Sunday, June 15, 2008

രാപ്പാടി പറഞ്ഞ സത്യങ്ങള്‍

പണ്ടു പണ്ട് ഒരു കര്‍ഷകന്റെ(കൃഷിക്കാരന്റെ) വീടിനടുത്തുള്ള തേന്മാവില്‍ ഒരു രാപ്പാടി(ഒരു കിളിയാണ്) കൂടുവച്ചു താമസിച്ചിരുന്നു.രാത്രികാലങ്ങളില്‍ അവള്‍ മധുരമായി പാടും.കര്‍ഷകന്‍ സന്തോഷത്തോടും കൌതുകത്തോടും കൂടി ഈ പാട്ടു എന്നും കേട്ടുകൊണ്ടിരുന്നു.

പക്ഷെ ഒരു ദിവസം കര്‍ഷകനു ഒരു ദുര്‍ബുദ്ധി തോന്നി। അയാള്‍ രാപ്പടിയെ കെണിവച്ചു പിടിച്ചു।എന്നിട്ട് അതിനെ മനോഹരമായ ഒരു കൂടുണ്ടാക്കി അതിലടച്ചു സ്വന്തം മുറിയില്‍ വച്ചു.എന്നിട്ട് കര്‍ഷകന്‍ രാപ്പാടിയോടു പറഞ്ഞു“അല്ലയോ സുന്ദരിയായ കൊച്ചു ഗായികേ,നിന്നെ ഞാന്‍ എന്റെ സ്വന്തം ആക്കിയിരിക്കുന്നു.ഇനി രാത്രി കാലങ്ങളില്‍ ഈ കൂട്ടില്‍ നിന്നും മനോഹരമായ ഗാനം എനിക്കു കേട്ടു സന്തോഷിക്കാം.നിനക്കു ഞാന്‍ പാലും പഴവും എല്ലാം നിറയെ തരാം, നീ എനിക്കു വേണ്ടി പാടണം.”

അപ്പോള്‍ രാപ്പടി പറഞ്ഞു“ഞങ്ങള്‍ രാപ്പാടികള്‍ കൂട്ടിലിരുന്നു പാടാറില്ല.സ്വതന്ത്രമായി വിഹരിച്ചാലേ(പറന്നു നടന്നാലേ) ഞങ്ങള്‍ക്കു പാട്ടു വരു.താങ്കള്‍ തരുന്ന പാലും പഴവും എനിക്കു വേണ്ട്.സ്വയം അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന ആഹാരമേ ഞങ്ങള്‍ കഴിക്കാറുള്ളു.ഈ കൂട്ടില്‍ പട്ടിണി കിടന്നു ഞാന്‍ മരിക്കും.ഇനി ഒരിക്കലും താങ്കള്‍(നിങ്ങള്‍) എന്റെ പാട്ടു കേള്‍ക്കില്ല. ഇതു സത്യം.”

കിളി പറഞ്ഞതു കേട്ട് കര്‍ഷകനു ഭയങ്കരമായ കോപം(ദേഷ്യം) വന്നു.അയാള്‍ രാപ്പാടിയെ ഭീഷണിപ്പെടുത്തി(പേടിപ്പിച്ചു).“അങ്ങനെയാണങ്കില്‍ ഞാന്‍ നിന്നെ കൊന്ന് ഇറച്ചിക്കറി ഉണ്ടാക്കി കഴിക്കും. രാപ്പടികളുടെ ഇറച്ചിക്കു നല്ല രുചി(സ്വാദ്) ആണെന്നു ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്”.

അപ്പോള്‍ രാപ്പാടി കര്‍ഷകനോട് അപേക്ഷിച്ചു“അയ്യോ ദയവു ചെയ്ത് എന്നെ കൊല്ലരുതേ, നിങ്ങള്‍ എന്നെ സ്വതന്ത്രയാക്കുകയാണങ്കില്‍(വിടുകയാണങ്കില്‍) ഞാന്‍ മൂന്നു മഹനീയ സത്യങ്ങള്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.അതു എന്റെ ഇറച്ചിയേക്കാള്‍ എന്തുകൊണ്ടും പ്രയോജനകരവും, വിലപിടിച്ചതും ആണ്.”

ഇതു കേട്ട കര്‍ഷകന്‍ രാപ്പടിയെ മോചിപ്പിച്ചു.ഉടന്‍ തന്നെ അതു പറന്നു തേന്മാവില്‍ പോയിരുന്നു.എന്നിട്ടു സന്തോഷത്തോടെ ചിറകുകളടിച്ചു കൊണ്ട് കര്‍ഷകനോട് പറഞ്ഞു.“ഇതാ മൂന്നു സത്യങ്ങള്‍ കേട്ടുകൊള്ളൂ.
ഒന്നാമത്തെ സത്യം ഇതാണ്‌ :“കെണിയിലകപ്പെട്ടു പ്രാണനുവേണ്ടി കൊതിക്കുന്ന ഒരാള്‍ രക്ഷപെടുന്നതിനായി ഏതു വഗ്ദാനവും ചെയ്യും അതു വിശ്വസിക്കരുത്.“

രണ്ടാമത്തെ സത്യം കെട്ടു കൊള്ളൂ:“വരാനിരിക്കുന്ന സൌഭാഗ്യത്തേക്കാള്‍ നല്ലത് കൈയിലിരിക്കുന്ന സൌകര്യങ്ങള്‍ ആണ്.വരാനിരിക്കുന്നതിനു വേണ്ടി കൈയിലുള്ളവ നഷ്ടപ്പെടുത്തരുത്.”

മൂന്നാമത്തേയും അവസാനത്തേയും ആയ സത്യം ഇതാണ്:“മടയത്തരങ്ങള്‍ പറ്റിയാല്‍ അതോര്‍ത്ത് ദു;ഖിക്കരുത്, അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം(പഠിക്കണം).”
ഇത്രയും പറഞ്ഞ ശേഷം രാപ്പാടി ചിറകുകള്‍ അടിച്ചു ദൂരേക്കു പറന്നു പറന്നു പോയി.

17 അഭിപ്രായങ്ങള്‍:

ഉഷശ്രീ (കിലുക്കാംപെട്ടി) June 15, 2008 at 11:09 AM  

“നിങ്ങള്‍ എന്നെ സ്വതന്ത്രയാക്കുകയാണങ്കില്‍(വിടുകയാണങ്കില്‍) ഞാന്‍ മൂന്നു മഹനീയ സത്യങ്ങള്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം.” നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി പറയുന്ന കഥകള്‍ ആണ് കേട്ടോ.പൊടിപ്പും തൊങ്ങലുകളും ഒക്കെ നിറയെ കാണും.കഥയില്‍ ചോദ്യമില്ലല്ലോ അല്ലേ?

സഹയാത്രികന്‍ June 15, 2008 at 11:55 AM  

ചേച്ചി... ഈ കുഞ്ഞിക്കഥ വീണ്ടും കേട്ടപ്പോള്‍ ( വായിച്ചപ്പോള്‍ ) വളരേ സന്തോഷം തോന്നുന്നു...
കുഞ്ഞു മക്കള്‍ക്ക് എളുപ്പം മനസ്സിലാകുന്ന ലളിതമായ ഭാഷയും...
:)

വേണു venu June 15, 2008 at 1:36 PM  

ഈ കുഞ്ഞു കഥ കൊച്ചു കൂട്ടുകാര്‍ക്കൊക്കെ ഇഷ്ടപ്പെടും. ലളിതമായ ഭാഷയും.:)

Rare Rose June 15, 2008 at 3:14 PM  

ഈ കുഞ്ഞിക്കഥ ഒരുപാടിഷ്ടായി....ലളിതമായ ഭാഷയില്‍ 3 സത്യങ്ങള്‍ പറഞ്ഞിരിക്കുന്നു.......:)

കാവലാന്‍ June 15, 2008 at 3:20 PM  

കൊള്ളാം.....
കഥാപുസ്തകത്തില്‍ മുന്‍പ് വായിച്ചിട്ടുണ്ട് എന്നാലും ഇടയ്ക്ക് ഓര്‍ക്കുന്നതു നല്ലതു തന്നെ.

Kaithamullu June 15, 2008 at 3:49 PM  

പോരട്ടേ ഇനിയും പഞ്ചതന്ത്രകഥകള്‍,
വായിക്കാന്‍ രസമുള്ള ശൈലിയില്‍!

Unknown June 15, 2008 at 6:04 PM  

പണ്ട് പൊന്മുട്ടയിടുന്ന താറാവിനെ കൊന്നപോലെയായി രാപ്പാടിയുടെ അവസ്ഥ

മിന്നാമിനുങ്ങുകള്‍ //സജി.!! June 15, 2008 at 7:00 PM  

കുഞ്ഞിക്കഥഒരുപാട് ഇഷ്ടായീ...
കാ‍ലം വളരുന്നു അതിനനിസരിച്ച് നമ്മളും ചിലപാഠങ്ങളും നമ്മള്‍ പഠിയ്ക്കേണ്ടിയിരിക്കുന്നൂ.

ഉഷശ്രീ (കിലുക്കാംപെട്ടി) June 16, 2008 at 12:21 PM  

എന്റെ ബൂലൊകമക്കളുടെ ആ സന്തോഷം കണ്ടിട്ടേ ബ്ലോഗിലേക്കു കയറാന്‍ ഒരു പാട് കഥകള്‍ എന്റെ മുന്നില്‍ വരിവരിയായി വന്നു നില്‍ക്കുന്നു....ഇതു വയിച്ച കുഞ്ഞു മനസ്സുകളോട് എന്റെ നന്ദി അറിയിക്കുന്നു

ശ്രീ June 17, 2008 at 10:33 AM  

നല്ല ഗുണപാഠകഥ, ചേച്ചീ.
:)

Anil cheleri kumaran June 17, 2008 at 12:11 PM  

കുഞ്ഞികഥ കൊള്ളാം
നമ്മളതൊക്കെ എന്നേ മറന്നതായിരുന്നു..
എന്റെ ബ്ലോഗ് ഒന്നു വിസിറ്റ്
ചെയ്യണേ..

Ranjith chemmad / ചെമ്മാടൻ June 17, 2008 at 12:29 PM  

ചേച്ചീ കഥ കലക്കി; എഴുത്തും;
കുട്ട്യൊള്‍ക്കുള്ളതായി.
നമുക്കുള്ള പോസ്റ്റ് എപ്പോഴാണാവോ?

Ranjith chemmad / ചെമ്മാടൻ June 17, 2008 at 12:29 PM  

ചേച്ചീ, കഥ കലക്കി; എഴുത്തും;
കുട്ട്യൊള്‍ക്കുള്ളതായി.
നമുക്കുള്ള പോസ്റ്റ് എപ്പോഴാണാവോ?

പാമരന്‍ June 17, 2008 at 9:49 PM  

നല്ല കുട്ടിക്കഥ..

paarppidam June 19, 2008 at 5:49 PM  

നന്നായിരിക്കുന്നു.....മടയത്തരങ്ങള്‍ പറ്റിയാല്‍ ദുഖിക്കാതിര്‍ക്കാന്‍ പറ്റുമോ?കഥയില്‍ ചോദ്യമില്ല അല്ലെ..

ഗീത June 22, 2008 at 10:13 PM  

കിലുക്ക്, ആ 3 ഗുണപാഠങ്ങളും നല്‍കുന്ന ഈ കഥ വളരെ നന്നായി പറഞ്ഞിരിക്കുന്നു...