പൂമ്പാറ്റയോട്.......
(പൂമ്പാറ്റകളുടെ മനോഹരചിത്രങ്ങള്‍ കാണണമെങ്കില്‍ ശ്രീ. ഗോപന്റെ പേജ് സന്ദര്‍ശിക്കൂ....)
http://www.flickr.com/photos/22109639@N03/2166324207/in/set-72157603626949695/
പൂമ്പാറ്റയോട്....
..................................
പൂക്കള്‍തോറും പുഞ്ചിരിക്കും കൊച്ചുപൂമ്പാറ്റേ - നിന്റെ
പൂഞ്ചിറകിന്‍ വര്‍ണ്ണമേഴും ആരിതു തന്നു?
*** *** ***
ഓ........
കൊച്ചുപൂക്കള്‍തന്‍ അഴകില്‍ മയങ്ങിയോ - നല്ല
പൂമണം പുല്‍കി മയങ്ങിയോ?
പൂക്കള്‍തോറും പാറിടുംനീ കൊച്ചു പൂമ്പാറ്റേ
പൂമ്പൊടിയും പൂന്തേനും നീ നുകര്‍ന്നുവോ?
(പൂക്കള്‍ തോറും.....)
*** *** ***
മാനത്തെ മഴവില്ലിന്‍ ഭംഗിയോ?
നൃത്തമാടീടും മയിലിന്റെ പീലിയോ?
എങ്ങിനെയീ എങ്ങിനെയീ വര്‍ണ്ണജാലങ്ങള്‍
എങ്ങുനിന്നുഎങ്ങുനിന്നു നേടി നീയെത്തി?
(പൂക്കള്‍തോറും.....)
*** *** ***
ചാരുതയോലുമീചിറകുകള്‍ -ഒന്നു
ചാരെ ഞാന്‍ കണ്ടോട്ടേ ശലഭമേ
ചാരത്തായ് ഒന്നിരിക്കൂ കൊച്ചുപൂമ്പാറ്റേ
ചാരുവാം മേനി ഞാന്‍ ഒന്നു തൊട്ടോട്ടേ.
(പൂക്കള്‍ തോറും.....)
എഴുതിയത് : കെ.സി. ഗീത.
ഇതൊരു പഴയ ഹിന്ദി സിനിമാഗാനത്തിന്റെ ട്യൂണിനൊപ്പിച്ചാണ് എഴുതിയിരിക്കുന്നത്.
( പഞ്ചി ബനേ ഉഡ്‌തെ ഫിരേ മസ്ത് ഗഗന്‍ മേം
ആജ് മൈം ആസാദ് ഹൂം ദുനിയാ കി മഹല്‍ മേം...
എന്ന ഗാനത്തിന്റെട്യൂണ് . മദര്‍ ഇന്‍ഡ്യ എന്നാണെന്നു തോന്നുന്നു സിനിമയുടെ പേരു്. നര്‍ഗീസ് അഭിനയിച്ചതാണ്. മലയാളത്തിലും ഒരു സിനിമാപാട്ടുണ്ടെന്നു തോന്നുന്നു, ഇതേ ട്യൂണില്‍. ലിറിക്സ് അറിയില്ല)
ഞാനിത് 5 - 8 വയസ്സുള്ള കൊച്ചുപെണ്‍കുട്ടിയ്ക്ക് നൃത്തം ചെയ്യാനായി എഴുതിയതാണ്.
copyright(C)2006 K.C.Geetha,TC2/2127-1, TPJ RD, Plamoodu, Pattom, Tvpm.
29 അഭിപ്രായങ്ങള്‍:
ഇതിപ്പൊ എന്റെ മനസ്സിനെ നൃത്തം ചെയ്യിച്ചു. നല്ല വരികള്‍.
ഇനി പാടി കേള്‍ക്കാം..
തൊടിയിലെ പൂക്കള്‍ തന്‍ പൂവിലെ നറുമണം പോലെ സുന്ദരം.
എന്നാ പിന്നെ ഇതൊന്നു പാടി പോസ്റ്റിക്കൂടായിരുന്നു ചേച്ചിയേയ്..
ഹായ് നല്ല പാട്ട്...
നല്ല വരികള്‍..
ഇനി ബ്ലോഗിലെ ഗായകര്‍ പാടട്ടെ..
പൂക്കള്‍തോറും പുഞ്ചിരിക്കും കൊച്ചുപൂമ്പാറ്റേ - നിന്റെ
പൂഞ്ചിറകിന്‍ വര്‍ണ്ണമേഴും ആരിതു തന്നു?
നല്ല സംസര്‍ഗ്ഗവും അതിലുപരി നല്ലൊരു ചിരിയുമായി നടക്കുന്ന പൂമ്പാറ്റയ്ക്ക് മഴവില്ല് തന്നെ സമ്മാനമായ്യി നല്‍കിയതാവാം.
നല്ല വരികള്‍.:)
ഓ.ടോ.
നിറങ്ങള്‍ വായനയ്ക്കൊരു തടസ്സം ആകുന്നോ .എനിക്ക് തോന്നുന്നു.
നന്നായിയ്യുണ്ട് ഗീതേച്ചീ... നല്ല വരികള്‍!
:)
എനിക്കിഷ്ടായി. :)
Good ones bhai
:)
upaasana
ടീച്ചറേ, കൊള്ളാം..
ഏതു ഹിന്ദി പാട്ടാണു?
വരികള്‍ കൊള്ളാം ഏത് ഹിന്ദിപാട്ടാണെന്ന് വച്ചാ നമ്മുക്കൊന്ന് പാടി നോക്കാമായിര്‍ന്നു... :)
വാല്‍മീകി, ആദ്യസന്ദര്‍ശനത്തിന് നന്ദി. ഇതിനി തന്നത്താനെ പാടാം
പഞ്ചി ബനേ ഉഡ്‌തെ ഫിരേ മസ്ത് ഗഗന്‍ മൈം
ആജ് മൈം ആസാദ് ഹൂം ദുനിയാ കി മഹല്‍ മൈം....
എന്ന ഹിന്ദി ഗാനമാണ്. മദര്‍ ഇന്‍ഡ്യ എന്ന സിനിമയിലേതാണെന്നാണ് തോന്നുന്നത്. നര്‍ഗീസ് അഭിനയിച്ചചിത്രമാണ്. മലയാളത്തിലും ഈ ട്യൂണില്‍ പാട്ടുണ്ട് പക്ഷേ അതിന്റെ വേര്‍ഡ്‌സ് അറിയില്ല.
സജീ, തൊടിയിലെ ചെടികള്‍ തന്‍ പൂവിലെ... എന്നായിരിക്കും ഉദ്ദേശിച്ചത് അല്ലേ? പാടാനറിയാം,പക്ഷേ പാടി പോസ്റ്റ് ചെയ്യാന്‍ അറിയില്ല. സജീ നന്ദി.
പ്രിയ, നന്ദി.
ശ്രീ. ഗോപന്‍, ഇവിടം സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷം. ഗോപന്റെ പോസ്റ്റിലെ പൂവിലിരിക്കുന്ന പൂമ്പാറ്റയുടെ ചിത്രം തരുമോ, ഇതില്‍ ചേര്‍ക്കാന്‍?
ശ്രീ. വേണു, അഭിപ്രായമറിയിച്ചതില്‍ നന്ദി.
പൂവും, പൂമ്പാറ്റയും, മഴവില്ലുമൊക്കെ കഥാപാത്രങ്ങളായി വരുന്ന കവിതയായതു കൊണ്ടാണ് വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിക്കളയാമെന്നു വിചാരിച്ചത്. അതു വായനാസുഖം കെടുത്തുന്നുവെങ്കില്‍ ഇതാ മാറ്റി.... മോണോക്രൊമാറ്റിക് ആക്കി.ഈ നിറം കൊള്ളാമോ അതോ വെളുത്ത അക്ഷരങ്ങളാണോ നല്ലത്?
ശ്രീ, സന്തോഷം.(എന്തെങ്കിലും തെറ്റുകുറ്റങ്ങളുമൊക്കെ കണ്ടൂപിടിച്ച് പറയൂന്നേ...)
സു, ആദ്യമായിവിടെ എത്തിയതല്ലേ? ‘സു‘സ്വാഗതം...
ഇനിയും വരണം ട്ടോ....
ഉപാസനേ, മറന്നു പോയോ? ഞാന്‍ ഭായി അല്ല, ബഹനാ!
ജിഹേഷ്, നജീം, ആ ഹിന്ദി പാട്ടേതെന്നു് എഴുതിയിട്ടുണ്ട്. പോസ്റ്റ് ചെയ്തപ്പോള്‍ എനിക്കതിന്റെ ലിറിക്സ് ഓര്‍മ്മ വന്നില്ല, ഇന്നെഴുതിചേര്‍ത്തിട്ടുണ്ട്...
ഇനി താനേ പാടി നോക്കുക.....
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.......
ഗീതേച്ചീ... വരികള്‍ കൊള്ളാം. ഈ ഹിന്ദിപ്പാട്ട് പരിചയമില്ല.അതിനാല്‍ ട്യൂണ്‍ മനസ്സിലായില്ല. പുതുവത്സരാശംസകള്‍!
വര്‍ണ്ണ ശബളമായ വരികള്‍.
ഇതു വായിച്ചപ്പോള്‍, ഓര്‍മകള്‍ .. കുപ്പിവളയും കൊലുസും കിലുക്കി പൂന്തോട്ടത്തിലേയ്ക്കോടി.
ഗീത: എന്‍റെ പടങ്ങള്‍ ഇഷ്ടപ്പെട്ടു വെന്നറിഞ്ഞതില്‍ വളരെ സന്തോഷം. എടുക്കുക, ആവശ്യമുള്ള എല്ലാ ചിത്രങ്ങളും.. ലിങ്ക് ഇവിടെ നല്‍കിയിരിക്കുന്നു..
http://www.flickr.com/photos/22109639@N03/
സ്നേഹത്തോടെ,
ഗോപന്‍
ഗീതേച്ചീ
ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍
ശ്രീ. അപ്പു, ഈ ഹിന്ദി പാട്ടു് ഒരുപാട് പഴയതാണ് .ആ ചിത്രം തന്നെ ബ്ലാക് ആന്‍ഡ് വൈറ്റ് ആണ്. അപ്പോള്‍ അതിന്റെ പഴമ മനസ്സിലാക്കാമല്ലോ? പക്ഷെ ഈ പാട്ട് വളരെ അപൂര്‍വമായി രംഗോളീ എന്നപരിപാടിയിലൊക്കെ കാണാറുണ്ട്.
ചന്ദ്രകാന്തം, ഈ പാട്ട് കുട്ടിക്കാലത്തേക്കു കൂട്ടിക്കൊണ്ടുപോയി എന്നറിഞ്ഞതില്‍ വളരെ സന്തോഷം. നന്ദി, ചന്ദ്രാ. ഇനിയും വരണം.
ദ്രൌപതീ, സന്തോഷമുണ്ട്.
ശ്രീ. ഗോപന്‍, അതില്‍ ഒരു ഫോട്ടോ തന്നെ ഇങ്ങോട്ടു പകര്‍ത്തണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ആ ഓറഞ്ച് പൂവിലിരിക്കുന്ന ഓറഞ്ച് ചിത്രശലഭത്തെ ...
പക്ഷേ പറ്റുന്നില്ല. അതുകൊണ്ട് ലിങ്ക് കൊടുത്തു. വളരെ നന്ദിയുണ്ട്.
ചാരുതയോലുമീചിറകുകള്‍ -ഒന്നു
ചാരെ ഞാന്‍ കണ്ടോട്ടേ ശലഭമേ
ചാരത്തായ് ഒന്നിരിക്കൂ കൊച്ചുപൂമ്പാറ്റേ
ചാരുവാം മേനി ഞാന്‍ ഒന്നു തൊട്ടോട്ടേ
എനിക്ക് വളരെ ഇഷ്ടമായി പ്രാസമൊപ്പിച്ചുള്ള ഈ വരികള്‍. ഇതൊക്കെ കാണുമ്പോള്‍ ഇങ്ങനെ എഴുതാന്‍ തോന്നാറുണ്ടെങ്കിലും കുറെ ആയി ശ്രമിക്കാറില്ല.
അഭിനന്ദങ്ങള്‍.
മഴത്തുള്ളീ, മനസ്സില്‍ കവിത വരുമ്പോള്‍ ഉടനുടന്‍ അതു പകര്‍ത്തണം. അല്ലെങ്കില്‍, കുറച്ചുകഴിയുമ്പോള്‍ ആ ആശയവും വരികളും നമ്മുടെ മനസ്സില്‍ നിന്നു് മാഞ്ഞുപോയെന്നു വരും.
മഴത്തുള്ളിക്ക് കവിത കുറിക്കാന്‍ തോന്നട്ടേ.
നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
ഗീതേച്ചി,
കൊള്ളാട്ടോ,
ആശംസകള്‍...
i want give a nice gift for your poombatta.....
i will send it by email...
വളരെ നല്ലത് :)
പ്രിയരേ,
അപ്പുമാഷും ഗീതച്ചേച്ചിയും മാത്രം ഇങ്ങനെ പോസ്റ്റിട്ടോണ്ടിരുന്നാല മതിയോ?
എത്തറ മെമ്പറന്മാരും മെമ്പറകളുമാണ് ബ്ലോഗിന്റെ വലതു വശത്ത് നിരന്നു കെടക്കുന്നത് :)
വല്ലപ്പോഴും ഒന്നുത്സാഹിച്ച് ഓരോരുത്തരും നല്ല കഥകളോ കവിതകളോ ഗുണപാഠങ്ങളോ ചൊല്ലുകളോ കടം കഥകളോ ഒക്കെ ഒന്നിട്ടു കൂടേ!!!
മഷിത്തണ്ട് വാടാണ്ട് നോക്കണ്ടേ :)
ഹരിശ്രീ, സിയാ, നന്ദി.
ഗിരിഷ്, ആ സമ്മാനത്തിനായി സസന്തോഷം കാത്തിരിക്കുന്നു.....
സിയാ പറഞ്ഞത് എല്ലാപേരും കേട്ടുകാണുമല്ലൊ?
ആഹാ ... എന്തൊരു നല്ല ഒരു ഗാനം! എനിക്ക് ഇതു വളരെ വളരെ ഇഷ്ടപ്പെട്ടു. പല ഈണങ്ങളും നോക്കിയെങ്കിലും എനിക്ക് ഇഷ്ടടപ്പെട്ടത് പാറിയെത്താന്‍ ഒത്തിരി സമയമെടുത്തു... ഇതാ...
http://www.kapeesh.com/music/blog/poompattae~.mp3
ശ്രീ. മനോജ്, വളരെ സന്തോഷം.
പക്ഷേ ആ ലിങ്ക് കിട്ടുന്നില്ല.
ആ പാട്ട് പാടി എം.പി.3 ഫയല്‍ ആക്കിയിട്ടുണ്ടെങ്കില്‍ ഇ-മെയില്‍ ആയി അയച്ചുതരാമോ?
അവതരണം പുതുമനിറഞ്ഞ ഒരനുഭവമാണു ഗീത ചേച്ചി
ചന്ദന്മുട്ടികള്‍ക്കിടയില്
കത്തി എരിയുന്ന ഒരു കൂട്ടം സ്വപ്നങ്ങളുടെ ചിത
ഓര്‍മ്മകളായ് ശേഷിക്കുന്ന
ബലിച്ചോറുരുളകള്
കൊത്തിയെടുത്തു ദൂരേയ്ക്കു
പറന്നു പോയ ഇന്നലെയുടെ ആത്മാക്കള്!
നാമിന്നു,
നെടുകെ കീറിയെറിഞഞ -
നാക്കില പോലെ രണ്ടു ജന്മങ്ങള്
ലേറ്റായിപ്പോയതിന് ടീച്ചര്‍ അപ്പനെ വിളിച്ചോണ്ടുവരാന്‍ പറയരുതേ...!
ഇത്രനല്ലൊരു പാട്ട് കണ്ട് ഞാന്‍ കര്‍ണ്ണകഠോരശബ്ദത്തില്‍ എന്റെ മോള്‍ക്ക് പാടിക്കൊടുത്തു!”പഞ്ചി ബനേ”യുടെ സെറ്റപ്പൊന്നും അറിയാത്തതുകൊണ്ട് എന്റെ മോളതങ്ങുസഹിച്ചു!
അമ്മേ നല്ല ഒരു പാട്ട് അച്ഛന്‍ പാടി കുളമാക്കിയെന്ന് മോള്‍ പരാതി പറഞ്ഞതുകൊണ്ട് ഒരപേക്ഷ....ദയവായി മാനം മര്യാദക്ക് പാടാനറിയുന്ന ആരെങ്കിലും ഇതൊന്നാലപിച്ച് വരും തലമുറക്കായി ഡെഡിക്കേറ്റ് ചെയ്യണേ!പരിപാടിയുടെ ഈ ഭാഗം സ്പോണ്‍സര്‍ ചെയ്യാന്‍ ബ്ലോഗര്‍.കോം ഉണ്ടല്ലോ!സംഭവം ഒരു മുതല്‍ക്കൂട്ടാവും!!
അനൂപ്, വളരെ നന്ദി.
സ്മൃതിപഥം, ഇത്രയധികം ദു:ഖം എന്തേ?
ഹരിയണ്ണനു ഒറിജിനല്‍ ട്യൂണ് അയച്ചുതരാം.(സൌണ്ട് ഫയല്‍ എങ്ങനെ ബ്ലോഗിലേക്ക് പോസ്റ്റ് ചെയ്യണമെന്ന് അറിയില്ല.
ആരെങ്കിലും പറഞ്ഞുതരുമോ?)
Post a Comment