വണ്ടേ വണ്ടേ കരിവണ്ടേ
വണ്ടേ വണ്ടേ കരിവണ്ടേ
പാറിനടക്കുവതെന്തേ നീ?
മൂളിപ്പാട്ടും പാടിക്കൊ-
ണ്ടെങ്ങോട്ടാണീ നേരത്ത്?
പൂക്കളിലെത്തേന്‍ നുകരാനും
പൂമ്പൊടിവാരി രസിപ്പാനും
പൂവിന്‍പരിമളമേല്‍ക്കാനും
ഇങ്ങനെ പാറിനടപ്പൂ ഞാന്‍!
പുള്ളിയുടുപ്പുകളിട്ടൊരുപൂ-
മ്പാറ്റകളീച്ചെറുതോട്ടത്തില്‍
കളിയാടുന്നതുകണ്ടില്ലേ
അവരോടൊപ്പം പോരൂല്ലേ?
കുഞ്ഞേയീച്ചെങ്കദളിയതില്‍
തേന്‍കിനിയുന്നൊരു കൂമ്പുണ്ട്
അതില്‍നിന്നൂറും തേനുണ്ണാന്‍
കൊതിയോടിപ്പോള്‍ പോണൂഞാന്‍!
വണ്ടേ ഇപ്പോള്‍ പോകരുതേ
നേരമതൊത്തിരിയായില്ലേ?
പാഠങ്ങള്‍തീര്‍ത്തില്ലെന്നാ-
ലെന്നോടമ്മ പിണങ്ങീടും!
ഇല്ലിക്കാട്ടിലൊരൂഞ്ഞാലില്‍
ചിന്തുകള്‍പാടിരസിച്ചീടും
കൊതിയന്‍ തത്തകള്‍ കണ്ടീടില്‍
തേനതുതുള്ളി ലഭിക്കീല.
എന്നാലിനിയും വൈകാതെ
പോയിവരൂനീ ചങ്ങാതീ
മറവിയതൊട്ടും പാടില്ലീ-
ത്തോട്ടത്തില്‍ഞാന്‍ നിന്നീടും.
വേണ്ടാകുഞ്ഞേ ശങ്കയിതില്‍
ഉടനേഞാനിങ്ങെത്തീടാം.
പൂമ്പാറ്റകളും തുമ്പികളും
പൂക്കളുമൊത്തുകളിച്ചീടാം.
ഇതിന്റെ ബാക്കി നാലുവരികൂടി കുട്ടിപറയുന്നതായി ‘ചന്ദ്രകാന്തം’ എന്ന ബ്ലോഗര്‍ എഴുതിത്തന്നിട്ടുണ്ട്; അതിങ്ങനെയാണ്:
എന്നാലിനിയും വൈകാതേ
പോയിവരൂ നീ ചങ്ങാതീ..
കൊണ്ടുവരാമോ തേന്‍തുള്ളീ,
നില്‍പ്പൂ ഞാനോ കൊതിതുള്ളീ !! Read more...

