Wednesday, July 2, 2008

ഒരേ ദിവസം ജനിച്ചവര്‍

ഇതു ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടിരുന്നതാണ്.ഇന്നു വീണ്ടും വായിച്ചപ്പോള്‍
എല്ലാ മക്കള്‍ക്കും വേണ്ടി മഷിത്തണ്ടില്‍ ഒന്നുകൂടെ ഇട്ടാലോ എന്നു തോന്നി..നിങ്ങള്‍ കേട്ടതും വായിച്ചതും ഒക്കെ തന്നെയാണല്ലോ ഞാന്‍ പറയുന്ന കഥകളെല്ലാം തന്നെ.
ഈ കഥക്കു ഞാന്‍ ആരോടൊ കടപ്പെട്ടിരിക്കുന്നു.....
ഓര്‍മ്മ വരുന്നില്ല.

കാക്കകള്‍ക്കും ചിത്രശലഭങ്ങള്‍ക്കും ബന്ധമുണ്ടന്നു ഒരു കുട്ടി കണ്ടു പിടിച്ചു.
ഒരേ ദിവസം ജനിച്ചവര്‍.

ആകാശത്തില്‍ മേഘവും മഴവില്ലും തമ്മില്‍ സൌന്ദര്യത്തെ ചൊല്ലി വഴക്കുണ്ടായി.അടി പിടി ആയി.
വഴക്കുതീര്‍ക്കാന്‍ ദൈവം ആവുന്നതും ശ്രമിച്ചു.എന്നിട്ടും പൊരിഞ്ഞയടി..സഹികെട്ട ദൈവം, ശപിച്ചു.
"ഭൂമിയിലേക്ക് പൊയ്ക്കോളീന്‍.."

ഭൂമിയിലേക്കു പതിക്കുബോള്‍ മേഘം പൊടിഞ്ഞു കാക്കകള്‍ ആയി,മഴവില്ലു പൊടിഞ്ഞു ചിത്രശലഭങ്ങളും..
വ്യത്തിയും, സൌന്ദര്യവും ഭൂമിയ്ക്ക് നല്കിക്കൊണ്ട് അവര്‍ ഇവിടെയിങ്ങനെ പറന്നു നടക്കുന്നു.

നല്ല കഥ അല്ലേ എന്റെ കുഞ്ഞു മക്കളേ.അപ്പോള്‍ ഇനി ഞാറാഴ്ച കാണാം.

21 അഭിപ്രായങ്ങള്‍:

കിലുക്കാംപെട്ടി July 2, 2008 at 6:17 AM  

കാക്കകള്‍ക്കും ചിത്രശലഭങ്ങള്‍ക്കും ബന്ധമുണ്ടന്നു ഒരു കുട്ടി കണ്ടു പിടിച്ചു.
ഒരേ ദിവസം ജനിച്ചവര്‍.

ശ്രീലാല്‍ July 2, 2008 at 8:05 AM  

മേഘം പൊടിഞ്ഞ് കാക്കകളും മഴവില്ല് പൊടിഞ്ഞ് പൂമ്പാറ്റകളും.. മനോഹരം :)

കാവലാന്‍ July 2, 2008 at 8:51 AM  

ആഹാ അടിപൊളി,
സുന്ദരമായ ഭാവനയാണല്ലോ.

പൊറാടത്ത് July 2, 2008 at 9:38 AM  

ബെസ്റ്റ് കിപെ.. ബെസ്റ്റ്..!!

ശ്രീ July 2, 2008 at 9:51 AM  

മഴവില്ലു പൊടിഞ്ഞുണ്ടായ ചിത്രശലഭങ്ങള്‍... കൊള്ളാം ചേച്ചീ. (ചേച്ചിയുടെ ബ്ലോഗില്‍ തന്നെ വായിച്ചിട്ടുണ്ടെന്നു തോന്നുന്നു)
:)

CHANTHU July 2, 2008 at 11:52 AM  

ഹായ്‌ എന്തു നല്ല സങ്കല്‍പം. നന്നായിരിക്കുന്നു. ഞാനും കുറേ കാലമായി കാക്കക്കും പൂമ്പാറ്റക്കും പുറകെ നടക്കുന്നു. രഹസ്യമറിയാന്‍.

Typist | എഴുത്തുകാരി July 2, 2008 at 1:52 PM  

അതെ,ശരിക്കും നല്ല കഥ.

അരുണ്‍ കായംകുളം July 2, 2008 at 2:25 PM  

ഇസ്റ്റ മായി.
ഞാറാഴ്ച പുത്തന്‍ കഥ വേനം...

ഗീതാഗീതികള്‍ July 2, 2008 at 6:27 PM  

കിലുക്കാമ്പെട്ടീ, അപ്പോള്‍ ഞാനൊരു കുസൃതിചോദ്യം ചോദിച്ചാല്‍ പിണങ്ങുമോ?

മേഘം പൊടിഞ്ഞ് കാക്കകളും, മഴവില്ലു പൊടിഞ്ഞ് ചിത്രശലഭങ്ങളും ആയെങ്കില്‍, ഇപ്പോഴും മേഘങ്ങളും മഴവില്ലും ആകാശത്തു കാണുന്നുണ്ടല്ലോന്ന്‌ കുഞ്ഞുങ്ങള്‍ സംശയം ചോദിച്ചാല്‍ എന്തുത്തരം പറയണം?

അല്ല, ആ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് ആ സംശയം വരില്ലായിരിക്കും അല്ലേ?

മിന്നാമിനുങ്ങുകള്‍ //സജി.!! July 2, 2008 at 6:34 PM  

ഉപമ മനോഹരം മേഘം പൊടിഞ്ഞ് കാക്കകളും മഴവില്ല് പൊടിഞ്ഞ് പൂമ്പാറ്റകളും.. മനോഹരം :)

വാല്‍മീകി July 2, 2008 at 6:35 PM  

അപ്പൊ അങ്ങനെയാണല്ലോ കാക്കകളും ചിത്രശലഭങ്ങളും ഉണ്ടാ‍യത്..
കുഞ്ഞിക്കഥ ഇഷ്ടായി..

ശ്രീലാല്‍ July 2, 2008 at 7:44 PM  

ഗീതടീച്ചറേ, ഭൂമിയിലേക്ക് വന്ന മേഘത്തിന്റെയും മഴവില്ലിന്റെയും മക്കളും മക്കളുടെ മക്കളും ഒക്കെയാകാം ഇന്നും ആകാശത്ത് കാണുന്നത്..
:)

അനൂപ്‌ കോതനല്ലൂര്‍ July 3, 2008 at 12:13 AM  

ഗീത ടീച്ചര്‍ ചോദിച്ച സംശയം തന്നെയാ എന്നിക്കും

പാര്‍ത്ഥന്‍ July 3, 2008 at 12:59 AM  
This comment has been removed by the author.
ശിവ July 3, 2008 at 5:49 AM  

നല്ല ഭാവന...

സസ്നേഹം,

ശിവ

Bindhu July 3, 2008 at 9:00 AM  

മനോഹരം ഈ ഭാവന :-)

ഗീതാഗീതികള്‍ July 5, 2008 at 9:43 AM  

ശ്രീ ലാലേ ഉത്തരം കിട്ടി. കിലുക്കാമ്പെട്ടീ ഇതു മതി.
(യഥാര്‍ത്ഥത്തില്‍ ഒരു കുട്ടി ഈ ചോദ്യം ചോദിച്ചു. എനിക്കു ഭാവന വരാതെ ഉത്തരം മുട്ടി)

പാര്‍ത്ഥന്‍ July 5, 2008 at 10:48 AM  

ഗീതാഗീതികള്‍,
കുട്ടികള്‍ ചിന്തിക്കട്ടെ.
കഥകള്‍ എല്ലാം കാല്‍പനികം തന്നെ. ഒരു കഥയില്‍ ഒരു സാരോപദേശം ഉണ്ടാവണം കൂടാതെ കുറെ സംശയങ്ങളും. അപ്പോഴല്ലെ ചിന്തയില്‍ നിന്ന്‌ പുതിയ ആശയങ്ങള്‍ ഉണ്ടാവുകയുള്ളൂ.
(വിപ്ലവപ്രേമത്തിന്റെ ഒടുവില്‍ കല്യാണം കഴിക്കുന്ന സമയത്തെ ഗ്രൂപ്‌ ഫോട്ടോ കാണിച്ച്‌ അവസാനിക്കുന്ന സിനിമപോലെയുള്ള കഥകള്‍ എന്തായാലും മഷിത്തണ്ടില്‍ വേണ്ട.)

കിലുക്കാംപെട്ടി July 5, 2008 at 2:01 PM  

എന്റെ ബ്ലോഗ് കുഞ്ഞുങ്ങളെ ഇത്ര കാര്യമായിട്ടു നിങ്ങള്‍ വായിക്കയും ,സംശയം ചോദിക്കയും ഉത്തരങ്ങള്‍ പറയുകയും ഒക്കെ ചേയ്യുന്നതു കണ്ടപ്പോള്‍ ഒത്തിരി സന്തോഷം ആയി....വീണ്ടും കഥയെഴുതാന്‍ പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായങ്ങള്‍ക്കെല്ലാം നന്ദി.

സഹയാത്രികന്‍ July 5, 2008 at 2:26 PM  

കൊള്ളാം...നല്ല കഥ...

:)

m.k.khareem September 18, 2008 at 7:27 PM  

vaaku dhyaanamaanu
pranayavum
praarthanayum....