ശിശുദിനത്തില്‍ കടങ്കഥകള്‍
ഇതാ പുതിയ കുറെ കടങ്കഥകള്‍. ഉത്തരം പറയാമോ..
(ക്ളൂ...... എല്ലാം കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടവ.. )
1. തൊട്ടാല്‍ വാടും തൊടാതെ വിടരും.
2. കൊത്തിവലിച്ചാല്‍ കൂടെപ്പോരും.
3. അമ്മായിയെ കണ്ടപ്പോള്‍ അസുഖം മാറി
4. കുഞ്ഞിക്കൂനന്‍ കുഴിയില്‍ വീണു
5. പായ വിരിച്ചു പാരതിലിട്ടു
6. ചുമ്മാ കിട്ടും മുട്ടായി.. ഇമ്മിണി കട്ടി കുട്ടായി
7. ഒരച്ഛന്‍റെ മക്കളെല്ലാം ജനല്‍ പടിയില്‍
8. ഇരുമ്പില്ലാത്തൊരു താക്കോല്‍. തുരുമ്പിക്കാത്തൊരു താക്കോല്‍
9. രക്ഷപെടുത്താന്‍ എന്നെ വേണം. ഇഷ്ടത്തോടെ വിളിക്കില്ലാരും
10. നൂറ്റൊന്നു പടി ചവിട്ടി... നമ്പൂരി നാടു ചുറ്റി
11. മൂഷിക വീരനു മൂട്ടില്‍ ചൂട്ട്
12. തൊട്ടാല്‍ പൊട്ടും ഇംഗ്ളീഷ് കട്ട
13. കുത്തീ ഞെക്കീ കത്തു പറന്നു
14. പണ്ടൊരു ഭീമന്‍ ഇന്നൊരെലുമ്പന്‍
15. വട്ടത്തലയന്‍ തവളച്ചാരെ കുട്ടന്‍ പാമ്പതു വെട്ടിവിഴുങ്ങി
======================================
1. സ്ക്രീന്‍ സേവര്‍
2. മൌസ് പോയിണ്റ്റര്‍
3. 'ആന്‍റി' വൈറസ്
4. റീസൈക്കിള്‍ ബിന്നിലെ ഫയല്
5. ഇന്‍റര്‍ നെറ്റ് ബ്രൌസര്‍
6. ലൈനക്സ്
7. വിന്‍ഡോസ്
8. പാസ്‌വേഡ്
9. റീസ്റ്റാര്‍ട്ട് (ഹാംഗ് ആവുമ്പോള്‍)
10. കീബോര്‍ഡ്
11. ഒപ്റ്റിക്കല്‍ മൌസ്
12. ക്ലോസ് ബട്ടണ്‍
13. ഈ-മെയില്‍
14. മോണിട്ടര്‍ (ഇപ്പോള്‍ ഫ്ലാറ്റ്)
15. സി.ഡി ഡ്രവില്‍ സി. ഡി
18 അഭിപ്രായങ്ങള്‍:
ഹഹഹ മനൂ ഇത് കലക്കി,
കുട്ടിക്കവിത ട്രെന്‍ഡ് മാറ്റി കടങ്കഥയുമായെത്തിയോ? ഇനി ഇവിടെ കൊച്ചുകൂട്ടുകാര്‍ വരേണ്ട താമസമേയുള്ളൂ ;)
പിന്നെ കുട്ടിക്കഥകളുമായി ആരാണ് വരുന്നത്? :)
കടങ്കഥകല്‍ സൂപ്പര്‍ എന്നു പറയാതിരിക്കാനാവുന്നില്ല മനൂ
ഇതു അടിപൊളിയായി... എല്ലാം രസകരം തന്നെ.
പഴമ ധ്വനിയ്ക്കുന്ന ചോദ്യങ്ങളും, അത്യന്താധുനികന്‍ ഉത്തരങ്ങളും..
പുതിയ തരം കോമ്പിനേഷന്‍. വളരെ നന്നായിട്ടുണ്ട്.. ട്ടൊ.
.. ആശംസകള്‍..
ഹഹ...
കാലത്തിനനുസരിച്ച് കോലവും..!
എല്ലാം കിടിലന്‍, പക്ഷെ ആ 13 മാത്രം നേരെയുത്തരം കിടക്കുന്നു..!
മനൂ.. ശിശുദിനത്തിലെ കടങ്കഥ കള്‍ കലക്കീന്ന് പറഞ്ഞാല്‍ മതിയല്ലോ.. ഏറെ ഇഷ്ടപ്പെട്ടത് “മൂഷിക വീരനു മൂട്ടില്‍ ചൂട്ട്”.
ആശംസകള്‍
ഹഹഹ
സൂപര്‍ തന്നെ.
എല്ലാം കമ്പ്യൂട്ടര്‍ മയം.
-സുല്‍
ഹ ഹ ഹ... കിടു....
മനുവേട്ടാ സൂപ്പര്‍
:)
ഇതു കടംകഥയല്ല.
ഇതാണു മക്കളേ കടമീല്ലാകഥ.
മനു, കൊച്ചു കൂട്ടുകാര്‍ക്കു് തീര്‍ച്ചയായിട്ടും രസിക്കും.:)
എന്താ പറയുകാ...
മനൂ, സൂപ്പര്‍ബ്...!!
മനുവേട്ടാ...
കമ്പ്യൂട്ടര്‍ കടങ്കഥ കലക്കി.
ഇത് വല്ല കുട്ടി മാഗസിനുകള്‍ക്കും അയച്ചു കൊടുക്കൂ... പ്രസിദ്ധീകരിക്കും എന്നതിനു 101 % ഉറപ്പ്.
മനുജീ...
തഹര്‍ത്തു കളഞ്ഞു ഐടി കടംകഥ!!!
വല്ല മാഗസിനും അയച്ചുകൊടുക്കാന്‍
ശ്രീ.ശ്രീ നിര്‍ദ്ദേശിക്കുന്നു.
ബ്ലോഗ് ഇതിനകം സ്വന്തമായ ഒരു അസ്‌തിത്വം നേടിയിട്ടുണ്ടെന്നും സമാന്തരമാധ്യമെന്ന നിലയിലേക്ക് അതിനെ കൂടുതല്‍ ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നാം എന്നതും മറന്നു കൊണ്ടാകരുത് ഈ വിധം കമന്റുകള്‍.
superb....:)
കൊടുകൈ!
പുത്തന്‍ കടംകഥകള്‍ കൊള്ളാം.
നല്ലൊരു പഴമാണയ്യയ്യാ
ഇത് തിന്നാന്‍ കൊള്ളില്ലയ്യയ്യോ
- ആപ്പിള്‍ കമ്പ്യൂട്ടര്‍
നല്ലൊരു കടയാണെന്നാലവിടൊരു
പടവും വില്‍ക്കാനില്ലല്ലോ
-ഫോട്ടോഷോപ്പ്
മടിത്തട്ടിലിരിക്കും
കരുമാടിക്കുട്ടന്‍
-ലാപ്‌ടോപ്
കാള കിടക്കും കയറോടും
-കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിലെ കേബിളും കമ്പ്യൂട്ടറും
ഉലകം ചുറ്റും വലയെന്നാലതില്‍
മീനുകള്‍ കോരാന്‍ പറ്റൂല
-ഇന്റര്‍നെറ്റ്
അമ്മമടിയില്‍
ആയിരമുണ്ണികള്‍
-മദര്‍ ബോഡ്
സിയ ചേട്ടാ...
ബ്ലോഗിനെ തരം താഴ്ത്തി കണ്ടിട്ടല്ല അങ്ങനെ അഭിപ്രായപ്പെട്ടത്. ബ്ലോഗ് വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള് ബാല പംക്തികളും മറ്റും വായിക്കുന്നുണ്ടാകുമല്ലോ. അവര്‍ക്കു കൂടി പ്രയോജനപ്പെടുമെങ്കിലോ എന്ന ചിന്ത കൊണ്ടു മാത്രമാണ്‍ അങ്ങനെ കമന്റിട്ടത്. തെറ്റായ രീതിയില്‍ അതിനെ എടുക്കരുതെന്ന് അപേക്ഷ.
കുട്ടി.കോം പോലുള്ള ഏതെങ്കിലും സ്ഥലത്തു കൂടി പ്രസിദ്ധീകരിച്ചു വന്നാല്‍ അത് ഒരുപാട് കൊച്ചു കൂട്ടുകാര്‍ക്ക് ഉപയോഗപ്പെട്ടേക്കും എന്നാണ്‍ ഉദ്ദേശ്ശിച്ചത്.
:)
(അഭിപ്രായം പറയുമ്പോള്‍ എന്തൊക്കെ ആലോചിക്കണം ദൈവമേ!)
ശ്രീക്കുട്ടാ...
താങ്കളുടെ ഉദ്ദേശ്യ ശുദ്ധിയെ മാനിക്കുന്നു. തീര്‍ച്ചയായും കൂടുതല്‍ കുട്ടികളിലേക്ക് ഇതൊക്കെ എത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കാവുന്നതാണ്.
അതിനു മറ്റുമാധ്യമങ്ങളിലേക്ക് പ്രസിദ്ധീകരണത്തിനു അയക്കുന്നത് മാത്രമല്ല ഏക ഉപായം എന്ന അഭിപ്രായമാണെനിക്ക്.
അതുപോലെ ബ്ലോഗ് കൂടുതല്‍ ആള്‍ക്കാരിലേക്കെത്താന്‍ ഇനി അധിക കാലം കാത്തിരിക്കേണ്ട ആവശ്യമുണ്ടോ എന്നൊരു അഭിപ്രായവും എനിക്കുണ്ട്.
അഭിപ്രായം ഇരുമ്പുലക്ക അല്ലല്ലോ :)
സിയ ചേട്ടാ...
ഞാനുദ്ദേശ്ശിച്ചത് മനസ്സിലാക്കി എന്നറിഞ്ഞതില്‍ സന്തോഷം. ഒപ്പം മറുപടി വിശദമായി തന്നതിനും നന്ദി.
പറയാന്‍ വിട്ടുപോയി, കമന്റായി ഇട്ട കടങ്കഥകളും വളരെ നന്നായി കേട്ടോ.
:)
Post a Comment