Monday, December 10, 2007

ക്രിസ്തുമസ് അപ്പൂപ്പന്‍

മഞ്ഞുപൊഴിയുമ്പോള്‍, മാമരം കോച്ചുമ്പോള്‍,
കുഞ്ഞിക്കാറ്റീണത്തില്‍ പാടുമ്പോള്‍..
മണ്ണിലും വിണ്ണിലും താരകളൊന്നിച്ചു-
കണ്ണാരം പൊത്തിക്കളിയ്ക്കുമ്പോള്‍..

കൊഞ്ചും കിടാങ്ങള്‍ക്കു നന്മതന്‍ പുഞ്ചിരി-
ച്ചെണ്ടുമായെത്തുന്നൊരപ്പൂപ്പന്‍...
സഞ്ചിയില്‍ സമ്മാനക്കൂട്ടങ്ങളൊത്തിരി
തോളത്തു തൂക്കുമൊരപ്പൂപ്പന്‍..

ചോപ്പു കുപ്പായവും തൂവെള്ളത്താടിയും
വെള്ളാരങ്കണ്ണുമുള്ളപ്പൂപ്പന്‍..
ഉള്ളിന്റെയുള്ളിലെ സ്നേഹത്തിന്‍ മാധുര്യം
നുള്ളിക്കൊടുക്കുന്നോരപ്പൂപ്പന്‍..

മാനത്തു പാല്‍നുര തൂകിച്ചിരിയ്ക്കുന്ന
മേഘക്കടലിന്നുമക്കരയോ..
മാന്‍കിടാവോട്ടുന്ന വണ്ടിയിലെത്തുമീ-
യപ്പൂപ്പന്‍ പാര്‍ക്കുന്ന കൂടാരം...

**********************

16 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് December 10, 2007 at 1:54 AM  

നല്ല വരികള്‍ ചേച്ചി.

പ്രിയ ഉണ്ണികൃഷ്ണന്‍ December 10, 2007 at 5:53 AM  

കുട്ടിക്കവിത നന്നായി ട്ടൊ ചേച്ചീ.

മയൂര December 10, 2007 at 6:00 AM  

നല്ല ഈണമുള്ള വരികള്‍..ഇഷ്ടമായി:)

ശ്രീ December 10, 2007 at 6:25 AM  

ചേച്ചീ...

നല്ല വരികള്‍‌...

:)

അപ്പു ആദ്യാക്ഷരി December 10, 2007 at 6:34 AM  

ചന്ദ്രേടത്തീ.... ആഹാ.
ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു തുടക്കമായല്ലോ...

നല്ല കവിതയാ കേട്ടൊ :)

സണ്ണിക്കുട്ടന്‍ /Sunnikuttan December 10, 2007 at 9:58 AM  

നല്ലൊരു കുട്ടിക്കവിത

പാഠപുസ്തകത്തിലേക്ക് ചേര്‍ക്കാന്‍ കൊള്ളാം.

സുല്‍ |Sul December 10, 2007 at 10:06 AM  

നല്ല കുട്ടി കവിത.

ക്രിസ്മസ് അപ്പൂപ്പനെ അണുവിട വിടാതെ വരഞ്ഞു വച്ചിരിക്കുന്നു വരികളില്‍.

-സുല്‍

മന്‍സുര്‍ December 10, 2007 at 2:49 PM  

ചന്ത്രകാന്തം...

ക്രിസ്‌മസ്സ്‌ അപ്പൂപ്പന്‍ മനോഹരമായിരിക്കുന്നു

ചൊമന്ന നിറമുള്ളൊരുടുപ്പുമിട്ട്‌
തലയില്‍ നീളന്‍ തൊപ്പിയണിഞ്ഞ്‌
തൂവെള്ള താടി തടവി കൊണ്ട്‌
തോളിലെ സഞ്ചിയില്‍ സമ്മാനവുമായ്‌
വരുന്നുണ്ടേ...വരുന്നുണ്ടേ അപ്പൂപ്പന്‍
ക്രിസ്‌രാവുകളില്‍ പാട്ടുകള്‍ പാടാന്‍
വരവായ്‌ സാന്റാക്ലോസ്സപ്പൂപ്പന്‍

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana December 10, 2007 at 8:48 PM  

അക്കാ,
നന്നായി ട്ടോ
:)
ഉപാസന

ഏ.ആര്‍. നജീം December 10, 2007 at 11:50 PM  

നല്ല കുഞ്ഞു കവിത.....

മഴത്തുള്ളി December 13, 2007 at 10:32 AM  

ചന്ദ്രകാന്തം,

എനിക്ക് വളരെ വളരെ ഇഷ്ടമായി ഈ ക്രിസ്തുമസ് അപ്പൂപ്പന്റെ കവിത. അതും അതീവ ഹൃദ്യമായ ആര്‍ക്കും മനസ്സിലാകുന്ന വരികളില്‍. ഇനിയുമെഴുതൂ. :)

[ nardnahc hsemus ] December 14, 2007 at 1:41 PM  

very nice!

വെള്ളാരങ്കണ്ണുമുള്ളപ്പൂപ്പന്‍..അവിടേയും

വെള്ളാരങ്കണ്ണുമുള്ളൊരപ്പൂപ്പന്‍.. എന്നാക്കിക്കൂടെ?
:)

ഗീത December 19, 2007 at 6:04 PM  

നല്ല ഇണത്തിലും താളത്തിലും പാടാന്‍ പറ്റിയ കവിത.