Monday, October 8, 2007

അണ്ണാറക്കണ്ണാ മാമ്പഴംതായോ

അണ്ണാറക്കണ്ണായെന്നന്‍പായകണ്ണാ നീ
നല്ലൊരുമാമ്പഴം കൊണ്ടുത്തായോ

തെക്കേവളപ്പിലെ തേന്മാവിന്‍ കൊമ്പത്തെ
തേനൂറും മാമ്പഴം കൊണ്ടുത്തായോ

കാക്കച്ചിയമ്മയാ ചക്കരമാമ്പഴം
കൊത്തും മുമ്പേയതിറുത്തുതായോ

കൊച്ചേച്ചിവന്നതുകാണും മുമ്പേവേഗം
ഞെട്ടൊന്നുപൊട്ടിച്ചിട്ടിങ്ങുതായോ

വന്‍‌മരച്ചില്ലകള്‍ കേറിയിറങ്ങുവാന്‍
വന്‍വിരുതുള്ളൊരു കൂട്ടുകാരാ

ആമരച്ചില്ലയില്‍ചെന്നുനീ വെക്കമാ-
മാമ്പഴം താഴേക്കൊന്നിട്ടുതായോ!ഈ കവിത രേണു പാടിയിരിക്കുന്നതു കേള്‍ക്കണോ.ഇവിടെ ക്ലിക്ക് ചെയ്യൂ.

22 അഭിപ്രായങ്ങള്‍:

അപ്പു October 8, 2007 at 10:16 AM  

ഒരു കുഞ്ഞീക്കവിതകൂടി. അണ്ണാറക്കണ്ണനും തേന്മാവും.

ശ്രീ October 8, 2007 at 10:35 AM  

അണ്ണാറക്കണ്ണന്‍ എന്റെ വക ഒരു തേങ്ങാപ്പൂള്‍.

നല്ല കുഞ്ഞിക്കവിത. നല്ല താളം.
ഇനി ഇതു പോലെ ഓരോരുത്തരായി ഇങ്ങു പോരട്ടേ അപ്പുവേട്ടാ...
:)

മഴത്തുള്ളി October 8, 2007 at 10:39 AM  

അപ്പൂ,

ഇത്തവണയും നന്നായിരിക്കുന്നു കവിത. ചെറുപ്പകാലത്ത് അണ്ണാറക്കണ്ണനോടും കാറ്റിനോടുമൊക്കെ പറഞ്ഞ് പറഞ്ഞ് അവസാനം ഒരു മാങ്ങ താഴെ വീഴുമ്പോള്‍ എന്തു സന്തോഷമായിരുന്നു. ആ ഓര്‍മ്മയാണ് ഈ വരികളിലൂടെ ലഭിച്ചത് :) ആശംസകള്‍. ഇനിയും പോരട്ടെ ഇങ്ങനെയുള്ള കുട്ടിക്കവിതകള്‍.

കുഞ്ഞന്‍ October 8, 2007 at 10:57 AM  

നല്ല രസമുള്ള കുഞ്ഞിക്കവിത..!

സുല്‍ |Sul October 8, 2007 at 11:02 AM  

അപ്പു
രസമുള്ള കുഞ്ഞികവിത.

ഓടോ : അവസാനം പള്ളിപ്പാട്ടായോ എന്നൊരു സംശ്യം :)

-സുല്‍

കുറുമാന്‍ October 8, 2007 at 12:41 PM  

ഇതും സൂപ്പര്‍ തന്നെ..........അപ്പോ ഇനിമുതല്‍ ബ്ലോഗിലെ കുട്ടിമാഷ് എന്ന പേരില്‍ അറിയപെടും :)

ശ്രീലാല്‍ October 8, 2007 at 1:04 PM  

കുറുമാന്‍ ചേട്ടാ, കുട്ടിമാഷെന്നല്ല, നമുക്കു 'അപ്പുക്കുട്ടിമാഷ്‌' എന്നു വിളിക്കാം.. :)

എല്‍ പി സ്കൂളിലേക്ക്‌ തിരിച്ചുപോവുന്നു ഈ കുട്ടിക്കവിതകള്‍ വായിക്കുമ്പോള്‍.

"മാഷേ, അടുത്ത പിരീഡ്‌ കണക്കുമാഷിന്റെയാ.. ന്നാലും അപ്പുമാഷന്നെ പഠിപ്പിച്ചാല്‍ മതി.... "

പ്രയാസി October 8, 2007 at 1:15 PM  

"അണ്ണാറക്കണ്ണാ മാമ്പഴംതായോ"
നല്ല കുഞ്ഞിക്കവിത..

krish | കൃഷ് October 8, 2007 at 1:32 PM  

കുഞ്ഞിക്കവിത കൊള്ളാം, നന്നായിട്ടുണ്ട്.

G.manu October 8, 2007 at 1:41 PM  

കൊച്ചേച്ചിവന്നതു
കാണും മുമ്പേവേഗം
ഞെട്ടൊന്നുപൊട്ടിച്ചിട്ടിങ്ങുതായോ

nalla kavitha mashey

സഹയാത്രികന്‍ October 8, 2007 at 4:50 PM  

നന്നായി...

അപ്പ്വേട്ടനും തന്നാലായത്... അല്ലേ അപ്പ്വേട്ടാ

:)

കരീം മാഷ്‌ October 8, 2007 at 7:11 PM  

ഈണമിട്ടു പാടാവുന്ന ഈ കുഞ്ഞിക്കവിതകള്‍ കുഞ്ഞുങ്ങളുമൊത്തു പാടി രസിക്കാന്‍ ഈ അവധിക്കാലത്തേക്കു ഞാന്‍ അവ സ്വീകരിക്കുന്നു.
നന്ദി.
അപ്പൂ.:)

മയൂര October 8, 2007 at 8:16 PM  

ഇതും നന്നായി അപ്പൂ ... :)

മെലോഡിയസ് October 8, 2007 at 9:30 PM  

അപ്പുവേ..നല്ല കുട്ടിക്കവിത.

അപ്പു October 9, 2007 at 7:27 AM  

അണ്ണാറക്കണ്ണനോട് മാമ്പഴം ചോദിക്കാനെത്തിയ ശ്രീ, മഴത്തുള്ളീ, കുഞ്ഞന്‍, സുല്ല്, കുറുമാന്‍, ശ്രീലാല്‍, പ്രയാസി, കൃഷ്, ജി.മനു, സഹയാത്രികന്‍, കരീം മാഷ്, മയൂര, മെലോഡിയസ് .... എല്ലാവര്‍ക്കും നന്ദി.

ഇത്തിരിവെട്ടം October 9, 2007 at 8:24 AM  

അപ്പൂ ഈ കുഞ്ഞിക്കവിതയും ഇഷ്ടായി.

ഓടോ: കുറുജീ എന്നാല്‍ നമുക്ക് അപ്പുക്കുട്ടിമാഷ് എന്നാക്കാം... :)

nardnahc hsemus October 9, 2007 at 9:15 AM  

കൊള്ളാം അപ്പൂ, നന്നായിട്ടുണ്ട്...
പോസ്റ്റിയതിനു ശേഷം വരുത്തിയ മാറ്റങള്‍ നന്നായി.. ഇപ്പോഴാണ് കൂടുതല്‍ കുട്ടിത്തം വന്നതും നാ‍വ് വഴങുന്നതും

രണ്ടാമത്തെ സ്റ്റാന്‍സാ’യില്‍ അത്രയും തേനൊഴുക്കണോ? അത്,

“തെക്കേ വളപ്പിലെ തേന്മാവിന്‍ കൊമ്പത്തെ
തേനൂറും മാമ്പഴം കൊണ്ടുത്തായോ“

എന്നായിരുന്നെങ്കില്‍... (ചുമ്മാ, അതൊക്കെ അപ്പൂന്റെ ഇഷ്ടം!)

nardnahc hsemus October 9, 2007 at 9:22 AM  

കൊച്ചേച്ചിവന്നതുകാണും മുമ്പേവേഗം
ഞെട്ടൊന്നുപൊട്ടിച്ചിട്ടിങ്ങുതായോ...

“ചില്‍ ചില്ലെന്നു ചൊല്ലിയങോട്ടുമിങോട്ടൂം
ചാടിക്കളിച്ചിടും കൊച്ചുകള്ളാ...“


വന്‍‌മരച്ചില്ലകള്‍ കേറിയിറങ്ങുവാന്‍
വന്‍വിരുതുള്ളൊരു കൂട്ടുകാരാ...

ആവനാഴി October 9, 2007 at 10:37 PM  

അപ്പൂ,

ഈ കുട്ടിക്കവിതയും മനോഹരമായിരുക്കുന്നു. കുഞ്ഞിന്നാളില്‍ വലിയ മാവില്‍ ധാരാളം മാങ്ങയുണ്ടാകുമായിരുന്നു. അണ്ണാറക്കണ്ണന്‍ ചുനച്ചുവരുന്ന മാങ്ങ കാര്‍ന്നു തിന്നുന്നതു കാണുമ്പോള്‍ കൊതി തോന്നിയിട്ടുണ്ട്. അതിങ്ങു വീണുകിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചിട്ടുണ്ട്. ബാല്യകാലസ്മരണകള്‍ ഉണര്‍ത്തിയ ഈ പോസ്റ്റ് വളരെ കമനീയമായിരിക്കുന്നു.

സസ്നേഹം
ആവനാഴി.

ഏ.ആര്‍. നജീം October 10, 2007 at 5:50 AM  

അപ്പു, നല്ല കവിത..
പണ്ട് ക്ലാസില്‍ പഠിച്ച ഈണമുള്ള കവിതകളെ ഓര്‍മ്മിപ്പിക്കുന്ന വരികള്‍
നന്ദി... :)

അപ്പു October 10, 2007 at 8:14 AM  

ആവനാഴിച്ചേട്ടന്റെയും നജീമിന്റെയും കമന്റുകള്‍ക്ക് നന്ദി.

ശ്രീലാല്‍ October 15, 2007 at 9:19 AM  

ദേയ്‌, ഈ കുട്ടിക്കവിത ദിവാസ്വപ്നങ്ങള്‍ പാടി പോസ്റ്റിയിരിക്കുന്നു.. എന്ത്‌ രാസാന്നറിയോ.. :)
http://swapnaatakan.blogspot.com/2007/10/blog-post_13.html