ആരാമം
(സ്വരാക്ഷരമാലാക്രമത്തില്‍ എഴുതിയ കുട്ടിക്കവിത)
കുട്ടി :
അമ്മേനോക്കുക!ആരാമത്തില്‍
ആഹാ! പൂക്കളിതെത്ര വിടര്‍ന്നൂ!
ഇന്നലെയോളവും മൊട്ടുകളായവ
ഈവിധമിന്നുവിടര്ന്നു ലസിപ്പൂ!
ഉല്ലാസിതരായ് വല്ലികളിന്മേല്‍
ഊഞ്ഞാലാടാന്‍ കിളികളിതെത്ര?
അമ്മ :
ഋതുവിതു മാധവമാണെന്‍ മകനേ
പൃഥയും പൂവണിയുന്നൊരു കാലം
ആഹ്ലാദത്തോടാശ്ലേഷിപ്പൂ
അവനിയീ സുന്ദര വാസന്തത്തെ.
കുട്ടി :
എത്രനിറങ്ങളിലീസുമരാജികള്!
എത്രമനോഹരമെന്തു സുഗന്ധം!
അമ്മ :
ഏകുവതെല്ലാം ഈശന്‍ മകനേ
ഐഹികമായതിതേതുംഎന്തും
ഒരുമയിലുന്നതി എന്നോതും പോല്‍
ഓമല്പൂക്കളൊരായിരമെണ്ണം
ഔന്നത്യത്തില്‍ വിരാജിക്കുന്നൊരു
ശാഖാഗ്രത്തില്‍ വിടര്‍ന്നതുകണ്ടോ?
അംഗോപാംഗം സുന്ദരമാമീ
അവനിയിതല്ലോ നമ്മുടെ അംബ!
അന്ത:കരണം മന്ത്രിക്കേണ്ടൊരു
മന്ത്രമിതത്രേ! ഓര്‍ക്കുക മകനേ.
രചന : കെ.സി. ഗീത
Copyright (C) 2006 K.C. Geetha.
20 അഭിപ്രായങ്ങള്‍:
പുതുമയാര്‍ന്ന ഉദ്യമം !!!
ഓ, വളരെ നന്നായിരിക്കുന്നു. അതും അക്ഷരങ്ങള്‍ക്ക് നിറം കൊടുത്തുകൊണ്ടുള്ള ഈ കുട്ടിക്കവിത തീര്‍ച്ചയായും എല്ലാവര്‍ക്കും രസിക്കുന്നത് തന്നെ :)
ആശംസകള്‍.
ഇനിയും പോരട്ടെ, നമ്മുടെ മഷിത്തണ്ടിലേക്ക് കവികളും കവിതകളുമെല്ലാം.
നല്ല വരികള്‍ ഗീതേച്ചി.
ഇത് കൊള്ളാല്ലോ..
കവിതയും ഇങ്ങനെ ഒരാശയവും...
:)
വളരെ നന്ന്. വളരട്ടെ ഈ മഷിത്തണ്ട്.
ആശംസകള്‍,
ശ്രീലാല്‍.
കവിത നന്നായി ഗീതേച്ചീ.
ഗീതേച്ചി...
ഇതു കൊള്ളാമല്ലോ. വ്യത്യസ്തതയുള്ള കുട്ടിക്കവിത...
:)
Good one....... Geetha..
നല്ല കവിതയാണു കേട്ടോ. അഭിനന്ദനങ്ങള്‍!
പിന്നെ, “ഇന്നലെയോളവും മൊട്ടുകളായവ” എന്നതിനു പകരം “ഇന്നലെയോളം മൊട്ടുകളായവ” എന്നു തിരുത്തിയാല്‍ പാടാന്‍ കുറച്ചുകൂടി ഈണം കൈവരിക്കില്ലേ?
വര്‍ണ്ണശബളിമയാര്‍ന്ന കുട്ടിക്കവിത. നന്നായിരിയ്ക്കുന്നു.
വളരെ വളരെ നന്നായിരിയ്കുന്നു.
ആശംസകള്‍...
കമ്പ്ലീറ്റ് കുട്ടികള്‍ ആണല്ലോ കമന്റിട്ടിരിക്കുന്നത്...
കവിത നന്നായി ട്ടാ...
അയ്യഡാ, നമ്മഡെ :)TM അപ്പൂപ്പനും കുഞ്ഞിക്കവിത കാണാന്‍ വന്നോ?
നന്നായി..
പ്രായഭേദമന്യേ എല്ലാരും പാടി രസിക്കട്ടെ :)
ചന്ദ്രകാന്തം, മഴത്തുള്ളി,വാല്‍മീകി, നജിം,ശ്രീലാല്‍, അപ്പു, ശ്രീ, ജി. മനു, ആവനാഴി,നിഷ്കളങ്കന്‍, ഹരിശ്രീ എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി.
നിങ്ങളുടെയെല്ലാം ഈ പ്രോത്സാഹനം എനിക്ക് ഇനിയുമിനിയും എഴുതാന്‍ പ്രചോദനമാകുന്നൂ
മഷിത്തണ്ട് എന്ന, കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള ഈ ഉദ്യമം നന്നായി. അതിലെ കുഞ്ഞിക്കഥകളും കവിതകളുമെല്ലാം നന്നായിരിക്കുന്നു. അമ്മയെഅനുസരിക്കാത്ത കുഞ്ഞാടിന്റെ കഥ ഇങ്ങനെ മാറ്റിപ്പറഞ്ഞത് ഏറെ നന്നായി. കാരണം കുഞ്ഞുന്നാളില്‍ ഈ കഥ കേട്ടപ്പോള്‍ തോന്നിയ വിഷമം ഇന്നും ഓര്‍മയുണ്ട്. എന്റെ അനിയത്തിയാണെങ്കില്‍ ഒന്നാം പാഠത്തിലെ ഈച്ചയും പൂച്ചയുംകഞ്ഞിവച്ചകഥ വായിച്ച് എന്നും പൊട്ടിക്കരയുമായിരുന്നു.
ആവനാഴീ, ട്യൂണ് ചെയ്യുമ്പോള്‍ താളഭംഗം വരാതിരിക്കനായി ലിറിക്സ് അല്പം മാറ്റുന്നതില്‍ഒരു വിരോധവുമില്ല. ഇന്നലെവരെ മൊട്ടായി നിന്ന പൂക്കള്‍ ഇന്നു വിടര്‍ന്നു കണ്ടതിലുള്ള കുട്ടിയുടെ അല്‍ഭുതം ധ്വനിപ്പിക്കുന്നതിനായി അങ്ങനെ പ്രയോഗിച്ചുവെന്നേയുള്ളു.
ഹരിശ്രീയുടെ പാട്ട് കേട്ടു. ഞങ്ങള്‍ അതു പാടിക്കോട്ടേ ഭജനക്ക്?
T.M., Ziya, വളരെ സന്തോഷം വായിച്ച് അഭിപ്രായം പറഞ്ഞതിന്......
വേണ്ട അക്ഷരങ്ങളെ വരികളിലടക്കി നിര്‍ത്തിയിട്ടും വരികളുടെ സൗന്ദര്യം അതേപടി!
അഭിനന്ദനങ്ങള്‍!
ധ്വനീ, സന്തോഷമുണ്ട്.
Little Lyrics വായിച്ച് കമന്റ് എഴുതിയതിനും വളരെ നന്ദി..
അതാരും വായിക്കതിരുന്നതുകൊണ്ട് കൂടുതല്‍ എഴുതണമെന്നു തോന്നിയിരുന്നില്ല..
പക്ഷേഇപ്പോള്‍ എഴുതാന്‍ തോന്നുന്നു.
nalla varikal
ഗീതേച്ച്യേ...
എനിച്ച് ഇത് ഒരുപാടിശ്റ്റായി...
ഇനീം പാട്ട് പാടിത്തരനേ... നാന്‍ പോയിറ്റ് വരാം
:)
ബാജി, നന്ദി.
സഹയാത്രികന്‍ കുഞ്ഞ് പോയേച്ചുവന്നാട്ടേ...
ഇനീം ഉവ്വാടു പാറ്റുപാടീത്തരാംട്ടോ....
Post a Comment