Sunday, February 24, 2008

കാക്കേ കാക്കേ കൂടെവിടെ ?

കാക്കേ കാക്കേ കൂടെവിടെ ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞുകിടന്നു കരയില്ലേ?

കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയ്യിലെ നെയ്യപ്പം?
ഇല്ല തരില്ലീ നെയ്യപ്പം,
അയ്യോ കാക്കേ പറ്റിച്ചോ !!


ഈ പഴയ പാട്ട്, ഇവിടെ മൂന്നര വയസ്സുകാരന്‍ മനു പാടിയിരിക്കുന്നു.ഇവിടെ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ യൂട്യൂബിലെ ഈ ലിങ്ക് ഒന്നു നോക്കൂ

16 അഭിപ്രായങ്ങള്‍:

അപ്പു February 23, 2008 at 4:55 PM  

ബ്ലോഗറിലെ വീഡിയോ അപ്‌ലോഡ് സൌകര്യം വച്ച് ഒരു പരീക്ഷണം. ഒറിജിനല്‍ വീഡിയോ‍യില്‍ ലിപ് മൂവ് മെന്റും പാട്ടും ഒരേപോലായിരുന്നു. ബ്ലോഗ് വഴി കയറിയിറങ്ങി വന്നപ്പോള്‍ ഇതാ രണ്ടും രണ്ടായിരിക്കുന്നു.. എന്തോ എന്തരോ .. ?!!

സുമേഷ് ചന്ദ്രന്‍ February 23, 2008 at 5:08 PM  

തെലുഗു മൂവിയുടെ മലയാള ഡബ്ബിംഗ് പോലെ.. എന്തായാലും പാട്ട് പാടല്‍ എഫര്‍ട്ട് കൊള്ളാം..
അപ്പുട്ടാ.. അങനെ വീട്ടില്‍ തന്നെ ഒരു ഗായകനെ തഞ്ചത്തില്‍ തയ്യാരാക്കി അല്ലെ? ഇനി ബാക്കിയുള്ള ഗായകരുടെ കാര്യമെന്താകുമോ ആവോ

മനോജ്.ഇ.| manoj.e February 23, 2008 at 8:14 PM  

അപ്പുവിന്റെയും മനുവിന്റെയും ഉദ്യമം നന്നായിട്ടുണ്ട് :)

Gopan (ഗോപന്‍) February 23, 2008 at 8:43 PM  

കൊച്ചു ഗായകനു
അഭിനന്ദനങ്ങള്‍ !
:)

ശ്രീവല്ലഭന്‍ February 24, 2008 at 4:38 AM  

കൊള്ളാം, മിടുക്കന്‍ പാട്ടുകാരന്‍ :-)

അഗ്രജന്‍ February 24, 2008 at 9:10 AM  

മനുക്കുട്ടാ... അസ്സലായിട്ടുണ്ട്...
അപ്പുഅപ്പായോട് ശരിക്ക് റെക്കോഡ് ചെയ്യാന്‍ അങ്കിള്‍ പറഞ്ഞതായി പറ :)

അയ്യോ... കാക്കേ പറ്റിച്ചോ!!

ഇവിടെയെത്തുമ്പോഴുള്ള ആ മുറുക്കത്തിന് കാലങ്ങളോ തലമുറകളോ ഒട്ടും മാറ്റം വരുത്തിയിട്ടില്ല!

ആഗ്നേയ February 24, 2008 at 1:36 PM  

അയ്യോ..ഒന്നും കേള്‍ക്കുന്നില്ലല്ലോ!
എന്റെ കുഴപ്പം ആണൊ?
മനുക്കുട്ടന്‍ കൊഞ്ചുന്നതും,നാണിക്കുന്നതും മാത്രം കണ്ടു..

sathees makkoth,  February 24, 2008 at 1:59 PM  

അപ്പു പറ്റിച്ചല്ലോ...മോന്റെ പാട്ടൊന്നും കേള്‍ക്കാന്‍ പറ്റുന്നില്ല.ആ തലയാട്ടലും ഇടയ്ക്കിടയ്ക്ക് ഡയറക്ടറെ നോക്കുന്നതും മാത്രമേ കാണാന്‍ പറ്റുന്നുള്ളു.
ഏതായാലും നല്ല ശ്രമം. മോനെ അന്വേഷണം അറിയിക്കുക.

മറ്റൊരാള്‍\GG February 24, 2008 at 2:43 PM  

മനുവിന്റെ പാട്ട് പാടല്‍/ അത് വീഡിയോവിലാക്കല്‍ ഉദ്യമം നന്നായിരിക്കുന്നു.

പിന്നെ ഇവിടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കാത്തതു കൊണ്ട്, എന്തെങ്കിലും കുഴപ്പമുള്ളതായ് എനിയ്ക്ക് തോന്നുന്നില്ല.

മേലിലും ഇത്തരം കലാപരിപാടികള്‍ ഇവിടെ കാണാന്‍ സാധിക്കും എന്ന് വിചാരിക്കുന്നു!

ഗീതാഗീതികള്‍ February 24, 2008 at 6:31 PM  

പാട്ട് ഇടയ്ക്കിടെ മങ്ങിയും തെളിഞ്ഞും കേള്‍ക്കുന്നു...
കുഞ്ഞിന്റെ ആക്ഷന്‍സ് കൊള്ളാം.

പൊറാടത്ത് February 24, 2008 at 9:36 PM  

എന്തരോ മഹാനുഭാവലൂ..

ശ്രീലാല്‍ February 25, 2008 at 6:31 AM  

കലക്കി മനുക്കുട്ടാ :) ആദ്യത്തെ വേദിയാണോ ഇത്..? അവസാനത്തെ വരി പാടിത്തീര്‍ത്തിട്ട് ഓടുകയായിരുന്നോ..? ധൈര്യത്തില്‍ പാടിക്കോ..കേള്‍ക്കാന്‍ എല്ലാവരും ഉണ്ടെട്ടോ.. :)


പാട്ടും വീഡിയോയും തമ്മില്‍ ഡിലേയുണ്ട്.

ശ്രീ February 25, 2008 at 7:10 AM  

കൊള്ളാമല്ലോ അപ്പുവേട്ടാ...

മനുക്കുട്ടന്റെ നിഷ്കളങ്കമായ ആ ഭാവവും പാട്ടും എല്ലാം നന്നായി, പാട്ടും ആക്ഷനും തമ്മില്‍ ഡിലേ ഉണ്ടെങ്കിലും...

മനുക്കുട്ടാ... അഭിനന്ദനങ്ങള്‍
:)

ഹരിയണ്ണന്‍@Hariyannan February 27, 2008 at 9:40 PM  

അയ്യോ മോനേ പറ്റിച്ചോ?
പണിപറ്റിച്ചുകളഞ്ഞല്ലോ?

പാട്ടുകലക്കി! അപ്പ(ഊ)ന്റെ റിക്കോര്‍ഡിങ്ങും കലക്കി!!:)

ചന്ദ്രകാന്തം February 29, 2008 at 4:26 PM  

മനൂട്ടന്റെ പാട്ട് യൂട്യൂബില്‍ പോയി കേട്ടു.
ഈ പാട്ട്‌ ഇന്നുവരെ പാടിയിട്ടുള്ള കുഞ്ഞുങ്ങളെല്ലാരും.. ഒരുപോലെ പാടുന്ന ഒന്നാണ്‌.. "കൂട്ടിന..കത്തൊരു കുഞ്ഞുണ്ടോ" എന്ന്‌.
മനുക്കുട്ടന്‍ ഇത്തിരികൂടി രക്ഷപ്പെടുത്തി ആ വരി.
നന്നായിട്ടുണ്..ട്ടൊ.

മഴത്തുള്ളി March 6, 2008 at 5:49 PM  

അപ്പു മാഷേ ഇതിനിടയില്‍ വീഡിയോ ക്ലിപ്പിംഗും ഇട്ടു അല്ലേ. മനുക്കുട്ടന്റെ പാട്ട് ഇഷ്ടമായി. ഇനിയും ഇങ്ങനെ പാട്ടുകള്‍ ഇടുമല്ലോ. അപ്പോള്‍ എല്ലാവരും പറഞ്ഞ ‘സംഗതികള്‍’ എല്ലാം ശ്രദ്ധിച്ചാല്‍ മതി.

മനുക്കുട്ടന് എല്ലാ ആശംസകളും.