Wednesday, November 26, 2008

ഓര്‍മ്മയുണ്ടോ? ഒരു സൌഹൃദമത്സരം മഷിത്തണ്ടില്‍

മഷിത്തണ്ടില്‍ ഇത്തവണ ഒരു സൌഹൃദമത്സരമാണ്; ഇപ്പോഴത്തെ കുട്ടികള്‍ക്കായല്ല, പണ്ടത്തെ കുട്ടികള്‍ക്കുവേണ്ടി!

എഴുപതുകളുടെ അവസാനപകുതിയിലും, എണ്‍പതുകളിലും കേരളപാഠാവലി മലയാളം പുസ്തകത്തില്‍ രണ്ടുപാഠങ്ങളിലായി പഠിച്ച മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന കവിത, അത് പഠിച്ചിട്ടുള്ള പലര്‍ക്കും ഓര്‍മ്മകാണുമല്ലോ? കുട്ടിക്കാലത്ത് നമ്മുടെ മനസ്സില്‍ പതിയുന്ന ചിത്രങ്ങള്‍ അതുപോലെ മനസ്സില്‍ ഉണ്ടാവും എന്നും. അതിനു തെളിവായി ആ കവിത പൂര്‍ണ്ണമായും ഓര്‍ത്ത് ഇവിടെ എഴുതുവാന്‍ ഒരു അവസരം.

നിങ്ങള്‍ക്ക് ആ കവിത ഓര്‍മ്മയുണ്ടെങ്കില്‍ അതിവിടെ കമന്റായി എഴുതൂ. ആദ്യമാദ്യം എഴുതുന്ന കമന്റുകള്‍ കണ്ട് മറ്റുള്ളവര്‍ എഴുതാതെയിരിക്കുവാന്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. മത്സരഫലവും, കമന്റുകളും അഞ്ചുദിവസങ്ങള്‍ക്കുശേഷം പ്രസിദ്ധീ‍കരിക്കുന്നതാണ്.

============
സമ്മാനം
============

ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് പത്തു തീപ്പെട്ടിപടവും, അഞ്ചു നാരങ്ങമിഠായിയും സമ്മാനമായി നല്‍കുന്നു.


======================
UPDATE : 30-11-2008
======================

ഈ മത്സരത്തില്‍ ഒരുപാടുപേരൊന്നും പങ്കെടുത്തില്ലെങ്കിലും, പങ്കെടുത്തവരെല്ലാം തങ്ങള്‍ക്കോര്‍മ്മയുള്ള വരികള്‍ എഴുതിയിട്ട് കഴിവുതെളിയിച്ചു. ഒരാള്‍ പോലും പൂര്‍ണ്ണമായും ശരിയായി ആ പാട്ട് എഴുതിയില്ല. എങ്കിലും ഉമേഷ്‌ജിയും, കുട്ടുവും 98% ശരിയായി ഓര്‍ത്തെഴുതുകതന്നെ ചെയ്തു.അതിനാല്‍ സമ്മാനം അവര്‍ക്ക് രണ്ടുപേര്‍ക്കുമായി നല്‍കുന്നു..

ഇനി പാട്ടിന്റെ പൂര്‍ണ്ണരൂപം:

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാല്‍നുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്

തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോല്‍ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീ‍ടൂം
കിങ്ങിണി കെട്ടിയ കുഞ്ഞാട്

മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.

ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതന്‍ പൊടിപൂരം

വെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂ

പള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരിറങ്ങിനടന്നപ്പോള്‍
മേരിവരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട് !

പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും ഓരോ നാരങ്ങ മിഠായിയും !!

32 അഭിപ്രായങ്ങള്‍:

അനില്‍ശ്രീ... November 26, 2008 at 8:50 AM  

റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേല കണ്ടു
വേലയും കണ്ടു വിളക്കു കണ്ടു
കടല്‍ത്തിര കണ്ടു കപ്പല്‍ കണ്ടു.

യാരിദ്‌|~|Yarid November 26, 2008 at 8:55 AM  

"മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാല്‍ നുര പോലെ കൊഴുത്താട്"

ഇത്രയെ അറിയാവു , ബാക്കി അറീയാവുന്നവര്‍ എഴുതിയിടൂം ...

അനില്‍ശ്രീ... November 26, 2008 at 8:56 AM  

കുഞ്ചിയമ്മക്കഞ്ചു മക്കളാണേ
അഞ്ചാമനോമനക്കുഞ്ചുവാണേ

പഞ്ചാര വിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചുവെന്ന പേരു വന്നു
ഇഞ്ചു കടിച്ചു രസിച്ചു കുഞ്ചു

വഞ്ചിയില്‍ പഞ്ചാര ചാക്കു വച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു

മുസ്തഫ|musthapha November 26, 2008 at 9:22 AM  

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി കൊഴുത്തൊരു കുഞ്ഞാട്
.................
.................
പാല്‍നുര പോലെ വെളുത്താട്
പഞ്ഞികണക്കു മിനുത്താട്
...............
...............
തുള്ളിച്ചാടി നടന്നീടും
കിങ്ങിണി കെട്ടിയ കുഞ്ഞാട്


(വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്)

:)

കുഞ്ഞന്‍ November 26, 2008 at 10:28 AM  

ആദ്യം ആ നാരങ്ങമുഠായി താ..എന്നിട്ട് പാട്ടെഴുതാം..!

അനില്‍ശ്രീ... November 26, 2008 at 11:46 AM  

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി കൊഴുത്തൊരു കുഞ്ഞാട്

പാല്‍നുര പോലെ വെളുത്താട്,
പഞ്ഞി കണക്കു മിനുത്താട്
...........................
..........................
മേരിക്കൊപ്പം കുഞ്ഞാടും
............................

അടി വച്ചടിവച്ചകമേറി
അവിടെ ചിരിതന്‍ ചെറുപൂരം

വെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കി പാകത്തെ

പള്ളിക്കൂട പടിവാതില്‍
കൊട്ടിയടച്ചു വിരുതന്മാര്‍

പള്ളിക്കൂടം വിട്ടപ്പോള്‍
മേരി വരുന്നത് കണ്ടപ്പോള്‍
ഓടിയണഞ്ഞു കുഞ്ഞാട്

******
വിട്ടു പോയവ പൂരിപ്പിക്കുക.

മുസാഫിര്‍ November 26, 2008 at 12:15 PM  

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി കൊഴുത്ത് വെളുത്താട്.
ഒരു നാള്‍ പള്ളിക്കൂടത്തില്.

ഞാന്‍ ഇത് പഠിച്ചിട്ടില്ല.അമ്മാ‍വന്റെ മകള്‍ ചൊല്ലുന്നത് കേട്ട ഓര്‍മ്മയീല്‍ നിന്നും എഴുതിയതാണ്.
ഒരല്ലി നാരങ്ങ മുട്ടായി .. ?

ജയതി November 26, 2008 at 3:37 PM  

എന്റെ അപ്പൂട്ടാ
ഞാനിതല്ല പഠിച്ചത്.
‘ഒന്നാനാം കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ
ഓരായിരം കിളികൂടുവച്ചു
കൂട്ടിനിളംകിളി താമര പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല‘
എന്തെല്ലാം ഓർമ്മകുറവുണ്ടെങ്കിലും
ഇപ്പൊഴും ഇതു മറക്കാത്തത് അതിശയമാണേ

ജയതി November 26, 2008 at 3:37 PM  

എന്റെ അപ്പൂട്ടാ
ഞാനിതല്ല പഠിച്ചത്.
‘ഒന്നാനാം കുന്നിന്മേൽ ഓരടിക്കുന്നിന്മേൽ
ഓരായിരം കിളികൂടുവച്ചു
കൂട്ടിനിളംകിളി താമര പൈങ്കിളി
താനിരുന്നാടുന്ന പൊന്നോല‘
എന്തെല്ലാം ഓർമ്മകുറവുണ്ടെങ്കിലും
ഇപ്പൊഴും ഇതു മറക്കാത്തത് അതിശയമാണേ

ശ്രീലാല്‍ November 26, 2008 at 7:58 PM  

:( ഒന്നാനാം കൊച്ചുതുമ്പി പാടിക്കോട്ടെ ?.. റാകിപ്പറക്കുന്ന ചെമ്പരുന്ത് ഞാനൊക്കെ സ്കൂളില്‍ എത്തുമ്പോഴേക്കും റാകിപ്പറന്ന് മടുത്ത് പറന്നുപോയിരുന്നു.

എന്താണീ ‘റാകിപ്പറക്കല്‍‘ എന്ന് ഒന്ന് പറഞ്ഞുതായോ..

മേരിക്കുട്ടി(Marykutty) November 27, 2008 at 10:43 AM  

ആഹാ..
എന്റെ പേരില്‍ ഒരു മത്സരം..കൊള്ളാല്ലോ..

ബിന്ദു കെ പി November 27, 2008 at 10:56 AM  

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി കൊഴുത്തൊരു കുഞ്ഞാട്
പാൽനുര പോലെ വെളുത്താട്
പഞ്ഞികണക്കെ മിനുത്താട് !!

കുട്ടു | Kuttu November 27, 2008 at 1:11 PM  

മേരിയ്ക്കുണ്ടൊരു കുഞ്ഞാട്
മേനി കൊഴുത്തൊരു കുഞ്ഞാട്
പാല്‍നുര പോലെ വെളുത്താട്
പഞ്ഞികണക്ക് മിനുത്താട്

മേരിയൊടൊത്തവന്‍ ഉണ്ടീടും
മേരിയൊടൊത്തവന്‍ ഉറങ്ങീടും
മേരിയെണീറ്റാല്‍ എഴുന്നേല്‍ക്കും
മേരി വിളിച്ചാല്‍ വിളി കേള്‍ക്കും

ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെ ചിരി തന്‍ പൊടിപൂരം

വെറിയന്‍ മാരാം ചില പിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂട പ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂ

പള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരോടിയണഞ്ഞപ്പോള്‍
മേരി വരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട്

എല്ലാ വരിയും ശരിയാണോ എന്നോര്‍മ്മയില്ല. എന്നാലും 95% ശരിയാണ്. മുട്ടായി കുട്ടൂന് തന്നെ തരണേ...

(I have a community in Orkut, for storing these songs. I will share the link here)

Sathees Makkoth November 27, 2008 at 6:43 PM  

അപ്പു, സിഗററ്റ് കൂടും ബസ് ടിക്കറ്റും കൂടെ സമ്മാനമായി കൊടുത്തുകൂടെ.
പണ്ടേ എനിക്ക് കവിതയെ ഇഷ്ടമല്ല. എന്തോരം തല്ലാ അവള് കാരണം കിട്ടിയിരിക്കണത്. അതോണ്ട് അവളെ ഞാൻ കണ്ടഭാവം കൂടി നടിച്ചിട്ടില്ല.അപ്പോ പിന്നെ ഓർക്കുകയെന്നത്....ഒരു പരീക്ഷണമാണേ...

Umesh::ഉമേഷ് November 27, 2008 at 10:28 PM  

മേരിക്കുണ്ടൊരു കുഞ്ഞാടു്
മേനി കൊഴുത്തൊരു കുഞ്ഞാടു്
പാല്‍ നുര പോലെ വെളുത്താടു്
പഞ്ഞി കണക്കു മിനുത്താടു്
തുള്ളിച്ചാടി നടന്നീടും
വെള്ളത്തിര പോല്‍ വെള്ളാടു്
മേരിയ്ക്കൊത്തു നടന്നീടും
മേരിയ്ക്കൊത്തു കളിച്ചീടും
മേരിയ്ക്കൊപ്പമുറങ്ങീടും
മേരിയുണര്‍ന്നാലെഴുനേല്‍ക്കും

ഒരു നാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവെച്ചറിവെച്ചകമേറി
അവിടെച്ചിരി തന്‍ പൊടിപൂരം!
വെറിയന്മാരാം ചില പിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടു
പള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളരിറങ്ങി നടന്നപ്പോള്‍
മേരി വരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാടു്

Umesh::ഉമേഷ് November 27, 2008 at 10:30 PM  

ഞാന്‍ പഠിച്ചതല്ല. എനിക്കു ശേഷമുള്ളവര്‍ പഠിച്ചതാണു്.

nandakumar November 28, 2008 at 11:33 AM  

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
......

ക്ഷമീ അത്രയേ ഇപ്പ ഓര്‍മ്മയുള്ളൂ. ഓര്‍മ്മ വരുന്ന മുറക്ക് പിന്നെ കമന്റിട്ടോളാം

Unknown November 28, 2008 at 5:06 PM  

നാരങ്ങാ മിഠായി തിന്നാൻ കൊതിയാകുന്നു.കുഞ്ഞൻ പറഞ്ഞപ്പോലെ എന്നിട്ടാകാം

ഷിജു November 29, 2008 at 8:58 PM  

മേരിക്കുണ്ടൊരു കുഞ്ഞാട്,
മേനികൊഴുത്തൊരു കുഞ്ഞാട്
പാല്‍ നുരപോലെ വെളുത്താട്
പഞ്ഞികണക്കെ മിനുത്താട്.

ഇത്രേം എഴുതിയില്ലേ ... എല്ലാം കൂടി ഞാന്‍ എഴുതിയാല്‍ പിന്നെ വേറെ ആരും വന്നു കമന്റത്തില്ല. അതുകൊണ്ട് ബാക്കി ഇനിയുള്ളവര്‍ വന്ന് എഴുതട്ടെ. പിന്നെ എന്റെ സമ്മാനം ബൂലോകത്തിലെ “വലിയ ശരീരവും കുഞ്ഞു മനസ്സുമുള്ള“ ഞാന്‍ വളരെയധികം ഇഷ്ട്പ്പെടുന്ന പ്രിയപ്പെട്ട കുഞ്ഞേട്ടന് കൊടുത്തേക്കൂ.:):):)

അപ്പു ആദ്യാക്ഷരി November 30, 2008 at 7:50 AM  

ഈ മത്സരത്തില്‍ ഒരുപാടുപേരൊന്നും പങ്കെടുത്തില്ലെങ്കിലും, പങ്കെടുത്തവരെല്ലാം തങ്ങള്‍ക്കോര്‍മ്മയുള്ള വരികള്‍ എഴുതിയിട്ട് കഴിവുതെളിയിച്ചു. ഒരാള്‍ പോലും പൂര്‍ണ്ണമായും ശരിയായി ആ പാട്ട് എഴുതിയില്ല. എങ്കിലും ഉമേഷ്‌ജിയും, കുട്ടുവും 98% ശരിയായി ഓര്‍ത്തെഴുതുകതന്നെ ചെയ്തു.അതിനാല്‍ സമ്മാനം അവര്‍ക്ക് രണ്ടുപേര്‍ക്കുമായി നല്‍കുന്നു..

ഇനി പാട്ടിന്റെ പൂര്‍ണ്ണരൂപം:

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാല്‍നുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്

തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോല്‍ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീ‍ടൂം
കിങ്ങിണി കെട്ടിയ കുഞ്ഞാട്

മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.

ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതന്‍ പൊടിപൂരം

വെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂ

പള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരിറങ്ങിനടന്നപ്പോള്‍
മേരിവരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട് !

പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും ഓരോ നാരങ്ങ മിഠായിയും !!

Patchikutty November 30, 2008 at 4:05 PM  

തേടിയ വള്ളി കാലില്‍ അല്ല ഇന്‍റര്‍നെറ്റില്‍ ചുറ്റി കിട്ടി.


എന്‍റെമോളെ പഠിപ്പിക്കാന്‍ ഒത്തിരി ആഗ്രഹിച്ചു... പക്ഷേ കുട്ടികവിതകളുടെ CD യില്‍ എല്ലാം നാലുവരിയേ ഉള്ളു...
പിന്നെ മോളെ പഠിപ്പിക്കാം എന്ന കാരണം പറഞു എന്ഗിലും എനിക്കും ഓര്‍മ പുതുക്കം എന്നതും ഒത്തിരി സന്തോഷത്തിനു കാരണമായി കേട്ടോ.

എന്‍റെ വക അഭിനന്ദനങ്ങള്‍
അച്ചുവിന്‍റെ അമ്മ.

കുഞ്ഞന്‍ November 30, 2008 at 5:34 PM  

ആ അനില്‍ മാഷ് ഇപ്പോഴും ഒന്നാം ക്ലാസ്സില്‍ത്തന്നെ..ടീച്ചര്‍ ചോദിച്ചത് മേരിക്കുണ്ടൊരു കുഞ്ഞാട് പാടാനാണ് എന്നിട്ട് അനില്‍ച്ചെറുക്കന്‍ പാടിയത് എന്താണ് റാകിയും കുഞ്ചിയമ്മയും..! ചെവിക്ക് പിടിക്ക് മാഷെ

കുട്ടു | Kuttu November 30, 2008 at 6:13 PM  

ഹിയ്യട ഹിയ്യാ...
ഞം.. ഞം...
നാരങ്ങമുട്ടായി തിന്നാന്‍ നല്ല രസം... തീപ്പെട്ടിപ്പടം കിട്ടിയില്ല... ങീ... ങീ...

(കുട്ടിപ്പാട്ടുകള്‍ ശേഖരിക്കാന്‍ കുട്ടൂന് ഒരു ഓര്‍ക്കുട്ട് കമ്യൂണിറ്റി ഉണ്ട്.

ലിങ്ക്: http://www.orkut.co.in/Main#Community.aspx?cmm=40199762

എല്ലാരേയും അംഗമാകാന്‍ ക്ഷണിക്കുന്നു. ഓര്‍മ്മയുള്ള കുട്ടിപ്പാട്ടുകള്‍ പോസ്റ്റു ചെയ്യുകയും വേണം... )

- കുട്ടു

ശ്രീലാല്‍ November 30, 2008 at 7:41 PM  

അല്ലാ എന്താ ഈ റാകിപ്പറക്കല്‍..? കുട്ട്യോള് വല്ലോം ചോദിച്ചാ എന്താന്നാ പറയാ ?

ശ്രീലാല്‍ November 30, 2008 at 8:04 PM  

ഉയ്യോ...ഞാന്‍ വിചാരിച്ച പാട്ട് മാറിപ്പോയി..ഇവിടേ മേരിക്കുണ്ടൊരു കുഞ്ഞാടല്ലേ വിഷയം. :) ക്ഷമിസ്സി ബേകൂ..

കുട്ടു | Kuttu December 1, 2008 at 8:24 AM  

അത് റാകിപ്പറക്കലല്ല ശ്രീലാലേ...
കാറിപ്പറക്കലാ... കാറിക്കൊണ്ട് പറക്കല്‍...

;)

ചീര I Cheera December 1, 2008 at 6:04 PM  

കലക്കി സൌഹൃദ മത്സരം!

P R Reghunath December 6, 2008 at 5:38 PM  

KUTTIKALAKKU VENDIYULLA EE BLOG IPPOZHANU KANDATHU.NALLA SRAMAM.

[ nardnahc hsemus ] December 8, 2008 at 3:12 PM  

ബ്മേ..ഹേ..ഹേ... ഹ്..
കുഞ്ഞാടുകളുടെ ജീവന്‍ വെടിയുന്ന അലര്‍ച്ചകള്‍!


ബക്രീദ് ആശംസകള്‍!

സുല്‍ |Sul December 11, 2008 at 11:01 AM  

എന്നിട്ടും ഈ കവിത എഴുതിയ കെ. എസ്. കെ തളിക്കുളത്തെ ഇവിടെ ആരും ഓര്‍ക്കാതെ പോയത് എന്താണാവൊ?

അമ്മുവിന്റെ ആട്ടിങ്കുട്ടിയെ യുണീകോഡില്‍ ആക്കിയതിനു നന്ദി.

-സുല്‍

Sreekanth Nampoothiri November 25, 2020 at 4:34 PM  

Who translated the poem into Malayalam ?

Unknown May 31, 2021 at 4:43 PM  

ഇതു മലയാളത്തിേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?