvila November 25, 2009 at 7:34 PM  

നന്നായിരിക്കുന്നു..ആശംസകൾ

സുനില്‍ ‍‍‍പെരുമ്പാവൂര്‍ December 9, 2009 at 4:04 PM  

മഞ്ചാടി മണക്കുമീ വരികള്‍
കൈക്കുമ്പിളാല്‍ കൊരിയെടുത്തെന്റെ
തിമിരം പുതച്ച ബാല്യകാല കുതൂഹലത്തിലെക്ക്
അല്പ്പമായെങ്കിലും ചൊരിഞോട്ടെ
നനവുനര്‍ന്ന കണ്ണില്‍
നിനവാല്‍ നിറഞ്ഞൊന്നു മദിക്കട്ടെ..

jyo.mds December 10, 2009 at 10:07 AM  

വളരെ നല്ല കവിത

Unknown January 17, 2010 at 7:12 PM  

നന്നായിട്ടുണ്ട്

Unknown February 3, 2010 at 1:11 PM  

സൂപ്പര്‍!!!

Anonymous,  May 2, 2010 at 2:56 PM  

മനസ്സിലൂടെ ആ വരികള്‍ ഒഴുകി......നന്നായിരിക്കുന്നു.....ഒരുപാടുണ്ടല്ലോ വായിക്കാന്‍ താങ്കളുടെ ബ്ലോഗുകള്‍.....ഞാനെത്താന്‍ വൈകി....സാരല്ല്യാ.....വായിക്കണം എല്ലാം....സസ്നേഹം ദേവി...

Pranavam Ravikumar May 26, 2010 at 8:02 AM  

Vayichu Veendum Poyi En Balyakalthilekku.

Regards

:-)

Unknown January 27, 2019 at 6:49 PM  

ഈ ചിത്രവും ഈ വരികളും എന്റെ ഹൃദയത്തെ വല്ലാണ്ടു സ്പർശിച്ചു