വരങ്ങളേകണേ..
മനതാരിലെയിരുളാകെമാറ്റിനീ
കനിവോടരുളണമെന്നുമാശ്രയം
തനിയേജീവിതയാത്രചെയ്യവേ
തണലായ്‌എന്നുമനുഗ്രഹിക്കണം
അറിവിന്‍നെയ്‌ത്തിരിനാളമായി നീ
നിറയേണം, ഹൃദയത്തിലെപ്പൊഴും
അറിയാതിതുവരെ ചെയ്ത തെറ്റുകള്‍-
ക്കറിവിന്‍ഉറവേ, മാപ്പു നല്‍കണം
തൊഴുകൈ നെഞ്ചിലമര്‍ത്തി നില്‍പൂ നേര്‍-
വഴിനീകാട്ടണമിന്നു, മെപ്പൊഴും
മിഴികള്‍ നീട്ടുകയെന്റെനേര്‍ക്കു ഞാന്
തൊഴുതീടുന്നു; വരങ്ങളേകണം
14 അഭിപ്രായങ്ങള്‍:
കുട്ടികള്‍ക്ക് ചൊല്ലാന്‍ പ്രാര്‍ത്ഥനയായി.
കുട്ടന്‍ജീ.. നന്നായി.
ഈ പ്രാര്‍ത്ഥന നന്നായിരിക്കുന്നു.
സുല്‍
നല്ല ആശയം.നന്നായിട്ടുണ്ട്.ദൈവ വിസ്വാസം ഇല്ലാതെ പോകുന്ന ഈ കാലത്ത്,ഇത്തരം കവിത അനിവാര്യമാണ്‍.
സസ്നേഹം.
നല്ലൊരു ഈശ്വരപ്രാര്‍ത്ഥന!
നല്ല ഒരു പ്രാര്‍ത്ഥനാ ഗാനം..
കൊള്ളാട്ടോ
വളരെ നല്ല വരികള്‍.
kutta.. nalloru prartthhana.. mathavum jaaathiyum onnu varaathe ingane ezhuthiyathinu nandi
അസ്സലായിട്ടുണ്ട്!
നല്ല പ്രാര്‍ത്ഥന...
കൈ തൊഴുന്നേന്‍!
നല്ല പ്രാര്‍ത്ഥന.
കുട്ടന്‍ മാഷേ,
താങ്കളുടെ പ്രാര്‍ത്ഥനാഗാനം കുട്ടികള്‍ക്ക് ഉപകാരപ്രദമാവും, സംശയമില്ല.
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം...
എന്നതിന്റെ പാരഡിപോലെ.
എങ്കിലും കൊള്ളാം
പ്രിയപ്പെട്ട നിഷ്. സുല്‍ ,ജോണ്‍, അപ്പു, നജീം, വാല്മീകി, ജി.മനു, സുമേഷ്, ഗീത, സിയ, മഴത്തുള്ളി,
എല്ലവരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.. ത്രിഗുണനോടും, എന്നാല്‍, ആ വരികളിലെ 'പാപിയാമെന്നെ' എന്നതിനോട് ഒട്ടും യോജിയ്ക്കുന്നില്ല. ഞാന്‍ ലക്ഷ്യമാക്കുന്ന ഗ്രൂപ് ഒരുപാപവും ചെയ്തിട്ടില്ലാത്ത, ചെയ്യാനറിയാത്ത കുട്ടികളാണ്.
മഷിത്തണ്ടിലെ രചനകളോട് എനിയ്ക്ക് ഒരു ചെറിയ അഭിപ്രായവ്യത്യാസമുണ്ട്. എന്റെ പ്രായം കൊണ്ടു തോന്നുന്നതാണെന്നു കരുതി ക്ഷമിയ്ക്കണം..
നാലു വയസ്സുള്ള എല്‍.കെ.ജി.ക്കാരന്‍ കമ്പ്യൂട്ടറില്‍ സ്വയം ലോഗിന്‍ ചെയ്ത് സ്ക്രാപ്പിടാനും, എന്തിന്, പാസ്സ്‌വേര്‍ഡ് ക്രാക് ചെയ്യാനും വരെ അറിയുന്നു. അവന് ചെമ്പരുന്തിനെ അറിയില്ല, അണ്ണാക്കൊട്ടനെ അറിയില്ല,ഫ്രൂട്ടിയല്ലാതെ, മാമ്പഴമറിയില്ല."ചിത്രത്തിലല്ലാതെ, ഒരു ബട്ടര്‍ഫ്ലൈയെ കണ്ടിട്ടുമില്ല". എനിക്കറിയില്ല, പൂവങ്കോഴിയും പൂച്ചയും, കുറുക്കനുമൊക്കെയായുള്ള സംവാദം,ആരെങ്കിലും വായിച്ചുകൊടുത്താല്‍തന്ന, അവനെത്രമാത്രം ദഹിക്കുമെന്നു. നമ്മിലെ കുട്ടിത്തമല്ലല്ലൊ, അവനിലെ കുട്ടിത്തം. അമരയ്ക്കൊരു വള്ളികെട്ടാന്‍ മതിലില്‍ക്കേറുവന്‍ പറഞ്ഞപ്പോള്‍ എന്റെ രണ്ടു മക്കളും പ്രയാസപ്പെടുന്നത് ഞാന്‍ കണ്ടു. ആ പ്രായത്തില്‍ ഞാന്‍ മാവിന്റെ തുമ്പില്‍ നിന്ന് ഇറങ്ങുമായിരുന്നില്ല.ഇന്ന്, കുട്ടികള്‍ക്ക് കുട്ടിത്തം അന്യമാവുന്നു. അവര്‍ക്കു നമ്മളേക്കാള്‍ പ്രായവും കൂടുന്നു.
ഇത് തെറ്റാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുഎങ്കില്‍, എന്നോട് ദയവായി ക്ഷമിയ്ക്കുക...
ശ്രീ കുട്ടന്‍ - പ്രാര്‍ത്ഥന എനിക്കു വളരെ ഇഷ്ടപ്പെട്ടു. അതിനൊരു ഈണമിട്ട് ഞാന്‍ പാടിയിട്ടുണ്ട് - അതിവിടെ കേള്‍ക്കാം: http://tinyurl.com/2g7pot
ആശംസകള്‍!
Post a Comment